കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടര വര്‍ഷത്തിന് ശേഷം രാഹുല്‍ അമേഠിയില്‍; കൂറ്റന്‍ റാലി, അത്യുഗ്രന്‍ പ്രസംഗം, കൈയ്യടി

Google Oneindia Malayalam News

ന്യൂഡല്‍ഹി: രണ്ടര വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും ഉത്തര്‍ പ്രദേശിലെ അമേഠിയില്‍. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേഠി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പൂര്‍ണമായും കോണ്‍ഗ്രസിനെ കൈവിട്ടത്. രാഹുല്‍ ഗാന്ധി ബിജെപി നേതാവ് സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ആ തോല്‍വിക്ക് ശേഷം രാഹുല്‍ അമേഠിയിലേക്ക് പോയിട്ടേയില്ല. ഇപ്പോള്‍ രണ്ടവര്‍ഷം പിന്നിട്ടു. ഇന്ന് അദ്ദേഹം വീണ്ടും അമേഠിയിലെത്തി. സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയ രാഹുലിന് അത്യുഗ്രന്‍ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. അവരെ ആവേശത്തിലാക്കിയായിയിരുന്നു രാഹുലിന്റെ പ്രസംഗം. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും കൈയ്യടിയോടെ സദസ് ഏറ്റുവാങ്ങി. വിശദാംശങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയുംകോണ്‍ഗ്രസിന് വന്‍ നേട്ടം!! എന്‍ഡിഎ കക്ഷി ഇനി കോണ്‍ഗ്രസിനൊപ്പം... ബിജെപിയെ തൂത്തെറിയും

1

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ അമേഠിയില്‍ കോണ്‍ഗ്രസിന് അപകടം മണത്തിരുന്നു. സ്മൃതി ഇറാനിയെ തന്നെയായിരുന്നു അന്ന് ബിജെപി കളത്തിലിറക്കിയത്. രാഹുലിനെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ബിജെപി പക്ഷേ, അന്ന് തോറ്റു. എന്നാല്‍ സ്മൃതി ഇറാനി മണ്ഡലത്തില്‍ നിന്ന് വിട്ടുപോകാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്തി മുന്നില്‍ നിന്നു.

2

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മറ്റൊരാളെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കേണ്ടി വന്നില്ല. സ്മൃതി ഇറാനിയെ വീണ്ടും കളത്തിലിറക്കി. രാഹുല്‍ ഗാന്ധിയെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. മല്‍സരിച്ചാല്‍ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് രാഹുലിനെ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ കൂടി മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്.

3

2014ല്‍ 80ല്‍ 71 സീറ്റ് നേടി ഉത്തര്‍ പ്രദേശില്‍ തരംഗം സൃഷ്ടിച്ചിരുന്നു ബിജെപി. അത്രയും മികച്ച പ്രകടനത്തിന് സാധിച്ചില്ലെങ്കിലും ബിജെപി 60ലധികം സീറ്റുകള്‍ 2019ല്‍ നേടി. അക്കൂട്ടത്തില്‍ രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും തട്ടകമായ അമേഠിയിലും ബിജെപി പിടിച്ചു. ഇപ്പോള്‍ ഉത്തര്‍ പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഒന്ന് മാത്രമാണ് കോണ്‍ഗ്രസിനൊപ്പമുള്ളത്. സോണിയ ഗാന്ധി വര്‍ഷങ്ങളായി പ്രതിനിധീകരിക്കുന്ന റായ്ബറേലി. ഈ മണ്ഡലം അടുത്ത തിരഞ്ഞെടുപ്പില്‍ പിടിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.

4

അതിനിടെയാണ് അടുത്ത ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അതുകൊണ്ടുതന്നെ ശക്തമായ മല്‍സരമാണ് ഇത്തവണ. അഖിലേഷ് എസ്പിക്കും യോഗി-മോദി നേതാക്കള്‍ ബിജെപിക്കും പ്രിയങ്ക കോണ്‍ഗ്രസിനും വേണ്ടി ശക്തമായ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്സൗദി രാജാവ് സല്‍മാന്‍ എവിടെ? 2020 മാര്‍ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്‍സ് മുഹമ്മദ്

5

അമേഠിയില്‍ വന്‍ പ്രചാരണമാണ് പ്രിയങ്ക ഗാന്ധി തുടങ്ങിയിട്ടുള്ളത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആറ് കിലോമീറ്റര്‍ കാല്‍നട യാത്രയാണ് ഇന്ന് പ്രിയങ്ക പദ്ധതിയിട്ടത്. രാവിലെ മാര്‍ച്ച് തുടങ്ങിയപ്പോള്‍ പ്രിയങ്കക്കൊപ്പം രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. വൈകീട്ട് മാര്‍ച്ച് അവസാനിക്കുന്ന വേളയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് വലിയ കൈയ്യടിയാണ് ലഭിച്ചത്.

6

ഹിന്ദുവും ഹിന്ദുത്വരും തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഹിന്ദുക്കള്‍ സത്യഗ്രഹത്തിന്റെ പാതയിലാണ്. ഹിന്ദുത്വര്‍ സട്ടഗ്രഹ (രാഷ്ട്രീയ ആര്‍ത്തി) ത്തിന്റെ പാതയിലുമാണ്. രാജ്യം ഇന്ന് നേരിടുന്ന പണപ്പെരുപ്പം, വേദന, ദുഃഖം എന്നിവയ്‌ക്കെല്ലാം കാരണം ഹിന്ദുത്വവാദികളാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്സലാമു അലൈക്കും ചൊല്ലി മൊഞ്ചത്തിയായി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

7

കഴിഞ്ഞ ദിവസം മോദി വാരണാസിയില്‍ വന്നപ്പോള്‍ ഗംഗയില്‍ മുങ്ങി. എന്നാല്‍ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയായ തൊഴിലില്ലായ്മയെ കുറിച്ച് അദ്ദേഹം മിണ്ടിയില്ല. ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാരിന് സാധിക്കുന്നില്ല. എന്തുകൊണ്ട് പണപ്പെരുപ്പവും വിലക്കയറ്റവും ഉണ്ടാകുന്നു. പ്രധാന വിഷയങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Recommended Video

cmsvideo
പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam

English summary
Rahul Gandhi Arrived Amethi After 2.5 Years With Priyanka Gandhi; His Speech Against BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X