• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ 2 അധ്യക്ഷന്‍മാര്‍... പാരലെല്‍ ഭരണം, രാഹുലിന്റെ ഗെയിം ഞെട്ടിക്കും, ടീം ലീഡര്‍ റോള്‍!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ അദ്ദേഹം പഴയ നിലപാടില്‍ നിന്ന് മാറില്ല. പുതിയൊരു രീതിയിലേക്ക് കോണ്‍ഗ്രസിന്റെ ഭരണകേന്ദ്രത്തെ നേരത്തെ അദ്ദേഹം മാറ്റിയിരുന്നു എന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ഇതുവരെ അത്തരമൊരു രീതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നില്ല. പാരലെല്‍ ഭരണകേന്ദ്രമായി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഇതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്ന കാര്യങ്ങളും വലുതാണ്.

cmsvideo
  Rahul Gandhi Dont Want To Change The Track, | Oneindia Malayalam
  രാഹുലിന്റെ ആദ്യ പ്ലാന്‍

  രാഹുലിന്റെ ആദ്യ പ്ലാന്‍

  രാഹുലിന്റെ ടീമിലുള്ളവര്‍ മുഴുവന്‍ കൊഴിഞ്ഞുപോകുന്നതാണ് കളി മാറ്റാന്‍ രാഹുല്‍ പ്രകോപിപ്പിച്ചത്. പുതിയ ടീമിനെയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. തിരിച്ചുവന്നിട്ടില്ലെങ്കില്‍ പാര്‍ട്ടി വിട്ടുപോകുമെന്ന ഭീഷണി പരസ്യമായി യുവ നേതാക്കള്‍ രാഹുലിനെ അറിയിച്ചിരുന്നു. എന്നാല്‍ തിരിച്ചുവരാതെ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമാന്തരമായ ഭരണം എന്ന പ്ലാനാണ് രാഹുല്‍ മുന്നോട്ട് വെച്ചത്. വരവറിയിച്ചത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സീനിയര്‍ നേതാക്കളെ വിറപ്പിച്ചിട്ടാണ്.

  രണ്ട് അധ്യക്ഷന്‍മാര്‍

  രണ്ട് അധ്യക്ഷന്‍മാര്‍

  കോണ്‍ഗ്രസില്‍ രണ്ട് അധ്യക്ഷന്‍മാരാണ് ഉള്ളത്. സോണിയാ ഗാന്ധിയും പിന്നണിയില്‍ ഇരുന്ന് രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയെ നയിക്കും. രാഹുല്‍ രാജിവെച്ചു എന്നത് പാര്‍ട്ടിക്കുള്ളില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സോണിയ രാഹുലിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന അധ്യക്ഷയായി മാറിയത്. ഇതിലൂടെ സീനിയര്‍ നേതാക്കളെ തന്റെ നിലപാട് അംഗീകരിപ്പിക്കുക എന്ന തന്ത്രമാണ് രാഹുല്‍ നടപ്പാക്കിയത്. ഇത് പൂര്‍ത്തിയായത് കഴിഞ്ഞ ദിവസത്തെ വര്‍ക്കിംഗ് കമ്മിറ്റിയിലാണ്. സീനിയര്‍ നേതാക്കള്‍ ഒന്നാകെ രാഹുല്‍ തിരിച്ചുവരണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.

  സോണിയ ഒപ്പം നിന്നു

  സോണിയ ഒപ്പം നിന്നു

  രാഹുല്‍ പിന്നണിയില്‍ ഇരുന്ന് കളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ടീമിലേക്ക് വേണ്ട നേതാക്കളെ സോണിയയാണ് കണ്ടെത്തിയത്. കുമാരി സെല്‍ജ, ബാലാസാഹേബ് തോററ്റ്, എന്നിവര്‍ ഈ ടീമില്‍ സര്‍പ്രൈസ് എഡിഷനാണ്. സച്ചിന്‍ പൈലറ്റ്, കെസി വേണുഗോപാല്‍, എന്നിവരും സോണിയയുടെ നിര്‍ദേശപ്രകാരം രാഹുലിനൊപ്പം എത്തിയവരാണ്. ഡാറ്റാ അനലറ്റിക്‌സ് ടീമിനെ ഒരുക്കിയത് പ്രിയങ്കാ ഗാന്ധിയാണ്. ഇതിനൊപ്പം നിന്ന് ടീം ലീഡര്‍ പദവി രാഹുല്‍ ഏറ്റെടുത്തു. അത് സീനിയേഴ്‌സ് തന്നെ അംഗീകരിക്കുകയും ചെയ്തു.

