'രാഹുല്‍ ഗാന്ധി ഒരു ലക്ഷം കമ്മീഷന്‍ നല്‍കിയതില്‍ തെളിവുണ്ട്'; പറഞ്ഞത് പലവട്ടം തിരുത്തി, ഇഡി പൂട്ടും!!
ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുടുങ്ങുമെന്ന് സൂചന. ഇഡിയുടെ ചോദ്യം ചെയ്യല്‍ രാഹുലിനെ തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. പല കാര്യങ്ങളും രാഹുല്‍ തിരുത്തിയിരിക്കുകയാണ്. ഇത് ഇഡിക്ക് കുരുക്കിടാന്‍ കൂടുതല്‍ സൗകര്യമൊരുക്കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.
കമ്മീഷന്‍ നല്‍കിയതിനും തെളിവുണ്ടെന്ന് അവര്‍ പറയുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങളൊന്നും ഇഡി മുഖവിലയ്‌ക്കെടുത്തിട്ടില്ല. അതേസമയം ഇനി അറസ്റ്റുണ്ടാവുമോ കസ്റ്റഡിയുണ്ടാവുമോ എന്ന കാര്യങ്ങളാണ് അറിയാനുള്ളത്. കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്....

എണ്‍പതിനടുത്ത് ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. ഇത് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയാണ്. മൊഴി രേഖപ്പെടുത്തുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. കാരണം പറഞ്ഞ കാര്യങ്ങള്‍ രാഹുല്‍ പലതവണ മാറ്റുന്നുണ്ട്. ഇതാണ് മൊഴി രേഖപ്പെടുത്താന്‍ വൈകുന്നത്. ഇതുവരെ 21 മണിക്കൂറോളമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംബിച്ചത്. ഉച്ചഭക്ഷണത്തിനായി പിരിഞ്ഞ രാഹുല്‍ ഒരു മണിക്കൂറിന് ശേഷം വീണ്ടും തിരിച്ചെത്തി. ഇന്നലെ പത്ത് മണിക്കൂറില്‍ അധികമാണ് രാഹുലിനെ ചോദ്യം ചെയ്തത്.

രാഹുലിനെതിരെ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. നിഴല്‍ കമ്പനിക്ക് ഒരു ലക്ഷം രൂപ നല്‍കിയത് വിശദീകരിക്കാന്‍ രാഹുലിന് സാധിച്ചില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ പറുന്നത്. ഡോടെക്‌സ് മെര്‍ക്കന്‍ഡൈസ് എന്ന കമ്പനിക്ക് രാഹുല്‍ ഗാന്ദി ഒരു രൂപ കമ്മീഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ തെളിവുണ്ടെന്നും ഇഡി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു കമ്മീഷനെന്നാണ് ആരോപണം. ഇത്രയൊക്കെ വന്നതോടെ രാഹുലിനെ പൂട്ടാനുള്ള കുരുക്കാണ് ഇഡി ഇട്ടതെന്ന് വ്യക്തം. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം നിര്‍ണായക തീരുമാനമുണ്ടായേക്കും.

ചോദ്യം ചെയ്യല്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കണമെന്നായിരുന്നു രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇഡി ഇത് കേട്ടില്ല. ഇന്നു ഹാജാരാന്‍ പറയുകയായിരുന്നു. ഇന്നലെ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള രേഖകളും ഇഡി രാഹുലിനെ കാണിച്ചു. ഈ ഇടപാടുകളിലെ സംശയങ്ങളും രാഹുലിനോട് ചോദിച്ചറിഞ്ഞു. രാഹുലിന്റെ മറുപടികളും പല കാര്യങ്ങളിലുള്ള വിശദീകരണങ്ങളും തൃപ്തികരമല്ലെന്നാണ് ഇഡി പറയുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ മോണിക്കാ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്.

ഇഡി കടുത്ത നടപടികളിലേക്ക് കടന്നാല്‍ മുന്‍കൂര്‍ നിയമ നടപടികളിലേക്ക് കടക്കേണ്ടെന്നാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി വിളിച്ച യോഗത്തില്‍ ചര്‍ച്ചയായി. അതേസമയം സോണിയാ ഗാന്ധി ചോദ്യം ചെയ്യലിനായി ഹാജരാവുന്നത് വൈകിയേക്കും. ആകെ 25 ചോദ്യങ്ങളുടെ വിശദാംശങ്ങളാണ് ഇഡി രാഹുലിനോട് ചോദിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിനിടെ നിരവധി തവണ ഇടവേള എടുത്ത് ഉദ്യോഗസ്ഥര്‍ സമയം നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതായിട്ടാണ് സൂചന.

രാഹുല്‍ പറഞ്ഞ പല കാര്യങ്ങളും ഇഡി അംഗീകരിച്ചിട്ടില്ല. അതാണ് മൂന്നാം ദിനവും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ദീര്‍ഘനേരമെടുത്ത്, ഒരുപാട് സമയം ആലോചിച്ചാണ് ഓരോ ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കുന്നത്. പിന്നീട് ഇത് മാറ്റിപറയുകയോ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ആണ് ചെയ്യുന്നത്. താന്‍ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനി, കമ്പനീസ് ആക്ടിലെ 25 അനുസരിച്ച് രൂപം നല്‍കിയതാണെന്നും, ലാഭം ഉണ്ടാക്കുക ലക്ഷ്യമല്ലെന്നും ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍മാര്‍ക്കോ ലാഭവിഹിതം നല്‍കേണ്ടതുമില്ലെന്നാണ് രാഹുല്‍ മറുപടി നല്‍കിയത്.

രാഹുലിന്റെ ഈ മറുപടി ഇഡി അംഗീകരിച്ചില്ല. രേഖാമൂലമുള്ള തെളിവുകള്‍ ഹാജരാക്കി അദ്ദേഹത്തെ പൂ്ടുകയും ചെയ്തു. 800 കോടിയിലേറെ വരുന്ന ആസ്തി ഗാന്ധി കുടുംബത്തിന്റെ മാത്രം ഉടമസ്ഥതയിലേക്ക് മാറ്റിയതിന്റെ രേഖകളാണ് ഇത്. ഗാന്ധി കുടുംബത്തിന് 414 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടായെന്നാണ് ഇഡി പറയുന്നത്. യങ് ഇന്ത്യ ലിമിറ്റിന്റെ പേരിലേക്കാണ് അസോഷിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ബാധ്യതകളും സ്വത്തും ഓഹരിയും മാറ്റിയത്. നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തിയില്‍ നിന്ന് വാടക അടക്കമുള്ള വരുമാനം ലഭിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2010 മുതല്‍ യങ് ഇന്ത്യ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ല.












Click it and Unblock the Notifications