• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരെങ്കിലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടെ? അതൃപ്തി തുറന്ന് പറഞ്ഞ് രാഹുൽ ഗാന്ധി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താക്ക സംസ്ഥാന നേതാക്കളോടുള്ള അതൃപ്തി പരസ്യമാക്കി രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ ദയനീയ തോൽവി നേരിട്ടിട്ടും തോൽവിയുടെ കാരണം വിലയിരുത്തുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്യാതിരുന്നതാണ് രാഹുൽ ഗാന്ധിയുടെ അതൃപ്തിക്ക് കാരണം. 17 സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കാൻ പോലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. ഒന്നോ രണ്ടോ സീറ്റുകളിൽ പേരിന് മാത്രം വിജയം നേടിയ സംസ്ഥാനങ്ങളും ഏറെയാണ്.

ശബരിമല അവകാശം സ്ഥാപിക്കാൻ പോകേണ്ട ഇടമല്ല, സ്ത്രീ പ്രവേശനത്തിൽ നിലപാടുമായി കെകെ ശൈലജ

ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മുന്നിൽ നിന്ന നയിച്ചസംസ്ഛാന നേതാക്കൾ തോൽവിയെക്കുറിച്ച് മൗനം പാലിക്കുന്നത് രാഹുൽ ഗാന്ധിയെ ചൊടിപ്പിച്ച്. ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താനായി എത്തിയ രാഹുൽ ഗാന്ധി നേതാക്കളോട് തന്റെ അതൃപ്തി പരസ്യമാക്കി.

 ദയനീയ തോൽവി

ദയനീയ തോൽവി

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ തോൽവി നേടിയ സംസ്ഥാനമാണ് ഹരിയാന. സംസ്ഥാനത്തെ ആകെയുള്ള പത്ത് സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികളോട് ദയനീയമായി പരാജയപ്പെട്ടു. തകർന്ന സംഘടനാ സംവിധാനവും പാർട്ടി അധ്യക്ഷൻ അശോക് തൻവാറും മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും തമ്മിലുള്ള ഭിന്നതയും കോൺഗ്രസിന്റെ പരാജയത്തിന്റെ ആക്കം കൂട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂട് മാറും മുമ്പെ ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടർന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

നേതാക്കളുമായി കൂടിക്കാഴ്ച

നേതാക്കളുമായി കൂടിക്കാഴ്ച

ഹരിയാനയിലെ 15ഓളം മുതിർന്ന നേതാക്കളുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. പൊതുവായ യോഗങ്ങൾക്ക് പുറമെ ഓരോരുത്തരുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്താനും രാഹുൽ ഗാന്ധി സമയം കണ്ടെത്തി. ഹരിയാനയുടെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും നിലവിലെ തയാറെടുപ്പുകളെ കുറിച്ചും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു.

രാജി വയ്ക്കരുത്

രാജി വയ്ക്കരുത്

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കരുതെന്ന് രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ച നേതാക്കളോട് ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടിക്കേണ്ടെയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി.ഹരിയാനയിൽ പാർട്ടിയിലെ ഉൾപ്പോര് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ പരോക്ഷ വിമർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുമിച്ച് പ്രവർത്തിക്കാൻ നിങ്ങൾ തയാറാവുകയാണെങ്കിൽ സഹായിക്കാൻ ഒപ്പമുണ്ടാകുമെന്നും രാഹുൽ നേതാക്കൾക്ക് ഉറപ്പ് നൽകി. മറ്റ് ചില സംസ്ഥാനങ്ങളെ പരാമർശിച്ച് അവർ രാജി വയ്ക്കുന്നില്ലെങ്കിൽ പുറത്ത് പോകാൻ താൻ എങ്ങനെ പറയുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

 തീരുമാനിക്കാനാവില്ല

തീരുമാനിക്കാനാവില്ല

സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണെന്ന് മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയെ അനുകൂലിക്കുന്ന ഒരു വിഭാഗം ആവശ്യം ഉന്നയിച്ചെന്നാണ് റിപ്പോർട്ടുകൾ. ഹരിയാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും അശോക് തൻവാറിനെ മാറ്റണമെന്ന ആവശ്യം ഹൂഡ വിഭാഗം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തോട് രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. താൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വയ്ക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

രാജി വെച്ചു

രാജി വെച്ചു

അതേ സമയം എഐസിസിയുടെ ലീഗല്‍ ഹ്യൂമണ്‍ റൈറ്റ്സ് ആര്‍ടിഐ വിഭാഗം ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് വിവേക് താങ്ക രാജിവെച്ചു. പരാജയത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കോണ്‍ഗ്രസിനെ ഉടച്ചു വാര്‍ത്ത് പുതിയൊരു ടീം രൂപീകരിക്കാന്‍ രാഹുലിന് കഴിയട്ടെയെന്നും വിജയ് താങ്ക പറഞ്ഞു. രാജ്യസഭാ എംപിയാണ് വിവേക് താങ്ക. വിവേകിന് പിന്നാലെ കൂടുതൽ നേതാക്കൾ രാജിക്കൊരുങ്ങുന്നുവെന്നാണ് സൂചന.

English summary
Rahul Gandhi against PCC presidents for not taking responsibility of election defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X