ധനമന്ത്രിയുടെ മകള്‍ക്ക് ചോക്‌സിയുമായി ബന്ധം, ജെയ്റ്റ്‌ലിക്കെതിരെ ആരോപണവുമായി രാഹുല്‍

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ദില്ലി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജെയ്റ്റ്‌ലിയുടെ മകള്‍ക്ക് പങ്കുണ്ടെന്നാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മെഹുല്‍ ചോക്‌സിയെ പറ്റിയും നീരവ് മോദിയെ പറ്റിയും അദ്ദേഹം ഒരക്ഷരം മിണ്ടാത്തത്. മകളെ സംരക്ഷിക്കാനാണ് ജെയ്റ്റ്‌ലി ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ജെയ്റ്റ്‌ലിയുടെ മകള്‍ അഭിഭാഷകയാണ്. ചോക്‌സിയുടെ കമ്പനിയായ ഗീതാഞ്ജലി ജെംസുമായി ചേര്‍ന്ന് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

പിതാവ് കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു, കൊന്നവരോട് താനും പ്രിയങ്കയും ക്ഷമിച്ചുവെന്ന് രാഹുല്‍

1

സാമ്പത്തിക തട്ടിപ്പ് പുറത്തുവരുന്നതിന് മുമ്പ് വേണ്ട നിയമസഹായങ്ങള്‍ ചെയ്യാന്‍ ഇവര്‍ ജെയ്റ്റ്‌ലിയുടെ മകളെ സമീപിച്ചെന്നാണ് രാഹുലിന്റെ ആരോപണം. ഇതിനായി വമ്പന്‍ തുക നല്‍കിയെന്നും പറയുന്നുണ്ട്. ചോക്‌സിക്ക് നിയമസഹായം നല്‍കിയ പല ലീഗല്‍ ഗ്രൂപ്പുകളിലും സിബിഐ റെയ്ഡ് നടത്തി കഴിഞ്ഞു. എന്നാല്‍ ഇതുവരെ ജെയ്റ്റ്‌ലിയുടെ മകളുടെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയിട്ടില്ല. ഇത് എന്ത് കൊണ്ടാണ്. ജെയ്റ്റ്‌ലി ഈ വിഷയത്തില്‍ ഇടപെടുന്നത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമോയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പരിഹസിച്ചു. ഇതും ധനമന്ത്രിയെ താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്ന് കരുതുന്നുണ്ടോയെന്ന് കെജ്‌രിവാള്‍ ചോദിച്ചു.

2

പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതിയായ മെഹുല്‍ ചോക്‌സിയുടെ കമ്പനിക്ക് വേണ്ടി ജെയ്റ്റ്‌ലിയുടെ മകളുടെ ഭര്‍ത്താവും ചേമ്പേഴ്‌സ് ഓഫ് ജെയ്റ്റ്‌ലി ആന്റ് ബക്ഷി എന്ന നിയമസഹായ സ്ഥാപനത്തിന്റെ ഉടമയുമായ ജയേഷ് ബക്ഷി റീട്ടെയ്‌നര്‍ഷിപ്പ് കരാര്‍ സ്വീകരിച്ചിരുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നീട് തട്ടിപ്പ് അറിഞ്ഞതിന് ശേഷം റീട്ടെയ്‌നര്‍ഷിപ്പ് റദ്ദാക്കിയെന്നും ജയേ് ബക്ഷി പറയുന്നു. അതേസമയം മകളുടെ ഭര്‍ത്താവ് തന്നെ ചോക്‌സിയുമായി ഇടപാടുണ്ടെന്ന് പറഞ്ഞത് ജെയ്റ്റ്‌ലിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.

കാഠ്മണ്ഡു വിമാന അപകടം: എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തു, വിമാനത്തിലുണ്ടായിരുന്നത് 71 പേര്‍!!

ഷമിയുടെ വാക്കിന് ഹസിന് പുല്ലുവില.. സഹിച്ചിടത്തോളം മതി.. ഇനി വയ്യ! മുന്നോട്ട് തന്നെ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
rahul gandhi accusses jaitley

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്