പാട്ടീദാര്‍ സമുദായത്തെ ചാക്കിട്ട് പിടിയ്ക്കാന്‍ രാഹുല്‍: സംവരണം ആയുധമാക്കി കോണ്‍ഗ്രസ്

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ നാലാം ഘട്ട ഗുജറാത്ത് പര്യടനത്തിന് ശനിയാഴ്ച തുടക്കമാകും. ഡിസംബര്‍ രണ്ട് ഘട്ടമായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവരെ കയ്യിലെടുക്കാനുള്ള തന്ത്രങ്ങളാണ് രാഹുല്‍ ഗാന്ധി മെനഞ്ഞെടുക്കുന്നത്. നോര്‍ത്ത് ഗുജറാത്ത്, ഗാന്ധിനഗര്‍, ബാനസ്കാന്ത, സബര്‍കാന്ത​ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ നാലാം ഘട്ട ഗുജറാത്ത് സന്ദര്‍ശനം.

സൗദി രാജകുമാരിയും അറസ്റ്റില്‍! ഇറാനി മാധ്യമങ്ങള്‍ പറയുന്നത്, ഗൂഢനീക്കങ്ങള്‍ക്ക് പിന്നില്‍!

സൗദി- ലബനണ്‍ ബന്ധത്തില്‍ പൊട്ടിത്തെറി! സൗദി പൗരന്മാര്‍ക്ക് ലെബനന്‍ വിടാന്‍ കര്‍ശന നിര്‍ദേശം

ഗുജറാത്തില്‍ ബിജെപിയ്ക്ക് ശത്രുപക്ഷത്ത് കാണുന്ന പാട്ടീദാര്‍ വംശജരുടെ വോട്ട് ലക്ഷ്യെവെച്ചുള്ള നീക്കങ്ങള്‍ക്ക് മുന്നോടിയായാണ് പട്ടേല്‍ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പലതവണ ചര്‍ച്ച നടത്തുകയും പാട്ടീദാര്‍ സമുദായത്തിന് മുമ്പില്‍ നിര്‍ദേശങ്ങള്‍ വെച്ചതും. പാട്ടീദാര്‍ സമുദായവുമായി ചര്‍ച്ചകള്‍ക്കും ധാരണയിലെത്തുന്നതിനുമായി കോണ്‍ഗ്രസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ നിയോഗിച്ചിട്ടുണ്ട്. ഇദ്ദേഹം പാട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാക്കളുമായി സംവരണം സംബന്ധിച്ച് പലതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞിട്ടുണ്ട്.

സൗദി രാജകുമാരന്‍ മരിച്ചത് ഹെലികോപ്റ്റര്‍ അപകടത്തിലല്ല: പദ്ധതിയിട്ട് വധിച്ചതെന്ന് മാധ്യമങ്ങള്‍!

പാട്ടീദാറുകളെ ചേര്‍ത്തുനിര്‍ത്തും

പാട്ടീദാറുകളെ ചേര്‍ത്തുനിര്‍ത്തും


കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തിന് സംവരണം നല്‍കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുക. ഇതിനുള്ള ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്

രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന് വേണ്ടിയുള്ള 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളുള്‍പ്പെട്ട പട്ടിക വെള്ളിയാഴ്ച കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി തയ്യാറാക്കിയിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ അടുത്ത ആഴ്ചയായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുക.

 ഠാക്കൂറിന്‍റെ അനുയായികള്‍

ഠാക്കൂറിന്‍റെ അനുയായികള്‍

അടുത്തിടെ കോണ്‍ഗ്രസിലെത്തിയ അല്‍പേഷ് ഠാക്കൂറിന്‍റെ അനുയായികളെ പാര്‍ട്ടിയ്ക്കൊപ്പം നടത്താന്‍ ശ്രമം നടത്തുന്ന കോണ്‍ഗ്രസ് ഠാക്കൂറിന് പുറമേ പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരെക്കൂടി പരിഗണിച്ചുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കുക. കോണ്‍ഗ്രസില്‍ ചേരില്ലെങ്കിലും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്തുണ നല്‍കുമെന്ന് ജിഗ്നേഷ് മേവാനിയും ഹര്‍ദിക് പട്ടേലും വ്യക്തമാക്കിയിരുന്നു. ഇതാണ് വര്‍ഷങ്ങളായി ഗുജറാത്ത് അടക്കിവാണ് ബിജെപിയ്ക്ക് നല്‍കാവുന്ന തിരിച്ചടിയായി കോണ്‍ഗ്രസ് കാണുന്നത്.

 ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം

ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം


ഹര്‍ദിക് പട്ടേലിന്‍റെ പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിലനിന്ന ആശങ്കകള്‍ക്ക് അവസാനമായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നവംബര്‍ രണ്ടിനാണ് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

 പാട്ടീദാര്‍ സംവരണം

പാട്ടീദാര്‍ സംവരണം

പട്ടേല്‍ സമുദായത്തിന്‍റെ ആവശ്യം ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുന്നത് സംബന്ധിച്ച അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദിക് പറയുന്നു.

 ഹര്‍ദികിന് ബിജെപി വിരുദ്ധത!!

ഹര്‍ദികിന് ബിജെപി വിരുദ്ധത!!


കോണ്‍ഗ്രസിനെ പിന്തുണയ്ക്കും ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദികിന‍െ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ബിജെപി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നത്. സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭം കൊണ്ട് ബിജെപിയ്ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ഹര്‍ദിക് രണ്ട് ദിവസം മുമ്പാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

 സമുദായം പട്ടേലിനെതിരെ തിരിഞ്ഞു!!

സമുദായം പട്ടേലിനെതിരെ തിരിഞ്ഞു!!

ഒബിസി പദവി കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.


ഒബിസി പദവി കോണ്‍ഗ്രസിനെ പിന്തുണച്ചുവെങ്കിലും പട്ടേല്‍ സമുദായത്തിന് ഒബിസി പദവി നല്‍കണമെന്നുള്ള വാഗ്ദാനത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും സുപ്രീം കോടതി അംഗീകരിച്ച 50 ശതമാനം ക്വാട്ട ലഭിക്കണമെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ പട്ടേല്‍ സമുദായം ഒബിസിക്കുള്ളില്‍ വരില്ലെന്നും പട്ടേലിന്‍റെ താല്‍പ്പര്യം സംവരണമല്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് പട്ടേല്‍ സംഘടനകളുടെ ആരോപണം.

 സംവരണം തലവേദന!!

സംവരണം തലവേദന!!


സംവരണം എങ്ങനെ പാട്ടീദാര്‍ സമുദായത്തിന് ഏത് തരത്തില്‍ സംവരണം ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നതെന്നും ചര്‍ച്ചയ്ക്കിടെ ഹര്‍ദിക് ആരാഞ്ഞിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കോണ്‍ഗ്രസ് ഏത് തരത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും പൂര്‍ത്തിയാക്കുകയും ചെയ്യുമെന്നാണ് തങ്ങള്‍ക്കറിയേണ്ടതെന്നും ഹര്‍ദിക് വ്യക്തമാക്കി. സമുദായത്തിന് സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് സാധ്യമായ ​എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയ്ക്ക് നെഞ്ചിടിക്കുന്നു

ബിജെപിയ്ക്ക് നെഞ്ചിടിക്കുന്നു

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ ഒന്നും തന്നെ ബിജെപിയ്ക്ക് ആശ്വാസം പകരുന്നതല്ല. ഗുജറാത്തില്‍ ബിജെപിയുടെ വോട്ട് ബാങ്കായ പിന്നോക്ക സമുദായക്കാര്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കയ്യൊഴിയുമെന്ന സൂചനകളാണ് പുറത്തുവന്ന അഭിപ്രായ സര്‍വേകളില്‍ പലതും ചൂണ്ടിക്കാണിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കില്ലെങ്കിലും ഗുജറാത്തില്‍ പാര്‍ട്ടിയെക്കാത്തിരിക്കുന്നത് തിരിച്ചടിയാണെന്ന സൂചനകളാണ് എബിപി സര്‍വേ നല്‍കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress vice-president Rahul Gandhi will begin his fourth three-day tour of poll-bound Gujarat from Saturday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്