കോണ്‍ഗ്രസില്‍ രാഹുലിന്റെ റോള്‍ മാറുന്നു; അഗ്രസീവാകാന്‍ ദേശീയ അധ്യക്ഷന്‍, 2024നായുള്ള പ്ലാന്‍
ദില്ലി: കോണ്‍ഗ്രസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നിര്‍ത്തി നേതാക്കളുടെ റോളില്‍ മാറ്റം കൊണ്ടുവരുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും തുടര്‍ച്ചയായി ആക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ റോള്‍ ഇനിയുണ്ടാവില്ല. സൗമ്യനായി സംസാരിക്കുന്ന രാഹുലിലേക്കാണ് ഇനി കാര്യങ്ങള്‍ പോവുക. ഭാരത് ജോഡോ യാത്രയിലൂടെ അദ്ദേഹമുണ്ടാക്കിയ പോസിറ്റീവായ മുഖം നിലനിര്‍ത്താനാണ് പ്ലാന്‍.
അദ്ദേഹം ബിജെപിയുടെ വിദ്വേഷത്തിനെതിരെ സ്‌നേഹത്തിന്റെ ഭാഷയില്‍ മറുപടി നല്‍കും. പകരം ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കം ബിജെപിയെ കടുത്ത ഭാഷയില്‍ നേരിടും. മറ്റ് നേതാക്കളോട് രൂക്ഷമായി തന്നെ ബിജെപിയെ വിമര്‍ശിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റത്തില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചത് ഇതിന്റെ തുടക്കമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എലിയോടാണ് അദ്ദേഹം ഉപമിച്ചത്. ബിജെപിയുടെ നായ്ക്കള്‍ പോലും സ്വാതന്ത്ര്യ സമരത്തില്‍ മരിച്ചിട്ടില്ലെന്നായിരുന്നു മറ്റൊരു വാദം.
പാര്‍ലമെന്റിന് പുറത്തായിരുന്നു ഈ പരാമര്‍ശം. പാര്‍ലമെന്റിന് പുറത്ത് നടത്തിയ ഒരു പരാമര്‍ശത്തില്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം. നായ പരാമര്‍ശം ഒഴിച്ച് ബാക്കിയെല്ലാം അദ്ദേഹം രാജ്യസഭയില്‍ ആവര്‍ത്തിച്ചു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യക്ക് വേണ്ടി ജീവത്യാഗം ചെയ്തു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും എന്താണ് ചെയ്തതെന്ന് അവര്‍ തന്നെ പറയട്ടെയെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലുള്ളവര്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തില്‍ അമ്പരന്ന് പോയിരുന്നു.
ഇത്തരം വ്യക്തിപരമായ പരാമര്‍ശങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയാല്‍ വ്യക്തിപരമായി തിരിച്ചടിക്കുമെന്നായിരുന്നു ഇവര്‍ ഖാര്‍ഗെയെ അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഖാര്‍ഗെയുടെ നേതൃത്വത്തിന് കീഴില്‍ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഖാര്‍ഗെയായിരിക്കും കേന്ദ്രത്തിനും മോദിക്കുമെതിരെ ഇനി പ്രധാന ആയുധം.
തിരഞ്ഞെടുപ്പ് ജയിച്ചു എന്ന ക്രെഡിബിളിറ്റി ഖാര്‍ഗെയ്ക്കുണ്ട്. കോണ്‍ഗ്രസിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് മുകളിലെത്തിയ നേതാവാണ് അദ്ദേഹം. ഗാന്ധി കുടുംബത്തിന് മുകളില്‍ അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്ന കാര്യമാണിത്. അതിനെല്ലാം മുകളില്‍ ഖാര്‍ഗെ ദളിത് നേതാവാണ്. അദ്ദേഹത്തിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്താന്‍ ബിജെപിക്ക് സാധിക്കില്ല. കാരണം ദളിത് വോട്ടുബാങ്ക് ബിജെപിക്ക് വളരെ നിര്‍ണായകമാണ്.
ബിജെപി വളരെ സൂക്ഷിച്ചാണ് ഇവിടെ കളിച്ചത്. ഖാര്‍ഗെയില്‍ നിന്ന് ക്ഷമാപണമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ രാഹുല്‍ ഗാന്ധിയാണ് ഖാര്‍ഗെയെ പ്രകോപിപ്പിച്ച് ഇതെല്ലാം പറയിച്ചതെന്ന വാദമാണ് ബിജെപി ഉന്നയിച്ചത്. നേതൃത്വത്തില്‍ ശക്തനായ അധ്യക്ഷനുണ്ടെന്ന തോന്നലിലൂടെ പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ച് നിര്‍ത്താനുള്ള തന്ത്രം കൂടിയാണിത്.












Click it and Unblock the Notifications