കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് സപ്പോര്‍ട്ട്, സീനിയേഴ്‌സ് നാടകം കളിക്കുന്നുവെന്ന് ഖുര്‍ഷിദ്,പാര്‍ട്ടിയില്‍ അവര്‍ ജയിക്കില്ല

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസില്‍ നേതൃത്വ പ്രതിസന്ധിയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സീനിയര്‍ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ എന്തും പറയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പുറത്തുപോയി അവര്‍ നാടകം കളിക്കുകയാണെന്നും ഖുര്‍ഷിദ് പറയുന്നു. മാറ്റത്തിന് അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വര്‍ക്കിംഗ് കമ്മിറ്റിയിലാണ് അവതരിപ്പിക്കേണ്ടതെന്നും ഖുര്‍ഷിദ് നിര്‍ദേശിച്ചു. കപില്‍ സിബലിനുള്ള ശക്തമായ സന്ദേശം കൂടിയാണ് അദ്ദേഹം നല്‍കിയത്.

അന്ധരല്ലാത്തവര്‍ക്ക് അറിയാം

അന്ധരല്ലാത്തവര്‍ക്ക് അറിയാം

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കോണ്‍ഗ്രസില്‍ പിന്തുണയില്ലെന്നത് ആരും അംഗീകരിക്കുന്ന കാര്യമല്ല. കണ്ണു കാണുന്ന എല്ലാവര്‍ക്കും ഇവര്‍ക്കുള്ള പിന്തുണ പ്രകടമായി കാണാം. ഈ സീനിയേഴ്‌സ് നാടക കളിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ എന്ത് അഭിപ്രായം വേണമെങ്കിലും പറയാന്‍ സാധിക്കും. അതിനുള്ള അവസരം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സീനിയര്‍ നേതാക്കള്‍ പുറത്ത് പോയി പറയുന്ന കാര്യങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് ഖുര്‍ഷിദ് പറയുന്നു.

അവര്‍ക്കും അവസരം നല്‍കി

അവര്‍ക്കും അവസരം നല്‍കി

രാഹുലും സോണിയയും ഞാന്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അതിനുള്ള അവസരവും അവര്‍ എനിക്ക് നല്‍കിയിട്ടുണ്ട്. കപില്‍ സിബല്‍ അടക്കമുള്ള ജി23 നേതാക്കള്‍ക്കും പ്രശ്‌നങ്ങള്‍ പറയാന്‍ അവസരം നല്‍കിയിട്ടുണ്ട്. അവരത് പറയുകയും ചെയ്തതാണ്. എന്നാല്‍ രാഹുല്‍ നേതാക്കളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന ചോദ്യം എവിടെ നിന്നാണ് വരുന്നത്. തീര്‍ച്ചയായും തോല്‍വിയില്‍ വിലയിരുത്തല്‍ ഉണ്ടാവും. എന്താണ് പ്രശ്‌നമെന്നും പരിശോധിക്കും. തീര്‍ച്ചയായും കോണ്‍ഗ്രസ് തിരിച്ച് വരും. അതിന് സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാറ്റം വേണമെങ്കില്‍ അത് ചെയ്യണം

മാറ്റം വേണമെങ്കില്‍ അത് ചെയ്യണം

മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. അത് മാറ്റത്തിനുള്ള ആവശ്യമാണ്. അവര്‍ ആ ആവശ്യവുമായി മുന്നോട്ട് വരട്ടെ. പാര്‍ട്ടിക്കുള്ളില്‍ സംസാരിക്കട്ടെ. രാഹുലിനെ അവര്‍ കാണട്ടെ. ഒരു മേല്‍വിലാസമില്ലെങ്കില്‍ നിങ്ങളെ ഒന്നിനും കൊള്ളില്ലെന്ന് അവര്‍ പറയണം. അതിന് ശേഷം അദ്ദേഹം തന്നെ ഒരു തീരുമാനമെടുക്കുമെന്നും ഖുര്‍ഷിദ് പറഞ്ഞു. സോണിയ ഇടക്കാല അധ്യക്ഷനായി തുടരുന്നത് പ്രശ്‌നമാണെന്ന് ആരാണ് തീരുമാനിക്കുന്നത്. ചിലപ്പോള്‍ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സമയം വേണ്ടി വരും. ബിഎസ്പിയില്‍ അധ്യക്ഷയില്ല. ഇടത് പാര്‍ട്ടിയില്‍ ചെയര്‍മാനില്ല. എല്ലായിടത്തും ജനറല്‍ സെക്രട്ടറിമാരാണ് ഉള്ളത്. അതുകൊണ്ട് ഇത് വലിയ പ്രശ്‌നമല്ലെനനും ഖുര്‍ഷിദ് പറഞ്ഞു.

