രാഹുല്‍ ഗാന്ധിക്ക് പുതിയ പദവി; ഏറ്റെടുത്താല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി മറ്റൊരാള്‍, ദില്ലിയില്‍ ചര്‍ച്ച
ദില്ലി: കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുന്ന ചര്‍ച്ചയിലാണ് ബിജെപി. എന്നാല്‍ സംഘടനയിലും പാര്‍ലമെന്ററി രംഗത്തും അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ റോള്‍ എന്ത് എന്നത് തന്നെയാണ് കോണ്‍ഗ്രസിലെ പ്രധാന ചര്‍ച്ച. രണ്ടു പദിവകളാണ് അദ്ദേഹം ഏറ്റെടുക്കാന്‍ സാധ്യതയുള്ളത്. രണ്ടും രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ അന്തിമ നിലപാട് രാഹുല്‍ ഗാന്ധി അറിയിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, അതേസമയം, പ്രിയങ്ക ഗാന്ധി ഇടപെട്ട് രാഹുലിന്റെ സമ്മതിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ ഗാന്ധി, പിന്നീട് കാര്യമായ ഒരു പദവിയും പാര്‍ട്ടിയില്‍ ഏറ്റെടുത്തില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ മാറണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയായ ജി23 ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ രണ്ടു പദവികള്‍ വച്ചു എന്നാണ് വിവരം.

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് നിലവില്‍ ബംഗാളില്‍ നിന്നുള്ള അധീര്‍ രജഞ്ജന്‍ ചൗധരിയാണ്. അദ്ദേഹത്തെ മാറ്റാന്‍ ഹൈക്കമാന്റ് ആലോചിക്കുന്നു. ലോക്‌സഭയില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നേതാവായി ചൗധരി മാറുന്നില്ല എന്നതാണ് ഒരു കാരണം. മമത ബാനര്‍ജിയുമായി ചൗധരി ഉടക്കി നില്‍ക്കുന്നത് ദേശീയ പ്രതിപക്ഷ ഐക്യത്തിന് തടസമാകുന്നു എന്ന അഭിപ്രായവും കോണ്‍ഗ്രസിലുണ്ട്.

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചതും അധീര്‍ രഞ്ജന്‍ ചൗധരിയാണ്. സിപിഎമ്മുമായി സഖ്യമുണ്ടാക്കുന്നതില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. എന്നാല്‍ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്തതും അധീര്‍ രഞ്ജന്‍ ചൗധരിക്ക് തിരിച്ചടിയായി.

ഈ സാഹചര്യത്തില്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. പകരം ആര് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പേരിനാണ് ആദ്യ പരിഗണന എന്ന് രണ്ട് മുതിര്‍ന്ന നേതാക്കള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ലത്രെ.

ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവായി രാഹുല്‍ ഗാന്ധി എത്തിയാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി മറ്റൊരാളെ കാണേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ ഏറെ കാലത്തിന് ശേഷം ആദ്യമായി ഈ പദവി ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള വ്യക്തിയിലേക്കെത്തും. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന ജി23 സംഘത്തിന്റെ ആവശ്യവും കോണ്‍ഗ്രസ് പരിഗണിക്കുകയാണ്.

രാഹുല്‍ ഗാന്ധി ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവാകണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. നിലവിലെ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് 2022 വരെ കാലാവധിയുണ്ട്. അതുകൊണ്ടുതന്നെ സംഘടനാ തിരഞ്ഞെടുപ്പിനേക്കാള്‍ വേഗത്തില്‍ ലോക്‌സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക എന്നാണ് വിവരം.

എന്നാല്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ കെട്ടിയിടരുത് എന്ന അഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ പദവിയേക്കാള്‍ പ്രയാസമേറിയ ദൗത്യമാകും അത്. കോണ്‍ഗ്രസ് നേതൃത്വം പറയുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് അധീര്‍ രജഞ്ന്‍ ചൗധരി പ്രതികരിച്ചു. ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പുതിയ നേതാവ് എത്തുമെന്ന സൂചനയാണിത്.
Recommended Video

അതേസമയം, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആയി മറ്റുചിലരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. തിരുവനന്തപുരം എംപി ശശി തരൂര്‍, മനീഷ് തിവാരി എന്നിവരെയാണ് പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സഭയിലെ കാര്യങ്ങള്‍ ഇവരെ ഏല്‍പ്പിച്ചാല്‍ ജി23 ഗ്രൂപ്പിന്റെ എതിര്‍പ്പ് കുറയ്ക്കാന്‍ സാധിക്കുമെന്നും രാഹുല്‍ ഗാന്ധിയെ അധ്യക്ഷ പദവി ഏല്‍പ്പിക്കാമെന്നും സോണിയ ഗാന്ധി ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications