രാഹുല്‍ കലിപ്പില്‍, ജാര്‍ഖണ്ഡില്‍ പാലം വലിക്കാന്‍ സ്വന്തം നേതാക്കള്‍, മാറ്റം സൂചിപ്പിച്ച് കോണ്‍ഗ്രസ്

റാഞ്ചി: കോണ്‍ഗ്രസ് ഭരണം സുഗമമായി മുന്നോട്ട് പോകുന്ന സംസ്ഥാനമായിരുന്നു ജാര്‍ഖണ്ഡ്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് കാര്യങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. ഒന്ന് ഹേമന്ദ് സോറനെതിരെ കോണ്‍ഗ്രസ് തുടക്കമിട്ട പോരാണ്. മറ്റൊന്ന് സീനിയര്‍ നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നതാണ്.

റഷ്യ ഗ്യാസ് പൈപ്പ്‌ലൈന്‍ തകര്‍ത്തു, കീവിലെ ഷെല്ലാക്രമണത്തില്‍ 7 വയസ്സുകാരി കൊല്ലപ്പെട്ടു, ദാരുണം!!

കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നേതാക്കള്‍ തന്നെ ശ്രമിക്കുന്നുവെന്നാണ് രാഹുല്‍ കരുതുന്നത്. പല മന്ത്രിമാരുടെയും പ്രകടനം മോശമായി തുടങ്ങിയിട്ടുണ്ട്. ഇക്കാര്യം രാഹുല്‍ പരസ്യമായി തന്നെ പറയുകയും ചെയ്തു. പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ പരാതി പറയുന്നുണ്ട്. നേതാക്കളെയും മന്ത്രിമാരെയും കാണാന്‍ പോലും കിട്ടുന്നില്ലെന്നാണ് പരാതി.

1

കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ചേര്‍ന്ന് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്. നേരത്തെ രാഹുല്‍ വന്നപ്പോള്‍ ഇതിന്റെ സൂചന നല്‍കിയിരുന്നു. താന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ എന്നായിരുന്നു നേതാക്കളോടായി അദ്ദേഹം ചോദിച്ചത്. കോണ്‍ഗ്രസിലെ മന്ത്രിമാര്‍ പ്രവര്‍ത്തകരില്‍ നിന്ന് അകന്നിരിക്കുകയാണെന്ന് രാഹുല്‍ തുറന്നടിച്ചു. പല മന്ത്രിമാും പാര്‍ട്ടിയുടെ വഴിയല്ല പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാന്‍ ഹേമന്ദ് സോറന്‍ ശ്രമിക്കുന്നുവെന്നായിരുന്നു മറ്റൊരു ആരോപണം. കോണ്‍ഗ്രസ് കൂടി പങ്കാളിയായ സോറന്റെ സര്‍ക്കാരിനെ പ്രശ്‌നത്തിലാക്കാനാണ് കോണ്‍ഗ്രസിലെ ചില മന്ത്രിമാര്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ കരുതുന്നു.

2

രാഹുലിന്റെ സന്ദേശം കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന രീതി ജാര്‍ഖണ്ഡില്‍ മാറ്റേണ്ടി വരുമെന്നാണ്. മോശം മന്ത്രിമാരെ മാറ്റുമെന്ന സൂചനയാണ് ഹൈക്കമാന്‍ഡ് നല്‍കുന്നത്. അതിന് കാരണമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് വെറും രണ്ട് വര്‍ഷം മാത്രംഅകലെയാണ്. മുമ്പ് ജാര്‍ഖണ്ഡിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഭവിച്ചത് എന്താണെന്ന് രാഹുലിന് അറിയാം. 2018ല്‍ കോണ്‍ഗ്രസ് വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലായി 65 പാര്‍ലമെന്റ് സീറ്റുണ്ടായിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവായിരുന്നു ഈ സംസ്ഥാനങ്ങള്‍. മൂന്ന് സീറ്റുകളാണ് ആകെ കോണ്‍ഗ്രസ് ഇവിടങ്ങളില്‍ നിന്ന് കിട്ടിയത്. ഛത്തീസ്ഗഡില്‍ നിന്ന് രണ്ട് സീറ്റും മധ്യപ്രദേശില്‍ നിന്ന് ഒറ്റ സീറ്റുമാണ് കിട്ടിയത്.

