ട്രോൾസ് കാ ബാപ്പ്...രാഹുല്‍ ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്.. ഇത് ട്രോളല്ല, സത്യകഥ!!

  • By: Kishor
Subscribe to Oneindia Malayalam

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള രാഷ്ട്രീയ നേതാവ് ആരായിരിക്കും. ഒരുത്തരമേ ഉള്ളൂ, രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇറങ്ങിയിട്ടുള്ള കഥകള്‍ക്ക് കയ്യും കണക്കുമില്ല. ഇപ്പോഴിതാ ട്രോള്‍ ബുക്കുകളില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് ഗിന്നസ് ബുക്കിലേക്കും ഒരു പ്രവേശനം സാധ്യമാകുകയാണ്. അതെങ്ങനെ എന്നല്ലേ, വിശദമായി കാണൂ...

Read Also: ട്രോള് കണ്ട് പ്രതീക്ഷ വന്നു... കസബ ഒന്നൂകൂടി റിലീസ് ചെയ്യട്ടേ.. മമ്മൂട്ടി ചോദിച്ചു... കൊലവിളിച്ച് സോഷ്യല്‍ മീഡിയ!!!

എന്താണീ റെക്കോര്‍ഡ്

എന്താണീ റെക്കോര്‍ഡ്

എന്നാലും എന്ത് റെക്കോര്‍ഡാണ് രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നത്. സംശയം വേണ്ട ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പുകള്‍ തോറ്റ നേതാവ് എന്നത് തന്നെ. 27 പ്രധാന തിരഞ്ഞെടുപ്പുകളാണത്രെ രാഹുല്‍ ഗാന്ധി നയിക്കാനെത്തിയ ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി പൊട്ടി പാളീസായത്.

ടെക്കി കൊടുത്ത പണി

ടെക്കി കൊടുത്ത പണി

മധ്യപ്രദേശില്‍ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ വിശാല്‍ ധിവാനാണ് രാഹുല്‍ ഗാന്ധിക്ക് ഗിന്നസ് റെക്കോര്‍ഡ് കൊടുക്കണമെന്ന് പറഞ്ഞ് അധികാരികളെ സമീപിച്ചിരിക്കുന്നത്. ഇതിന് വേണ്ട പ്രാഥമിക രജിസ്‌ട്രേഷനും ഫീസും എല്ലാം വിശാല്‍ ധിവാന്‍ നടത്തിക്കഴിഞ്ഞു.

ഉത്തര്‍ പ്രദേശിലേത് അവസാനം

ഉത്തര്‍ പ്രദേശിലേത് അവസാനം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതിലങ്ങോട്ട് കണക്ക് കൂട്ടുമ്പോഴാണ് രാഹുല്‍ ഗാന്ധിക്ക് വിചിത്രമായ ഈ കണക്ക് കിട്ടുന്നത്. ഉത്തര്‍ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 107 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കിട്ടിയത് വെറും 7 സീറ്റാണ്. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാരുണ്ടാക്കാന്‍ പറ്റിയില്ല. പഞ്ചാബില്‍ മാത്രം ഭരണം കിട്ടി.

രാഹുലിനെ പറയാമോ

രാഹുലിനെ പറയാമോ

എന്തിനാണ് ഈ തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ മാത്രമായി കുറ്റം പറയുന്നത് എന്നത് വേറെ ചോദ്യം. പാര്‍ട്ടിയുടെ പല നേതാക്കളില്‍ ഒരാള്‍ മാത്രമാണ് രാഹുല്‍. ഒരു സാധാരണ എം പി. പാര്‍ട്ടി പ്രസിഡണ്ട് പോലുമല്ല. എന്നിട്ടും രാഹുല്‍ ഗാന്ധിയെ ഇങ്ങനെ കളിയാക്കുന്നത് ശരിയല്ല എന്ന് കരുതുന്നവരുണ്ട്.

രാഹുലിന്റെ അബദ്ധങ്ങള്‍

രാഹുലിന്റെ അബദ്ധങ്ങള്‍

മോദിക്കെതിരായ ആരോപണങ്ങള്‍ മറന്നുപോകാതിരിക്കാന്‍ തുണ്ടുകടലാസില്‍ എഴുതി കൊണ്ടുവന്ന രാഹുല്‍ ഗാന്ധിയെ ഓര്‍മയില്ലേ. ഇതുപോലെ ഒരുപാട് തമാശകള്‍ രാഹുല്‍ ഗാന്ധിയുടെ വകയായി ഉണ്ട്. ഫേസ്ബുക്കിലും ട്വിറ്ററിലും ചര്‍ച്ച മറുകുന്നതിനിടെയാണ് രാഹുല്‍ ഗാന്ധി സഭയില്‍ ഇരുന്നുറങ്ങുന്ന ചിത്രവും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

ഒന്നിലും അറിവില്ലാത്ത രാഹുല്‍

ഒന്നിലും അറിവില്ലാത്ത രാഹുല്‍

കോണ്‍ഗ്രസിന്റെ തന്നെ നേതാവായ മല്ലികാര്‍ജുനന്‍ ഖാര്‍ഗെ പ്രസംഗിക്കവേയാണ് രാഹുല്‍ ഉറങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ പ്രശ്നം അദ്ദേഹം ഒരു കാര്യത്തിലും അറിവില്ലാത്ത വിദഗ്ധനാണ് എന്നായിരുന്നു ബി ജെ പി നേതാവ് അരുണ്‍ ജയ്റ്റ്ലി ഒരിക്കല്‍ പറഞ്ഞത്. വിദഗ്ധന്‍ എന്ന് പറഞ്ഞാല്‍ തന്നെ അറിയാവുന്ന ആള്‍ എന്നാണ് എന്നും ജയ്റ്റ്ലി ഒരു ഡിക്ഷ്ണറി നോക്കുന്നത് നന്നായിരിക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.

