ഇതാണ് പുതിയ കോണ്‍ഗ്രസ്! പാര്‍ട്ടിയെ അടിമുടി മാറ്റി രാഹുല്‍! പ്രവര്‍ത്തകരെ കേള്‍ക്കാന്‍ 'ആപ്'
കോണ്‍ഗ്രസ് ഇനി പഴയ കോണ്‍ഗ്രസ് അല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറ്റാനൊരുങ്ങുകയാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ്സിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും ഈ മുന്നേറ്റം ആവര്‍ത്തിക്കണമെങ്കില്‍ പഴയ കോണ്‍ഗ്രസ് രീതികള്‍ക്കൊപ്പം പുതിയ ചില തന്ത്രങ്ങളും പയറ്റേണ്ടതുണ്ടെന്ന് പാര്‍ട്ടി കരുതുന്നു.
ഇതിനായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലാക്കി നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരേയും പാര്‍ട്ടിയുടെ നിര്‍ണായക തിരുമാനങ്ങളില്‍ ഭാഗമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി നടപ്പാക്കിയ ശക്തി ആപ്പിന് പുറമേ മറ്റൊരു പുതിയ ആപ്പും കൂടി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസ്.

വലിയ വെല്ലുവിളി
തിരഞ്ഞെടുപ്പ് വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആര് മുഖ്യമന്ത്രിയാകുമെന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ആ വെല്ലുവിളി രാഹുല്‍ ഗാന്ധി പരിഹരിച്ചത് നേതാക്കളുടെ അഭിപ്രായം തേടിയല്ല. മറിച്ച് താഴെക്കിടയില്‍ നിന്നുള്ള പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടിയാണ്.

കരുത്തായി ശക്തി ആപ്
കോണ്‍ഗ്രസ് അധ്യക്ഷന് നേരിട്ട് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സന്ദേശമയക്കാനുള്ള ശക്തി' ആപ് എന്ന സംവിധാനം കോണ്‍ഗ്രസ് നടപ്പാക്കി. ഇതോടെ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ചുള്ള നേതാക്കള്‍ മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി കസേരയില്‍ എത്തി. പ്രവര്‍ത്തകരെ കേള്‍ക്കാന്‍ തുടങ്ങിയ അധ്യക്ഷനെ പ്രവര്‍ത്തകര്‍ വാനോളം പുകഴ്ത്തി.

ദില്ലി അധ്യക്ഷന്‍
അതേ തന്ത്രം തന്നെയാണ് രാഹുല്‍ ദില്ലി കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനും ഉപയോഗിച്ചത്. അജയ് മാക്കാന്‍ രാജിവെച്ച് പുറത്തുപോയതോടെ ആര് അധ്യക്ഷനാകും എന്ന പ്രതിസന്ധി ഉയര്‍ന്നു. എന്നാല്‍ വളരെ എളുപ്പം രാഹുലിന് ആ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞു.

രണ്ട് ദിവസത്തെ സര്‍വ്വേ
ദില്ലിയിലെ 24000 പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ രണ്ട് ദിവസത്തെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ മൂന്‍ ദില്ലി മുഖ്യമന്ത്രി കൂടിയായ ഷീലാ ദീക്ഷിത് ഒടുവില്‍ ദില്ലി അധ്യക്ഷ പദവിയില്‍ എത്തി. ഇതോടെ വരും നാളുകളിലും മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലാക്കാനുള്ള തിരുമാനത്തിലാണ് കോണ്‍ഗ്രസ്.

'ഐഎന്‍സി വിദ്യ'
പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടാന്‍ കഴിയുമെന്നതാണ് ഈ ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രത്യേകത. ശക്തിയെന്ന ആപ് ഉപയോഗിച്ചാണ് മൂന്ന് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്തിയത്. ശക്തിയില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടുതല്‍ സംവദിക്കാന്‍ പറ്റുന്ന തരത്തിലുള്ള 'ഐഎന്‍സി വിദ്യ' എന്ന ആപ്പും കോണ്‍ഗ്രസ് വിപുലീകരിച്ചു. ശക്തി ഒരു പ്ലാറ്റ് ഫോം ആണെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നടക്കുക ഐഎന്‍സി വിദ്യയിലാണ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

സഹായിച്ചത് ആപ്
എഐസിസി ഡാറ്റാ അനലറ്റിക്‌സ് വിഭാഗം അവതരിപ്പിച്ച ശക്തി ആപ്പില്‍ നിലവില്‍ 90,000 പാര്‍ട്ടി അംഗങ്ങളുണ്ട്. അതേസമയം ഐഎന്‍സി വിദ്യ വഴി മൂന്ന് സംസ്ഥാനങ്ങളില്‍ നിര്‍ണായക വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച് തിരുമാനം കൈക്കൊണ്ടിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്തിന് പുറമേ ഈ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതും ആപ് വഴി പ്രവര്‍ത്തകരുടെ അഭിപ്രായം തേടിയാണെന്ന് നേതാവ് വെളിപ്പെടുത്തി.

സച്ചിനേയും ഗെഹ്ലോട്ടിനേയും തള്ളി
രാജസ്ഥാനില്‍ ലാഡ്നണ്‍ മണ്ഡലത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചു. മുതിര്‍ന്ന നേതാവായ അശോക് ഗെഹ്ലോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്തത് ഐഎന്‍സ് വിദ്യ ആപ് വഴി പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിയെ ആണ്.

നേതാക്കളല്ല, പ്രവര്‍ത്തകര്‍
പ്രാദേശിക നേതാക്കളുടെ അഭിപ്രായമല്ല പലപ്പോഴും രാഹുല്‍ ഗാന്ധി സ്വീകരിക്കുക, മറിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും നേതാവ് വ്യക്തമാക്കുന്നു. നിലവില്‍ 6.8 മില്യണ്‍ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ ശക്തി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു.

ഗുജറാത്തിലെ സ്ഥാനാര്‍ത്ഥികള്‍
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ' ഐഎന്‍എസ് വിദ്യ" ആപ് തന്നെയാണ് കോണ്‍ഗ്രസ് ഉപയോഗിക്കുക. ഗുജറാത്തിലെ 26 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ആപ് വഴി തിരഞ്ഞെടുത്ത് കഴിഞ്ഞു, നേതാവ് വ്യക്തമാക്കി.

അടിമുടി ഡിജിറ്റല്‍
ഓരോ പ്രദേശങ്ങളേയും ബാധിക്കുന്ന നിര്‍ണ്ണായക വിഷയങ്ങളില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി തേടിയ ശേഷം പാര്‍ട്ടി നേതൃത്വത്തിന് തീരുമാനമെടുക്കാനും ആപ് വഴി സാധിക്കും. ഓണ്‍ലൈന്‍ മേഖലയും തിരഞ്ഞെടുപ്പില്‍ പരമ്പരാഗത പ്രചരണമാര്‍ഗങ്ങളെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ലെന്നും യുവാക്കളെ സ്വാധീനിക്കാന്‍ ഓണ്‍ലൈന്‍ മേഖലയും ഫലപ്രദമായി ഉപയോഗിക്കാനാണ് ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് തീരുമാനം. താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ക്ക് സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.












Click it and Unblock the Notifications