3

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വട്ടപൂപജ്യമായിരുന്നു. ഇതേ അവസ്ഥ 2024ല്‍ ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. രാഹുലിന് ജാര്‍ഖണ്ഡിലെ എല്ലാ ലോക്‌സഭാ സീറ്റും തൂത്തുവാരണമെന്ന് ആഗ്രഹമുണ്ട്. കോണ്‍ഗ്രസ് പാവപ്പെട്ടവര്‍, കര്‍ഷകര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്ന് കോണ്‍ഗ്രസിന് കാണിക്കാനുള്ള സംസ്ഥാനമായി ജാര്‍ഖണ്ഡിനെ മാറ്റണമെന്നാണ് രാഹുല്‍ ആഗ്രഹിക്കുന്നത്. ഇതിനായി ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രിമാര്‍ ഏറ്റവും താഴേ തട്ടിലുള്ളവര്‍ക്ക് നേട്ടമുണ്ടാക്കും വിധം പ്രവര്‍ത്തിക്കാനാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. അതിലൂടെ 2024ല്‍ വന്‍ നേട്ടം ജാര്‍ഖണ്ഡില്‍ ഉണ്ടാക്കാന്‍ സാധിക്കണമെന്നും രാഹുല്‍ പറഞ്ഞ് വെക്കുന്നു.

4

ജാര്‍ഖണ്ഡ് തോറ്റാല്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് രാഹുല്‍ കരുതുന്നു. ജാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ഭാവി വളരെ പ്രധാനമാണ്. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള വളരെ കുറച്ച് സംസ്ഥാനങ്ങളിലൊന്നാണിത്. തൊട്ടടുത്തുള്ള ബീഹാറില്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലാവസ്ഥ പരിഗണിക്കുമ്പോള്‍ ജാര്‍ഖണ്ഡില്‍ പാര്‍ട്ടി ശക്തമാണ്. ജാര്‍ഖണ്ഡിലെ ഏറ്റവും പ്രബല പാര്‍ട്ടികളിലൊന്നാണ് കോണ്‍ഗ്രസ്. 2019ല്‍ ജാര്‍ഖണ്ഡില്‍ 16 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30 സീര്‌റില്‍ വിജയിച്ചു. ബിജെപി 25 സീറ്റും വിജയിച്ചു. എന്നാല്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം ഭരണം ഉറപ്പിക്കുകയായിരുന്നു.

5

ഹേമന്ദ് സോറന്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസിന് നാല് മന്ത്രിമാരാണ് ഉള്ളത്. സോറനാണ് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുന്നതെന്ന വാദം രാഹുല്‍ അംഗീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വവും മന്ത്രിമാരുമാണ് അതിന് കാരണമെന്ന് ഹൈക്കമാന്‍ഡ് കരുതുന്നു. സര്‍ക്കാരിലെ രണ്ടാമനാണ് കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഒറാവോണ്‍. ധനകാര്യ മന്ത്രി കൂടിയാണ് അദ്ദേഹം. പാര്‍ട്ടിക്കുള്ളില്‍ മന്ത്രിമാര്‍ക്കെതിരെ വലിയ പരാതിയുണ്ട്. തങ്ങളെ അവഗണിക്കുന്നുവെന്നാണ് പരാതി. അതേസമയം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നവരെ മാത്രം കോണ്‍ഗ്രസ് നേതൃത്വം പിന്തുണയ്ക്കൂ എന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ഇനിയും കിട്ടിയാല്‍ ഈ മന്ത്രിമാരെ നീക്കം ചെയ്യാനാണ് രാഹുലിന്റെ ആലോചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+