  പുതിയ ടീം

  പുതിയ ടീം

  രാഹുലിന്റെ പുതിയ ടീമില്‍ രാജീവ് സതവ്, സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്ക് പുറമേ സീനിയേഴ്‌സായ അമരീന്ദര്‍ സിംഗ്, സിദ്ധരാമയ്യ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. സീനിയേഴ്‌സിന് എതിരല്ലെന്ന് രാഹുല്‍ ഇതിലൂടെ സൂചിപ്പിക്കുന്നു. സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ കഴിവ് തെളിയിച്ചവരുണ്ടെങ്കില്‍ അവരെ ഒപ്പം നിര്‍ത്തുമെന്ന് രാഹുല്‍ പറയുന്നു. സിദ്ധരാമയ്യയും അമരീന്ദറും അതിന്റെ ഉദാഹരണമാണ്. ബിജെപിയെ നേരിടാന്‍ ക്രെഡിബിളായിട്ടുള്ള നേതാക്കളാണ് ഇവര്‍. കര്‍ണാടകത്തിലും പഞ്ചാബിലും അത് തെളിയിക്കപ്പെട്ടതാണ്.

  അടിമുടി നാടകം

  അടിമുടി നാടകം

  സോണിയ രാജിവെച്ച് രാഹുല്‍ തിരിച്ചെത്തണമെന്ന് എല്ലാ നേതാക്കളും പറയുന്നുണ്ട്. ഇത് തീരുമാനിച്ചുറപ്പിച്ച നാടകമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ സമ്മതിക്കുന്നു. കാരണം കോണ്‍ഗ്രസിലെ ഒരാള്‍ക്ക് പോലും സോണിയ രാജിവെക്കണമെന്ന പറയാനുള്ള ധൈര്യമില്ല. പക്ഷേ രാഹുല്‍ തന്നെ നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചെത്തണമെന്ന നിര്‍ദേശം സോണിയയുടെ ആവശ്യം കൂടിയാണ്.

  മാര്‍ഗങ്ങള്‍ പലവിധം

  മാര്‍ഗങ്ങള്‍ പലവിധം

  രാഹുല്‍ പുതിയ ടെലഗ്രാം ചാനല്‍ തുടങ്ങിയത് രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങിയത് കൊണ്ടാണ്. സോഷ്യല്‍ മീഡിയ വിപ്ലവമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. 3500 പേര്‍ രാഹുലിന്റെ ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. മോദി 2014ല്‍ ട്വിറ്ററില്‍ തരംഗമായത് പോലെ ആദ്യ ടെലഗ്രാമില്‍ എത്തി അവിടെ താരമായി മാറാനാണ് രാഹുലിന്റെ പ്ലാന്‍. ഇതിലൂടെ യുവാക്കളുടെ രോഷം മുഴുവന്‍ മുതലെടുക്കുകയാണ് ലക്ഷ്യം.

  മോദിയെ വിടില്ല

  മോദിയെ വിടില്ല

  കോവിഡ്, ചൈന വിഷയത്തില്‍ മോദിയെ വിടില്ലെന്നാണ് രാഹുല്‍ തുറന്ന് സമ്മതിക്കുന്നത്. ഇക്കാര്യം എല്ലാ നേതാക്കളെയും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് പടര്‍ന്ന് പിടിക്കുകയാണെന്നും, പുതിയ ഇടങ്ങളിലേക്ക് അത് എത്തിയെന്നും രാഹുല്‍ ആരോപിച്ചു. മോദി സര്‍ക്കാരിന് വൈറസിനെ തോല്‍പ്പിക്കാനുള്ള ഉദ്ദേശമില്ല. പ്രധാനമന്ത്രി നിശബ്ദനാണ്. അദ്ദേഹം കീഴടങ്ങിയിരിക്കുകയാണ്. കോവിഡിനോട് യുദ്ധം ചെയ്യാന്‍ അദ്ദേഹം തയ്യാറല്ലെന്നും രാഹുല്‍ ആരോപിച്ചു. മോദി കീഴടങ്ങിയെന്ന വാക്ക് ഒരിക്കല്‍ കൂടി രാഹുല്‍ ഉപയോഗിച്ചിരിക്കുകയാണ്.

  ഒറ്റക്കെട്ടായി ഗാന്ധി കുടുംബം

  ഒറ്റക്കെട്ടായി ഗാന്ധി കുടുംബം

  പുതിയ നേതാക്കള്‍ വരുമെന്ന് രാഹുല്‍ ഉറപ്പിക്കുന്നുണ്ട്. പക്ഷേ ഗാന്ധി കുടുംബം ഒറ്റക്കെട്ടായി നിന്ന് ഭരണത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് മന്‍മോഹന്‍ സിംഗ് അടക്കമുള്ളവര്‍ സജീവമാകാന്‍ കാരണം. ചൈനയ്ക്ക് അടിക്കാന്‍ മോദി വടി നല്‍കുന്നുവെന്ന മന്‍മോഹന്റെ പരാമര്‍ശം ബിജെപിക്കുള്ള രൂക്ഷ വിമര്‍ശനമായിരുന്നു. പ്രതിപക്ഷ യോഗത്തില്‍ ഇടതുപക്ഷത്തെയും തൃണമൂലിനെയും മറികടന്ന് വിമര്‍ശനത്തിന്റെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുത്തിരുന്നു. ഇതും കോണ്‍ഗ്രസ് സ്‌റ്റൈല്‍ മാറ്റുന്നതിന്റെ സൂചനയാണ്.

  English summary
  rahul gandhi dont want to change the track, but he establish himself as a leader
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X