ഇതെന്താ ഹിംഗ്ലീഷോ?

ഇതെന്താ ഹിംഗ്ലീഷോ?

ഹിന്ദി വാക്കുകള്‍ ഇംഗ്ലീഷില്‍ എഴുതിക്കൊണ്ടു വന്നത് വായിച്ചാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഹിന്ദിയാണോ ഇംഗ്ലീഷാണോ അതോ ഹിംഗ്ലീഷാണോ രാഹുല്‍ ഗാന്ധി പറഞ്ഞത് എന്ന് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ടെലഗ്രാഫ് പത്രമാണ് രാഹുലിന് എട്ടിന്റെ പണി കൊടുത്തത്.

തളര്‍ന്നുറങ്ങുന്ന രാഹുല്‍

തളര്‍ന്നുറങ്ങുന്ന രാഹുല്‍

ഉറക്കം പുതുമയുള്ള കാര്യമല്ല മോദിക്ക് പാര്‍ലമെന്റില്‍ കയറാന്‍ ധൈര്യമില്ല എന്ന് വെല്ലുവിളിച്ച ശേഷം തളര്‍ന്നുറങ്ങുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് സോഷ്യല്‍ മീഡിയ കളിയാക്കുന്നത്. സ്വന്തം പാര്‍ട്ടിയുടെ പാര്‍ലമെന്ററി നേതാവ് പ്രസംഗിക്കുമ്പോള്‍ ഇങ്ങനെ ഉറങ്ങാന്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങനെ കഴിയുന്നു എന്നാണ് ചോദ്യം. ഒന്നുമില്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടല്ലേ രാഹുല്‍ ഗാന്ധി.

രാഹുലിനെ പറഞ്ഞിട്ടെന്ത് കാര്യം

രാഹുലിനെ പറഞ്ഞിട്ടെന്ത് കാര്യം

രാഷ്ട്രീയത്തിലെ മണ്ടത്തരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയെ പറഞ്ഞിട്ട് കാര്യമില്ല എന്നും മക്കള്‍ക്ക് താല്‍പര്യമില്ലാത്ത കരിയറിലേക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കളെയാണ് പറയേണ്ടതെന്നുമാണ് മറ്റ് ചിലര്‍ കളിയാക്കുന്നത്. നേപ്പാള്‍ ഭൂകമ്പത്തില്‍ മരിച്ചവര്‍ക്കുള്ള അനുശോചനക്കുറിപ്പ് രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ നോക്കി എഴുതിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രാഹുലിന് വന്‍പിന്തുണ

രാഹുലിന് വന്‍പിന്തുണ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയ ഒന്നടങ്കം അണിനിരന്ന സംഭവവും ഉണ്ടായിട്ടുണ്ട്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പറഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സപ്പോര്‍ട്ട് കിട്ടിയത്.

മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല

മാപ്പ് പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറല്ല

രാഹുല്‍ മാപ്പ് പറയില്ല എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ ഈ പിന്തുണ കൂടി. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയുക. അല്ലെങ്കില്‍ അപകീര്‍ത്തി കേസില്‍ നടപടി നേരിടുക എന്ന് സുപ്രീം കോടതി പറഞ്ഞിട്ടും രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് സപ്പോര്‍ട്ടുമായി ട്രോളുകളും ഇറങ്ങിയിരുന്നു.

രാഹുല്‍ ഡാ

രാഹുല്‍ ഡാ

മാപ്പ് പറയണം എന്നാവശ്യപ്പെട്ടാല്‍ സവര്‍ക്കറെ പോലെ മാപ്പ് പറയും എന്ന് വിചാരിച്ചോ. രാഹുല്‍ ഡാ.. കബാലി സ്റ്റൈലിലാണ് മറുപടി. മാപ്പ് പറയിപ്പിക്കാതെ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് ആണോ ഇത് - ഇങ്ങനെയൊക്കെയുള്ള ട്രോളുകളും പരന്നു.

എന്നിട്ടെന്തുണ്ടായി

എന്നിട്ടെന്തുണ്ടായി

ഗാന്ധി വധത്തില്‍ ആര്‍ എസ് എസിനെ താന്‍ നേരിട്ട് പറഞ്ഞിട്ടില്ല എന്ന് വിശദീകരിച്ച് രാഹുല്‍ ഗാന്ധി തടിയൂരി. രാഹുല്‍ ഗാന്ധിയെ സപ്പോര്‍ട്ട് ചെയ്തവരെല്ലാം പെടുകയും ചെയ്തു. അതിന്റെ പേരിലും രാഹുല്‍ ഗാന്ധിക്ക് ഇഷ്ടം പോലെ ട്രോളുകള്‍ കിട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

English summary
After facing consecutive defeats in the assembly elections, Rahul Gandhi has been trolled on the social media. His statements are often mocked at. However, an engineering student from Madhya Pradesh has approached the Guinness Book of World Records with a request to list the Congress vice president.
Please Wait while comments are loading...