രണ്ടിലൊന്നറിയാന്‍ രാഹുല്‍ ; റാഫേല്‍ 45000 കോടിയുടെ അഴിമതി, പരസ്യസംവാദത്തിന് മോദിക്ക് വെല്ലുവിളി
2019ലെ ലോക്സഭ അടുത്തതോടെ ബിജെപിക്കെതിരെ പുതിയ പോര്‍മുഖങ്ങള്‍ തുറന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഇന്ന് നടന്ന പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത് കൊണ്ട് ബിജെപ്പിക്കെതിരേയും മോദിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച അദ്ദേഹം റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.
രാജ്യത്തെ പാവപ്പെട്ട നികുതിദായകരുടെ പണം കടലാസ് കമ്പനിയുണ്ടാക്കി കൈക്കലാക്കിയ പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയാണെന്നും രാഹുല്‍ ആരോപിച്ചു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അഴിമതി
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാഹുല്‍ ഗാന്ധി റാഫേല്‍ അഴിമതി വിഷയത്തില്‍ മോദിക്കെതിരെ രംഗത്ത് വന്നിരുന്നു. രാഹുലിന്റെ ആരോപണങ്ങളെ ബിജെപി നിഷേധിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

45000 കോടി
റാഫേല്‍ അഴിമതി 45000 കോടിയുടെതെന്നായിരുന്നു രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പറഞ്ഞത്. റാഫേല്‍ അഴിമതിയില്‍ വെളിപ്പെടുത്താന്‍ പറ്റാത്തതായി ഒന്നും ഇല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞതായും രാഹുല്‍ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. തെളിവുകള്‍ ഇല്ലാതെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്നാരോപിച്ചു ഭരണപക്ഷം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയായിരുന്നു.

ഫ്രഞ്ച്
ഞാന്‍ ഫ്രഞ്ച് പ്രസിഡന്റുമായി നേരിട്ട് സംസാരിച്ചു. അത്തരത്തിലൊരു കരാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയില്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ മറുപടി. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്ത് 45000 കോടിയുടെ നേട്ടമുണ്ടാക്കി.

ആരോപണം
35000 കോടിയുടെ കടബാധ്യതയുണ്ടായിരുന്ന ഈ ബിസിനുസുകാരന് സ്വന്തമായി ഒരു വിമാനംപോലും ഉണ്ടായിരുന്നില്ല എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ഖത്തറും ഈജിപ്തും
രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗം നടത്തുന്നതിനിടെ കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം ബലപ്പെടുത്തുന്ന ചില രേഖകളും ട്വീറ്റ് ചെയ്തിരുന്നു. ഖത്തറും ഈജിപ്തും റാഫേല്‍ കമ്പനിയുമായി നടത്തിയ ഇടപാടുകളുടെ കണക്കുകളും ഇന്ത്യ നടത്തിയ ഇടപാടിന്റെ കണക്കും താരതമ്യം ചെയ്തുള്ളതായിരുന്നു ട്വീറ്റ് ചെയ്ത രേഖകള്‍.

വിവരങ്ങള്‍ പുറത്തുവിടാനാവില്ല.
റാഫേല്‍ ഇടപാടുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ മറുപടിയുമായി ഫ്രാന്‍സ് രംഗത്ത് എത്തുകയും ചെയ്തിരുന്നു. രാഹുല്‍ പറഞ്ഞത് പോലെ വിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ല. അതെല്ലാം രഹസ്യമായ രേഖകളാണെന്നാണ് ഫ്രാന്‍സ് പ്രതികരിച്ചിരിക്കുന്നത്.

36 യുദ്ധവിമാനങ്ങള്‍
എന്നാല്‍ റാഫോല്‍ ഇടപാടില്‍ കോടികണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട് എന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും അടിയുറച്ച് നില്‍ക്കുയാണ്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി 58000 കോടി രുപായാണ് ചെലവഴിച്ചതെന്നാണ് കണക്കുകള്‍.

അംബാനി
അംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയന്‍സ് ഡിഫെന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രാന്‍സില്‍ സന്ദര്ശത്തിനിടേയായിരുന്നു പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ ഒപ്പുവെച്ചത്.

സംവാദം
രാജ്യത്തിന്റെ പ്രതിരോധ മന്ത്രിപോലും അറിയാതെയുള്ള ഈ തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ അനില്‍ അംബാനി മോദിക്കൊപ്പം ഫ്രാന്‍സില്‍ ഉണ്ടായിരുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവങ്ങളൊക്കെ തുറന്ന സംവാദത്തിലൂടെ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications