കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ലക്ഷ്യം ഒന്നല്ല രണ്ട്, തിരിച്ചുവരവില്‍ അക്കാര്യമില്ല, അണിയറയില്‍ 3 പേര്‍, പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയുടെ രണ്ടാം വരവില്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങള്‍. എന്നാല്‍ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടുന്ന തന്ത്രമല്ല. മറിച്ച് രാഹുലെന്ന ബ്രാന്‍ഡിനെ വളര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ടീമിന്റെ ലക്ഷ്യം. നെഗറ്റീവായി ഒരു കാര്യം പോലും പറയാത്ത നേതാവായി അദ്ദേഹത്തെ വളര്‍ത്തിയെടുക്കുക എന്ന തന്ത്രമാണ് മുന്നിലുള്ളത്. അണിയറയില്‍ ഇപ്പോള്‍ തയ്യാറായി കൊണ്ടിരിക്കുന്ന എല്ലാ പദ്ധതികള്‍ക്ക് പിന്നിലും ഇത്തരത്തില്‍ കൈമുദ്രയുണ്ടാവും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഞ്ച് വീഴ്ച്ചകള്‍ പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ആരും പരീക്ഷിക്കാത്ത കാര്യമാണ്.

ബ്രാന്‍ഡ് രാഹുല്‍

ബ്രാന്‍ഡ് രാഹുല്‍

നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്ത ബ്രാന്‍ഡ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴുണ്ട്. ബിജെപിയില്‍ ഒരു നേതാവിനും അത്തരമൊരു ബ്രാന്‍ഡില്ല. സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായ അവസാന ബ്രാന്‍ഡ്. അത്തരമൊരു വിടവാണ് രാഹുല്‍ അടയ്ക്കാന്‍ ഒരുങ്ങുന്നത്. ജനകീയ വിഷയം മാത്രം പറയുക. മോദിയിലേക്ക് ഒരു കാര്യവും പോവാതിരിക്കുക. പകരം പ്രധാനമന്ത്രിയുടെ ഓഫീസിനെ ചോദ്യം ചെയ്യുക. മോദിയുടെ പ്രവര്‍ത്തിയില്‍ അഴിമതിയില്ലെന്ന സന്ദേശം നല്‍കുക. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ അഴിമതിക്കാരുണ്ടെന്ന് സ്ഥാപിക്കുന്ന ചാണക്യ തന്ത്രമാണ് രാഹുലിന്റെ മുന്നിലുള്ളത്.

രണ്ട് ലക്ഷ്യങ്ങള്‍

രണ്ട് ലക്ഷ്യങ്ങള്‍

രാഹുലിന്റെ തിരിച്ചുവരവിലെ പ്രധാന ലക്ഷ്യം കോണ്‍ഗ്രസ് അധ്യക്ഷ പദവിയാണ്. ഇതിനേക്കാള്‍ നല്ല അവസരം കോണ്‍ഗ്രസിനെ നയിക്കാന്‍ ലഭിക്കില്ലെന്ന് രാഹുലിന് അറിയാം. മൂന്ന് മാസത്തിനുള്ളില്‍ തന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തി തിരിച്ചെത്തുകയാണ് രാഹുലിന് മുന്നിലുള്ള വഴി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതും രാഹുലായിരിക്കും. മറ്റൊന്ന് മുഖ്യപ്രതിപക്ഷ നേതാവായി മാറുകയാണ്. നഷ്ടപ്പെട്ട അമേഠി അടക്കം തിരിച്ചുപിടിക്കാനുള്ള അവസരമാണിത്. കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷമെന്ന ധാരണ രാഹുലിന്റെ കരുത്ത് വര്‍ധിപ്പിക്കും. കോവിഡ് കാലത്ത് അമേഠിയിലെ പ്രവര്‍ത്തനമെല്ലാം രാഹുല്‍ നടത്തിയത് ഇതിന്റെ തുടക്കമാണ്.

ഗ്രൂപ്പ് മാറുന്നു

ഗ്രൂപ്പ് മാറുന്നു

സീനിയര്‍ നേതാക്കളില്‍ ജയറാം രമേശ് അടക്കമുള്ളവര്‍ പതിയെ രാഹുലിന്റെ ടീമിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. സോണിയ ഗ്രൂപ്പിന്റെ അവസാനമായി എന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ രാഹുലിന്റെ ടീമിലേക്ക് ഇടംപിടിക്കും. രാഹുലിന്റെ ഉപദേശക റോളില്‍ സോണിയ ഉണ്ടാവും. തരൂര്‍ തുടക്കത്തില്‍ തന്നെ രാഹുലിന്റെ നിര്‍ദേശപ്രകാരം കോവിഡിന്റെ വ്യാപന റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഒരു ടീമിനെ രൂപീകരിക്കണമെന്ന് മോദിയോട് ആദ്യം നിര്‍ദേശിച്ചതും തരൂരാണ്. രാഹുലിന്റെ വിദേശ രാജ്യങ്ങളിലെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുകയാണ് തരൂരിന്റെ ലക്ഷ്യം.

