കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ ലിറ്ററിന് 17 പൈസയാക്കി കേന്ദ്രം; മോദിസർക്കാരിനെ പരിഹസിച്ച് രാഹുൽ

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്

Google Oneindia Malayalam News

ന്യൂഡൽഹി: ഇന്ധന വിലയിൽ നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പ്രമാണിച്ച് കേന്ദ്ര സർക്കാർ പെട്രോൾ ലിറ്ററിന് 17 പൈസയും ഡിസൽ ലിറ്ററിന് 18 പൈസയുമാക്കിയെന്നാണ് രാഹലിന്റെ പരിഹാസം. മിച്ചം പണംകൊണ്ട് നിങ്ങൾ എന്തു ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

Rahul

അതേസമയം തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് 25ന് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 91.05 രൂപയും, ഡീസലിന് 85.63 രൂപയുമാണ് ഇന്നത്തെ വില. സെപ്തംബറിന് ശേഷം ആദ്യമായാണ് വില കുറയുന്നത്. ദിവസങ്ങളോളം നീണ്ടു നിന്ന വലിയ കുതിപ്പിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വില നിശ്ചലമായിരുന്നു. ഫെബ്രുവരിയില്‍ മാത്രം 16 തവണയാണ് വില കൂട്ടിയത്.

നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില കാര്യമായ മാറ്റമില്ലാതെ തുടരുന്നത്. 24 ദിവസത്തോളം ഇന്ധനവിലയിൽ കാര്യമായ മാറ്റമില്ലാതെ തുടർന്നതിനു ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും വില നേരിയ തോതിൽ കുറഞ്ഞിരുന്നു. എന്നാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിലയിൽ മാറ്റമില്ലായിരുന്നു.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 90.78 രൂപയും ഡീസലിന് 81.10 രൂപയുമാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോളിന് 97.19 രൂപയും ഡീസലിന് 88.20 രൂപയുമാണ് വില. മൂല്യവർധിത നികുതി കാരണം ആഭ്യന്തര പെട്രോൾ, ഡീസൽ നിരക്കുകൾ സംസ്ഥാനങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. എണ്ണ വിപണന കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ വിദേശ വിനിമയ നിരക്കുകളിൽ എന്തെങ്കിലും മാറ്റങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര ഇന്ധനത്തിന്റെ വില ആഗോള മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇന്ധന നിരക്കിലെ ഏത് മാറ്റവും എല്ലാ ദിവസവും രാവിലെ 6 മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിരുന്നു. 529 രൂപ കുറഞ്ഞിട്ടും ഇന്ധനവിലയിൽ കുറച്ചത് 39 പൈസ മാത്രമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്. രാജ്യത്ത് ഇന്ധന വില വരും ദിവസങ്ങളില്‍ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‌റെ വില കുറഞ്ഞ പഞ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയിലും വില കുറയ്ക്കാന്‍ എണ്ണ കമ്പനികള്‍ തയ്യാറായേക്കുമെന്നാണ് സൂചന.

സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

English summary
Rahul Gandhi against Modi led union government on petrol diesel price
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X