Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഗാ റിട്ടേണ്‍സ് ടു പാര്‍ലമെന്റ്'; ആഘോഷമാക്കി പ്രതിപക്ഷം, പിന്നാലെ സഭ നിര്‍ത്തിവെച്ചു

ന്യൂദല്‍ഹി: എം പി സ്ഥാനത്ത് നിന്ന് അയോഗ്യത നീക്കിയതോടെ ലോക്‌സഭയിലെത്തി രാഹുല്‍ ഗാന്ധി. ഇന്ന് രാവിലെ രാഹുലിന്റെ അയോഗ്യത നീക്കിയുള്ള വിജ്ഞാപനം ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ലോക്‌സഭയില്‍ എത്തിയത്. പ്രതിപക്ഷ എം പിമാര്‍ ഹര്‍ഷാരവത്തോടെയാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലേക്ക് വരവേറ്റത്. പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ ആദരമര്‍പ്പിച്ചാണ് രാഹുല്‍ പാര്‍ലമെന്റില്‍ പ്രവേശിച്ചത്.

'രാഹുല്‍ ഗാന്ധി സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയിലെ അംഗങ്ങള്‍ രാഹുലിനെ വരവേറ്റത്. അതേസമയം രാഹുല്‍ ലോക്‌സഭയില്‍ എത്തി 10 മിനിറ്റിനുള്ളില്‍ തന്നെ സഭ നിര്‍ത്തിവെച്ചു. മണിപ്പൂര്‍ വിഷയത്തെ ചൊല്ലി പ്രതിപക്ഷ ബഹളം വെക്കുകയും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുകയും ചെയ്തതോടെയാണ് ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞത്.

rahul gandhi

നേരത്തെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കിയതിനെ ഇന്ത്യാ സഖ്യം സ്വാഗതം ചെയ്തിരുന്നു. ലോക്‌സഭാ സെഷന് മുന്‍പ് ചേര്‍ന്ന യോഗത്തില്‍ പരസ്പരം മധുരം വിതരണം ചെയ്താണ് പ്രതിപക്ഷ എംപിമാര്‍ രാഹുലിന്റെ തിരിച്ചുവരവിനെ ആഘോഷമാക്കിയത്. മാനനഷ്ടക്കേസില്‍ രാഹുലിന്റെ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കാത്തതില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

കേസില്‍ ശിക്ഷിക്കപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ സഭയില്‍ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഇത്ര കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചോദിച്ചിരുന്നു. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കുകയും 9 വര്‍ഷം കൊണ്ട് വെറുപ്പിന്റെയും പരാജയത്തിന്റെയും പര്‍വ്വതനിര സൃഷ്ടിക്കുകയും ചെയ്ത മോദി സര്‍ക്കാര്‍ പ്രതിപക്ഷ ഐക്യത്തെ ഭയന്നോ എന്നും അദ്ദേഹം ചോദിച്ചു.

ബി ജെ പിയുടെ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് സമാജ്വാദി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. എത്ര പെട്ടെന്നാണ് എം പി സ്ഥാനം സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും എന്നാല്‍ അംഗത്വം പുനഃസ്ഥാപിക്കാന്‍ വൈകുന്നുവെന്നും അഖിലേഷ് പറഞ്ഞിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് എങ്ങനെ വന്നു എന്ന രാഹുലിന്റെ പരാമര്‍ശമാണ് കേസിനാധാരമായത്.

ബി ജെ പി എം എല്‍ എയും മുന്‍ ഗുജറാത്ത് മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സൂറത്ത് കോടതി രാഹുലിന് പരാമവധി ശിക്ഷയായ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+