ഒരൊറ്റ ലക്ഷ്യം

ഒരൊറ്റ ലക്ഷ്യം

ജനങ്ങളെ ബാധിക്കുന്ന വിഷയം മാത്രം രാഹുല്‍ ഇനി അവതരിപ്പിക്കാന്‍ സാധ്യതയുള്ളൂ. വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം രണ്ടാം വരവില്‍ രാഹുല്‍ എടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി നിര്‍ദേശങ്ങള്‍ സ്വീകരിച്ച് അതിന്റെ മെറിറ്റുകള്‍ പഠിച്ച ശേഷമാണ് സര്‍ക്കാരിന് മുന്നില്‍ നിര്‍ദേശിക്കുക. ഇതിന്റെ എല്ലാ വശവും സോഷ്യല്‍ മീഡിയാ ടീം വിവരിക്കും. രാഹുലിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഒരിടത്ത് പോലും മോദിയെ കുറിച്ച് ഒന്നും പറയുന്നില്ല. എന്നാല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്. ന്യായ് പദ്ധതിയെ കുറിച്ച് നിരന്തരം അദ്ദേഹം പറയുന്നുണ്ട്. ഇതെല്ലാം ജനങ്ങളെ തന്റെ പദ്ധതിയുടെ നേട്ടം ഈ അവസരത്തില്‍ ബോധിപ്പിക്കാന്‍ കൂടിയാണ്.

മിഷന്‍ സക്‌സസ്

മിഷന്‍ സക്‌സസ്

രാഹുലിന്റെ മിഷന് പിന്നിലുള്ള ലക്ഷ്യം വന്‍ വിജയമായിരിക്കുകയാണ്. മോദി ഇത്തരത്തില്‍ ജനങ്ങളുമായി പ്രതിസന്ധി ഘട്ടത്തിലും സംസാരിക്കില്ലെന്ന് പറയാതെ സൂചിപ്പിച്ചിരിക്കുകയാണ് രാഹുല്‍. രണ്ടാമത്തേത് ബിജെപിക്ക് സുതാര്യത എന്ന് പറയുന്ന കാര്യമില്ലെന്ന് രാഹുല്‍ തെളിയിച്ചിരിക്കുകയാണ്. ആരോഗ്യ സേതു ആപ്പിന്റെ സുരക്ഷാ വീഴ്ച്ച രാഹുല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് വലിയ ചര്‍ച്ചയായിരുന്നു. മോദിക്കെതിരെ മുഖ്യ പ്രതിപക്ഷം കോണ്‍ഗ്രസാണെന്ന് കൃത്യമായി രാഹുല്‍ സ്ഥാപിച്ചിരുന്നു. രാഹുല്‍ ഓരോ വിമര്‍ശനം ഉന്നയിച്ചപ്പോഴും, അതെങ്ങനെ പരിഹരിക്കാമെന്ന നിര്‍ദേശവും ഒപ്പം നല്‍കിയിരുന്നു. ഇത് തള്ളാനാവാത്ത അവസ്ഥയിലാണ് ബിജെപി.

ചൗക്കീദാര്‍ ഇനിയില്ല

ചൗക്കീദാര്‍ ഇനിയില്ല

ചൗക്കീദാര്‍ ചോര്‍ ഹെ മുദ്രാവാക്യം പോലുള്ളവ പരമാവധി ഒഴിവാക്കാനാണ് രാഹുല്‍ സോഷ്യല്‍ മീഡിയ ടീമിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപി പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിച്ചാലും അവഗണിക്കാനാണ് പ്ലാന്‍. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പഞ്ചാബിലും കേസുകള്‍ കുറയുന്നത് കൊണ്ട് സ്വാഭാവികമായും കോണ്‍ഗ്രസ് നേട്ടം സ്വന്തമാക്കുമെന്ന് രാഹുല്‍ പറയുന്നു. സ്ഥിരം ശൈലിയില്‍ നിന്നുള്ള രാഹുലിന്റെ മാറ്റമാണിത്. സാമ്പത്തിക മേഖല പ്രധാന ലക്ഷ്യമായി മുന്നില്‍ കാണണമെന്നാണ് നിര്‍ദേശം.

Recommended Video

cmsvideo
Rahul Gandhi Changing His Angry Young Man Attitude
അണിയറയില്‍ ആരൊക്കെ

അണിയറയില്‍ ആരൊക്കെ

മന്‍മോഹന്‍ സിംഗ് രാഹുലിന്റെ സാമ്പത്തിക പദ്ധതികള്‍ സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. പഞ്ചാബിന് അദ്ദേഹത്തിന്റെ സേവനം ആദ്യം ലഭിക്കും. ടീമിന് വേണ്ട ഫണ്ടിംഗ് ചിദംബരം സ്വരൂപിക്കുക. പ്രവീണ്‍ ചക്രവര്‍ത്തി രാഹുലിന്റെ പ്രതിച്ഛായ എത്രത്തോളം വര്‍ധിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ വിജയിച്ച് ആറ് മാസത്തിനുള്ളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയപ്പെടുന്നത്. ഇത് നെഗറ്റീവ് പ്രചാരണം കൊണ്ടാണെന്ന് രാഹുല്‍ പറയുന്നു. അനുകൂല സാഹചര്യം കൈവിട്ടത് സ്വന്തം നേതാക്കള്‍ തന്നെയാണെന്നും അദ്ദേഹം പറയുന്നു. നേരിട്ട് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിഷയങ്ങള്‍ മാത്രമാണ് ഇനി രാഹുല്‍ സംസാരിക്കുക.

English summary
rahul gandhi changing his angry young man attitude
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X