കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ദിക് പാര്‍ട്ടി വിടരുത്; രാഹുല്‍ ഗാന്ധിയുടെ അടിയന്തര ഇടപെടല്‍, എല്ലാം പറഞ്ഞ് തീര്‍പ്പാക്കി

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ഹര്‍ദിക് പട്ടേല്‍ ഉയര്‍ത്തിയ രാഷ്ട്രീയ കൊടുങ്കാറ്റില്‍ വിറച്ച് കോണ്‍ഗ്രസ്. പട്ടേലിനെ കോണ്‍ഗ്രസില്‍ പിടിച്ച് നിര്‍ത്താന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടിരിക്കുകയാണ്. സമീപകാലത്ത് കോണ്‍ഗ്രസില്‍ ഉയര്‍ന്ന രാജി ഭീഷണിയില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നത് ഇത് ആദ്യമായിട്ടാണ്. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഹര്‍ദിക് പട്ടേലിന്റെ പ്രസക്തി എത്രത്തോളമാണെന്ന് രാഹുലിനറിയാം.

സ്ഫടികം ജോര്‍ജ് ജീവിച്ചിരിക്കുന്നത് സുരേഷ് ഗോപിയുടെ സഹായത്താല്‍; വെളിപ്പെടുത്തി ടിനി ടോം

ജിഗ്നേഷ് മേവാനിക്കൊപ്പം കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കേണ്ടതും ഹര്‍ദിക്കാണ്. പാട്ടീദാര്‍ വോട്ടുകള്‍ നഷ്ടമാകുക കൂടി ചെയ്താല്‍സംസ്ഥാനത്ത് പിടിച്ച് നില്‍ക്കാനാവില്ലെന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ട് ഹര്‍ദിക്കിനെ വിടാതെ പിടിച്ചിരിക്കുന്നത്.

1

ഹര്‍ദിക് പട്ടേല്‍ ഇപ്പോള്‍ പാര്‍ട്ടി വിട്ടാല്‍ അതോടെ കോണ്‍ഗ്രസ് നിലയില്ലാ കയത്തിലേക്ക് വീഴും. ഇപ്പോള്‍ തന്നെ ദുര്‍ബലമായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം തന്നെ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്ററിലെ ബയോയില്‍ നിന്ന് കോണ്‍ഗ്രസിനെ നീക്കം ചെയ്തിരുന്നു ഹര്‍ദിക്. ഇതോടെ അദ്ദേഹം പാര്‍ട്ടി വിടുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഹര്‍ദിക്കിനെ തടയാന്‍ രാഹുല്‍ ഗാന്ധി തന്നെ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ തന്നെ ഹര്‍ദിക് തുടരണമെന്ന് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് മെസേജ് അയച്ചിരിക്കുകയാണ്. രാഹുല്‍ ഇടപെട്ടതോടെ ഹര്‍ദിക് തല്‍ക്കാലം പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് സൂചന.

2

ഹര്‍ദിക് പട്ടേലിനെ ഇത്രയും കാലം കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി അവഗണിച്ച് കൊണ്ടിരിക്കുകയായിരുന്നു. അതായിരുന്നു അതൃപ്തിക്ക് കാരണം. സംസ്ഥാന സമിതിയിലെ എല്ലാ നേതാക്കളോടും ഹര്‍ദിക്കുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഗുജറാത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് നേരിട്ട് സംസാരിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പാര്‍ട്ടി നേതൃത്വം ഹര്‍ദിക്കുമായി സംസാരിച്ചതായി സ്ഥിരീകരിച്ചു. രാഹുലിന്റെ വിശ്വസ്തനാണ് സുര്‍ജേവാല. ഹര്‍ദിക്ക് രാഹുലിന്റെ ടീമിലെ നിര്‍ണായക അംഗമാണ്. രാഹുലിന്റെ ഇടപെടലാണ് അദ്ദേഹത്തെ പാര്‍ട്ടിയിലെത്തിച്ചത്.

3

അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജഗദീഷ് താക്കൂര്‍ പറയുന്നത് മറ്റൊന്നാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സമിതി തയ്യാറാണ്. എന്നാല്‍ ഇതുവരെ ഹര്‍ദിക് അതിന് തയ്യാറായിട്ടില്ല. നേതാക്കള്‍ക്ക് കാണാനുള്ള അനുമതി പോലും ഹര്‍ദിക് നല്‍കിയിട്ടില്ലെന്ന് താക്കൂര്‍ പറഞ്ഞു. നേരത്തെ ഹര്‍ദിക് പാര്‍ട്ടി വിരുദ്ദ പരാമര്‍ശങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തുന്നതെന്ന് താക്കൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിനുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാവുന്നില്ല. അദ്ദേഹത്തെ സംസ്ഥാന സമിതിയിലേക്ക് ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ജഗദീഷ് താക്കൂര്‍ പറഞ്ഞു.

4

ഹര്‍ദിക് പട്ടേല്‍ നേരത്തെ പരസ്യമായി ബിജെപിയെ പുകഴ്ത്തിയിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയിലോ ബിജെപിയിലോ അദ്ദേഹം ചേരുമെന്ന സൂചനകളാണ് ലഭിച്ചിരുന്നത്. ബിജെപി ഹര്‍ദിക്കിനെ സ്വീകരിക്കുന്നതില്‍ വലിയ താല്‍പര്യം കാണിക്കുന്നില്ല. അദ്ദേഹം വന്നാല്‍ വലിയ തലവേദനയാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എ്ന്നാല്‍ എഎപിയുടെ കാര്യം അങ്ങനെയല്ല. ഇതിനോടകം അവര്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കയറി തുടങ്ങിയിട്ടുണ്ട്. പലയിടത്തും അവര്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ഹര്‍ദിക് പട്ടേലിനെ അവര്‍ സ്വീകരിച്ചാല്‍ സംസ്ഥാനത്ത് അവര്‍ക്കൊരു മുഖം ലഭിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ വരെ സാധ്യതയുണ്ട്. രാജ്‌കോട്ടിലെ അവരുടെ മുന്നേറ്റത്തെ കുറച്ച് കാണാന്‍ കോണ്‍ഗ്രസും തയ്യാറല്ല.

5

ഹര്‍ദിക്കിനെയും ജിഗ്നേഷ് മേവാനിയെയും ഒപ്പം കനയ്യകുമാറിനെയും ചേര്‍ത്ത് യുവാക്കളുടെ വലിയൊരു മുന്നേറ്റമാണ് ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. നിര്‍ണായക റോള്‍ ഹര്‍ദിക്കിനുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ അദ്ദേഹം പാര്‍ട്ടി വിടുന്നത് രാഹുലിന് ക്ഷീണമാവും. എന്ത് വില കൊടുത്തും അദ്ദേഹത്തെ നിലനിര്‍ത്തുന്നതിന്റെ കാരണവും അതാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയാണെങ്കില്‍ ഹര്‍ദിക്കിന് ഉപമുഖ്യമന്ത്രി പദം വരെ ലഭിച്ചേക്കാം. മോദിയെ നേരിട്ട് വെല്ലുവിളിക്കുന്ന ജിഗ്നേഷും യുവാക്കളെ ത്രസിപ്പിക്കുന്ന പ്രസംഗവുമായി കനയ്യകുമാറും കൂടിയെത്തുമ്പോള്‍ ഗുജറാത്തില്‍ രാഹുല്‍ അദ്ഭുതം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതിഐസിസിക്ക് എന്ത് കാര്യമെന്ന് സിദ്ദിഖ് ചോദിച്ചു, റോളില്ലെന്ന് ഇടവേള ബാബുവും പറഞ്ഞെന്ന് മാലാ പാര്‍വതി

Recommended Video

cmsvideo
രാജസ്ഥാനിൽ വർഗീയ കലാപം ; രാഹുൽഗാന്ധി നിശാപ്പാർട്ടിയിൽ, വീഡിയോ | Oneindia Malayalam

English summary
rahul gandhi calls hardik patel asks him not to quit, congress a brave move from high command
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X