രാഹുല്‍ നല്ല നേതാവ്, രണ്ടും പറയുന്നത് കോണ്‍ഗ്രസ് തന്നെ
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതുമുതല്‍ കോണ്‍ഗ്രസിനകത്തു നിന്നു തന്നെ പാര്‍ട്ടി ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കഴിവില്ലാത്ത നേതാവ് എന്ന് വിളിച്ചു പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ട്ടി മുതിര്‍ന്ന നേതാവായ ദിഗ് വിജയ് സിംഗും രാഹുല്‍ ഗാന്ധിയ്ക്ക് ഭരിക്കാനുള്ള കഴവില്ലെന്ന് പറഞ്ഞു. എന്നാല്‍ രാഹുലിന് ഭരിക്കാനുള്ള എല്ലാം കഴിവും ഉണ്ടെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
ദിഗ് വിജയ് സിംഗിന്റെ പരമാര്‍ശത്തിന് ശേഷം പാര്‍ട്ടിക്കുള്ളിലെ മുറുമുറുപ്പിന് അവസാനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് പരസ്യമായി പ്രതികരിച്ചത്. അധികാരത്തിന് പിന്നാലെ തൂങ്ങിക്കിടക്കുന്ന ആളല്ല രാഹുല്‍ ഗാന്ധി എന്നാണ് ദിഗ് വിജയ് സിംഗ് ഉദ്ദേശിച്ചതെന്നും തന്റെ പരമാര്‍ശത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. രാഹുലിന് സര്‍വ്വ ഗുണങ്ങളുമുണ്ട്. അദ്ദേഹമാണ് തങ്ങളുടെ രണ്ടാമത്തെ വലിയ നേതാവ്- ഷക്കില്‍ അഹമ്മയ് വ്യക്തമാക്കി.

ദിഗ് വിജയ് സിംഗിന്റെ പരമാര്‍ശം
രാഹുല്‍ ഗാന്ധിയ്ക്ക് ഭരിക്കാനുള്ള സ്വാഭാവിക ഗുണവിശേഷങ്ങളില്ലെന്നായിരുന്നു ദിഗ് വിജയസിംഗിന്റെ പരമാര്‍ശം. അനീതിക്കെതിരെ പോരാടാനുള്ള ശേഷി മാത്രമാണ് അദ്ദഹത്തിനുള്ളതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു.

കവി ഉദ്ദേശിച്ചത്
ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാക്ക് വഴുതി വീണ പരമാര്‍ശം വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ അധികാരത്ത് വേണ്ടിയല്ല നീതിക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് ഒടുവില്‍ ദിഗ് വിജയ് സിംഗ് വിശദീകരിച്ചു.

പ്രതിപക്ഷ സ്ഥാനത്തും രാഹുല്‍ ഇരുന്നില്ല
രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരുന്നതിനെയും സിംഗ് വിമര്‍ശിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോട് നിര്‍ദ്ദേശിക്കുകയുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുന്നതിനുള്ള ചുമത രാഹുലിന് ഏറ്റെടുക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യം മാറിപ്പോയി
സിംഗ് രാഹുലിന് അനുകൂലമായി പറയാനാണ് ശ്രമിച്ചത്. പക്ഷെ പറഞ്ഞ സാഹചര്യം മാറിപ്പോയി. രാഹുലിന്റെയും സോണിയാ ഗാന്ധിയുടെയും നേതൃത്വമില്ലായ്മയെ കുറിച്ച് പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനങ്ങളുയരുമ്പോഴാണ് ദിഗ് വിജയ് സിംഗിന്റെ പരമാര്‍ശം

അഹമ്മദ് ഷക്കീലിന്റെ വിശദീകരണം
അധികാരത്തിന് പിന്നാലെ തൂങ്ങിക്കിടക്കുന്ന ആളല്ല രാഹുല്‍ ഗാന്ധി എന്നാണ് ദിഗ് വിജയ് സിംഗ് ഉദ്ദേശിച്ചതെന്നും തന്റെ പരമാര്‍ശത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് വിശദീകരിച്ചു.

രാഹുല്‍ ജോക്കറാണെന്ന്
രാഹുല്‍ ഗാന്ധി ജോക്കറാണെന്ന് ആദ്യം വിമര്‍ശിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫയാണ്. പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസ് എം എല്‍ എ ബാന്‍വര്‍ ലാല്‍ ശര്‍മയും രാഹുല്‍ ജോക്കറാണെന്ന് വിമര്‍ശിച്ചു.

രാഹുലിന്റേത് തുഗ്ലക്ക് പരിഷ്‌കരണം
രാഹുല്‍ ഗാന്ധിയുടേത് തുഗ്ലക് പരിഷ്‌കാരങ്ങളാണെന്നും അത് യൂത്ത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി ആര്‍ മഹേഷ് വിമര്‍ശിച്ചു.












Click it and Unblock the Notifications