• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിനോട് ഇറ്റലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍: കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തെന്ന്

 • By Desk
cmsvideo
  രാഹുലിനോട് ഇറ്റലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ | Oneindia Malayalam

  ദില്ലി: പ്രിയങ്ക ഗാന്ധിയെന്ന അവസാനത്തെ അടവും പുറത്തിറക്കി മോദിയെ നേരിടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അണിയറയ്ക്ക് പിന്നില്‍ നിന്ന് പാര്‍ട്ടിുടെ മുഖ്യധാരാ കുടംബരാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ ഇറക്കിയതോടെ കോണ്‍ഗ്രസ് പുതിയ രാഷ്ട്ട്രീയ പരീക്ഷണങ്ങള്‍ക്കിറങ്ങുകയാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന ഉത്തര്‍പ്രദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നല്കിയത് തന്നെ രാഹുല്‍ രാഷ്ട്രീയ തന്ത്രത്തില്‍ ഏറെ നിര്‍ണായകമാകും. രാഹുലിന്ും കോണ്‍ഗ്രസിനും നിര്‍ണായകമായ ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പ്. സ്വന്തം മണ്ഡലമായ അമേധിയിലെത്തിയ രാഹുലിന് നേരെ ഉണ്ടായ കര്‍ഷകപ്രതിഷേധമാണ് ഇന്നത്തെ പ്രധാന ചര്‍ച്ച.

  രാഹുലിനോട് ഇറ്റലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍

  രാഹുലിനോട് ഇറ്റലിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍

  ഉത്തര്‍പ്രദേശിലെ അമേധി പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ മണ്ഡലമാണ്. 1980 മുതല്‍ കോണ്‍ഗ്രസ് നിഷ്പ്രയാസം ജയിച്ച ഈ മണ്ഡലമാണ് രാഹുലും മത്സരിച്ചത്. തന്റെ സ്വന്തം നിയോജകമണ്ഡലത്തിലെത്തിയ രാഹുലിന് കര്‍ഷകരുടെ അതിരൂക്ഷമായ പ്രതികരണമാണ് നേരിടേണ്ടി വന്നത്. ബുധനാഴ്ച്ച അമേതിയിലെ ഗൗരിഗഞ്ച് ടൗണിലാണ് രാഹുലിനെതിരെ പ്രതിേധവുമായി കര്‍ഷകരെത്തിയത്. രാജീസ് ഗാന്ധി ഫൗണ്ടേഷനായി നല്കിയ ഭൂമി തിരിച്ച് നല്കുകയോ അല്ലെങ്കില്‍ ജോലി നല്കുകയോ വേണമെല്ലാണ് കര്‍ഷകരുടെ ആവശ്യം. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിയപ്പോഴാണ് ഇത്തരത്തിലൊരു പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

  രാഹുലില്‍ വിശ്വാസം നഷ്ടപ്പെട്ടു

  രാഹുലില്‍ വിശ്വാസം നഷ്ടപ്പെട്ടു

  രാഹുല്‍ ഗാന്ധിയില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇവിടെ നില്‍ക്കാന്‍ രാഹുല്‍ അര്‍ഹനല്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്. രാഹുല്‍ തങ്ങളുടെ ഭൂമി തട്ടിയെടുത്തെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. സാമ്രാട്ട് സൈക്കിള്‍ ഫാക്ടറിക്ക് സമീപമാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്. ഇത് രാജീവ് ഗാന്ധി ഉദ്ഘാടനം ചെയ്തതായിരുന്നു. രാഹുല്‍ ഗാന്ധി തങ്ങള്‍ കൃഷി ചെയ്ത സ്ഥലം നഷ്ടപ്പെടുത്തിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്

   പ്രതിഷേധം രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭൂമി ഇടപാടില്‍

  പ്രതിഷേധം രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭൂമി ഇടപാടില്‍

  1980ല്‍ ജെയിന്‍ സഹോദരങ്ങള്‍ കൗസര്‍ ഏരിയയില്‍ വ്യവസായം ആരംഭിക്കാനായി 65.7 ഏക്കര്‍ ഭൂമി വാങ്ങി.കമ്പനി നഷ്ടത്തിലായതോടെ 2014 ഭൂമി ലേലത്തില്‍ പോയി. 1980ല്‍ ഉത്തര്‍പ്രദേശഅ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലീസിന് നല്കിയ ഭൂമി ബാധ്യതയിലായതോടെ 2014ല്‍ 20.10 കോടി ബാധ്യതയായി. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങുകയായിരുന്നു. സ്‌ററാംപ് ഡ്യൂട്ടി 1,50000 രൂപയായിരുന്നു. എന്നാല്‍ ഈ ലേലം കോടതി നിയമസാധുതയില്ലെന്ന് കാട്ടി വിലക്കുകയും സ്ഥലം സാമ്രാട്ട് ഫാക്ടറിയില്‍ നിന്നും യുപിഎസ്‌ഐഡിസിക്ക് നല്കണമെന്ന് വിധിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി ഇന്നും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് ഉള്ളത്.

  ഭൂമി തിരിച്ച് നല്കാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍

  ഭൂമി തിരിച്ച് നല്കാന്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍

  ഇതോടെയാണ് ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി തിരികെ ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധവുമായി രാഹുലിനെതിരെ തിരിഞ്ഞത്. ഫൗണ്ടേഷന്റെ പേരും പറഞ്ഞ് രാഹുല്‍ ഗാന്ധി കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ സൈക്കിള്‍ ഫാക്ടറി ഉടന്‍ പ്രവര്‍ത്തനമാരംഭഇക്കുമെന്ന് പറഞ്ഞിരുന്നെങ്കിലുംഎല്ലാം പാഴ് വാക്കാകുകയായിരുന്നു. ഭൂമി തിരികെ വാങ്ങാന്‍ ഏതറ്റം വരെയും പോകുമെന്ന നിലപാടാണ് കര്‍ഷകര്‍ക്ക്. കര്‍ഷകരുടെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് തന്നെ ഇത്തരത്തില്‍ ചൂഷണം ചെയ്യുകയാണെന്നാണ് വിമര്‍ശനം.

  English summary
  Rahul Gandhi faces huge protest from farmers in his own constituency amethi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X