രാഹുല്‍ തന്നെയാണ് നേതാവ്

രാഹുല്‍ തന്നെയാണ് നേതാവ്

രാഹുലിനെ പാര്‍ട്ടിയുള്ളവര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുണ്ട്. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവര്‍ ജനാധിപത്യവാദികളാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അത് ഉന്നയിക്കണം. പാര്‍ട്ടിക്കുള്ളില്‍ ഏത് പക്ഷത്തിനാണ് ഭൂരിപക്ഷമെന്ന് നോക്കാം. മാറ്റം ആവശ്യപ്പെടുന്നവര്‍ വിജയിക്കാന്‍ സാധിക്കുമെങ്കില്‍ അവര്‍ വിജയിക്കട്ടെ. പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് കൊണ്ടാണ് ഇവരെ പാര്‍ലമെന്റ് അംഗങ്ങളായത്. തീര്‍ച്ചയായും കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കുറച്ച് സമയമെടുക്കും. പക്ഷേ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.

ഖുര്‍ഷിദ് പറയുന്നത് പോലെയല്ല

ഖുര്‍ഷിദ് പറയുന്നത് പോലെയല്ല

സല്‍മാന്‍ ഖുര്‍ഷിദ് ജനാധിപത്യമുണ്ടെന്ന് പറഞ്ഞെങ്കിലും നേര്‍ വിപരീതമാണ് കോണ്‍ഗ്രസിലെ കാര്യങ്ങള്‍. രാഹുല്‍ പിന്നണിയില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയാണ്. ടീം രാഹുല്‍ എടുക്കുന്ന തീരുമാനങ്ങള്‍ അങ്ങേയറ്റം അബദ്ധവുമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ഹിന്ദി ഹൃദയ ഭൂമിയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത നേതാക്കളെയാണ് രാഹുല്‍ തന്റെ ടീം വളര്‍ത്താനായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം രാജ്യസഭയിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയിലാണ്. സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചതും രാഹുലിന്റെ ഉപദേഷ്ടാക്കളാണ്.

രാജ്യസഭയിലെ വഞ്ചന

രാജ്യസഭയിലെ വഞ്ചന

രാജ്യസഭാ സീറ്റുകള്‍ സീനിയേഴ്‌സിനായിരുന്നു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് കെസി വേണുഗോപാലും രാജീവ് സതവും ചേര്‍ന്നാണ് നേടിയെടുത്തത്. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും മത്സരിക്കേണ്ട സീറ്റുകളായിരുന്നു ഇവര്‍. ഇവരുടെ രാജ്യസഭാ ടേം അവസാനിക്കുന്നതോടെ മത്സരിക്കാന്‍ പിന്നെ ഇവര്‍ സീറ്റ് നല്‍കില്ല. ദക്ഷിണേന്ത്യക്കാരനായ വേണുഗോപാലിനെ രാജസ്ഥാനില്‍ നിന്ന് മത്സരിപ്പിച്ചത് സച്ചിന്‍ പൈലറ്റിനെ അടക്കം ചൊടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്തരേന്ത്യന്‍ നേതാവിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ അവിടെയുള്ളവര്‍ സമ്മതിക്കുമോ എന്നും സീനിയേഴ്‌സ് ചോദിക്കുന്നു.

രാഹുല്‍ പറയുന്നത് മാത്രം

രാഹുല്‍ പറയുന്നത് മാത്രം

കോണ്‍ഗ്രസില്‍ രാഹുല്‍ പറയുന്നത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് മുകുള്‍ വാസ്‌നിക്ക്.ദിഗ് വിജയ് സിംഗ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ എന്നിവര്‍ക്ക് രാജ്യസഭയിലെത്താം. എന്നാല്‍ ജിതിന്‍ പ്രസാദ, സന്ദീപ് ദീക്ഷിത്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ക്കും രാഹുല്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. എന്നാല്‍ സുര്‍ജേവാലയ്ക്ക് മറ്റ് റോളുകളുണ്ട്. ജിതിന്‍ പ്രസാദയും സന്ദീപ് ദീക്ഷിതും നേതരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചവരാണ്. ഇത്തരം പക്ഷപാതപരമായ നീക്കങ്ങളാണ് രാഹുലിനെ ദുര്‍ബലനാക്കുന്നത്.

English summary
rahul gandhi have full support in congress, salman khurshid rejects letter writers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X