കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളവും ഇന്ത്യന്‍ ഭാഷ തന്നെയാണ്, ഭാഷാ വിവേചനം അവസാനിപ്പിക്കണം, പ്രതികരിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ജിബി പന്ത് ആശുപത്രിയില്‍ നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിനേര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രതിഷേധം കനക്കുന്നു. രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇന്ത്യയിലെ മറ്റേത് ഭാഷയെയും പോലെയാണ് മലയാളവും, ഭാഷാപരമായ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപി ശശി തരൂരും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ഹാഷ്ടാഗ് പ്രതികരണവും ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ആശുപത്രിയില്‍ ഉപയോഗിക്കാനാണ് ദില്ലിയിലെ ജിബി പന്ത് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

യമുന നദിക്കരയില്‍ അടിഞ്ഞുകൂടിയ വിഷാംശമുള്ള പത: ദില്ലിയിലെ കാളിന്തി കുഞ്ചില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാം

1

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് ആശുപത്രിയുടെ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. വളരെ വിചിത്രവും ഭരണഘടനാ വിരുദ്ധവുമായ തീരുമാനവുമാണ് ഇതെന്ന് ജയറാം രമേശ് പറഞ്ഞു. മാതൃഭാഷയില്‍ സംസാരിക്കരുതെന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനം നിര്‍ദേശിച്ചത് ഞെട്ടിച്ചെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ഇത് അംഗീകരിക്കാനാവില്ല. കുറ്റകരമായ കാര്യമാണ്. ഇന്ത്യന്‍ പൗരന്റെ അവകാശലംഘനമാണ്. ഉത്തരവ് പിന്‍വലിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

അതേസമയം ദില്ലി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രിയാണ് ജിബി പന്ത് ആശുപത്രി. ഇവിടെ ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് നഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. തൊഴിലിടങ്ങളില്‍ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതിലൂടെ ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് സൂപ്രണ്ട് പറയുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരോടും രോഗികളോടും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിക്കുന്നതെന്ന് മലയാളി നഴ്‌സുമാര്‍ വ്യക്തമാക്കി.

സര്‍ക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ നടത്തുന്നത്. യാതൊരു സാങ്കേതികത്വവും പാലിക്കാതെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ആക്ടിംഗ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നയാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഇവര്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന് അടക്കം പകര്‍പ്പ് അയച്ചില്ല. ഏകപക്ഷീയമായിട്ടാണ് സര്‍ക്കാര്‍ ഇറക്കിയതെന്നും, ഇത് അംഗീകരിക്കില്ലെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.

അടിപൊളി ചിത്രങ്ങളുമായി പ്രഗ്യ ജെയ്‌സ്വാള്‍; നടിയുടെ ഏറ്റവും പുതിയ ഫോട്ടോസ്‌

Recommended Video

cmsvideo
ഡൽഹിയിലെ നേഴ്‌സുമാരോട് മലയാളം സംസാരിക്കരുതെന്ന് ഉത്തരവ്..പ്രതിഷേധം കത്തുന്നു

English summary
rahul gandhi against banning nurses talking malayalam in delhi gb hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X