• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്റെ തിരിച്ചുവരവില്‍ മാറേണ്ടത് ഇവ, 3 കാര്യങ്ങള്‍, കോണ്‍ഗ്രസ് മാറ്റേണ്ടത്, വിജയിച്ചാല്‍!!

ദില്ലി: രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് കോണ്‍ഗ്രസിനുള്ളിലും അണികള്‍ക്കിടയിലും വലിയ ചര്‍ച്ചയായി കഴിഞ്ഞ കാര്യമാണ്. എന്നാല്‍ രാഹുല്‍ തിരിച്ചുവന്നാലും കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഒളിഞ്ഞ് കിടക്കുന്ന ചില കാര്യങ്ങളുണ്ട്. അത് എക്കാലവും പാര്‍ട്ടിയെ ദുര്‍ബലമാകുന്ന കാര്യമാണ്. സീനിയര്‍-ജൂനിയര്‍ എന്ന പ്രശ്‌നമല്ല തിരിച്ചുവരവില്‍ രാഹുലിനുള്ളത്. ആരെയാണ് മാതൃകയാക്കേണ്ടത് എന്ന കണ്‍ഫ്യൂഷനിലാണ് കോണ്‍ഗ്രസ്. ഇത് രാഹുലിനുമുണ്ട്. ബിജെപിയുടെ രാഷ്ട്രീയം റോള്‍ മോഡലാക്കുന്നതിന് പകരം അവരുടെ സംഘടനയിലുള്ള ചില ശക്തികള്‍ കോണ്‍ഗ്രസ് തിരിച്ചുവരാനായി, പ്രത്യേകിച്ച് രാഹുലിന്റെ തിരിച്ചുവരവിനായി ഉപയോഗിക്കാവുന്നതാണ്.

നഗരമേഖലയിലെ പാര്‍ട്ടി

നഗരമേഖലയിലെ പാര്‍ട്ടി

കോണ്‍ഗ്രസ് ഗ്രാമീണ മേഖലയുടെ പാര്‍ട്ടിയായിട്ടാണ് അറിയപ്പെടുന്നത്. പക്ഷേ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിഭാഗവും സംസാരിക്കുന്നത് ഇംഗ്ലീഷിലാണ്. ന്യായ് പദ്ധതി പോലുള്ള ജനകീയമായ, അഥവാ വിപ്ലവകരമായ ഒരു പദ്ധതി അറിയപ്പെടാതിരിക്കാന്‍ കാരണമായത് ഇംഗ്ലീഷിലുള്ള പ്രചാരണമാണ്. ഹിന്ദിയിലുള്ള സംസാരം നേതാക്കളില്‍ കൂടുതലായി ഉണ്ടാവണം. ചിദംബരം, ആന്റണി, ശശി തരൂര്‍ തുടങ്ങിയവരെല്ലാം കൂടുതലായി ഉപയോഗിക്കുന്നത് ഇംഗ്ലീഷാണ്. ഇവര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് വന്നത് കൊണ്ടുള്ളതായിരിക്കാം ഇത്. പക്ഷേ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത് എപ്പോഴും പൂര്‍ണമായും ഹിന്ദി സംസാരിക്കുന്നവരായിരിക്കണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍ എന്നിവരെ ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാം. ഇവര്‍ പൂര്‍ണമായും ഹിന്ദിയിലാണ് സംസാരിക്കുന്നത്.

പരസ്പര വിശ്വാസമില്ലായ്മ

പരസ്പര വിശ്വാസമില്ലായ്മ

കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പരസ്പര വിശ്വാസമില്ലായ്മ വളരെ കൂടുതലാണ്. എന്നാല്‍ ബിജെപിയില്‍ ഇത് 95 ശതമാനവും കെട്ടുറപ്പുള്ളതാണ്. ഇന്നേ വരെ യുവാക്കളെ വിശ്വസിച്ച് സീനിയേഴ്‌സും അവരെ വിശ്വസിച്ച് ജൂനിയേഴ്‌സും ഒരു കാര്യവും ചെയ്തിട്ടില്ല. ഇത്തരമൊരു അണികളുള്ള പാര്‍ട്ടി തിരഞ്ഞെടുപ്പ് വിജയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ദീര്‍ഘകാലത്തെ വിഭാഗീയത അവസാനിപ്പിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് രാജസ്ഥാനും മധ്യപ്രദേശും കോണ്‍ഗ്രസ് വീണ്ടും നേടിയത്. ഇതിന് വഴിയൊരുക്കിയത് രാഹുലാണ്. അതുകൊണ്ട് രാഹുലിന് മാത്രമേ ഇപ്പോഴുള്ള പ്രശ്‌നം പരിഹരിക്കാനാവൂ.

ആരാണ് നേതാവ്

ആരാണ് നേതാവ്

കോണ്‍ഗ്രസിന്റെ നേതാവ് ആരാണെന്ന ആശയക്കുഴപ്പം അണികളിലുണ്ട്. രാഹുലിന്റെ മുന്നിലുള്ള ആദ്യ വഴി താനാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന് ബോധ്യപ്പെടുത്തുകയാണ്. അതിനായി ബൂത്ത് തലത്തില്‍ രാഹുല്‍ തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുക. നിത്യേന എത്ര വീടുകളില്‍ കോണ്‍ഗ്രസിന്റെ സേവനമെത്തി, ആരൊക്കെയാണ് പുതിയ നേതാക്കള്‍ എന്നെല്ലാം രാഹുല്‍ റിപ്പോര്‍ട്ട് തേടണം. ഇത് ജനകീയനായ നേതാവെന്ന രാഹുലിന്റെ പ്രതിച്ഛായ വളര്‍ത്തും. കോണ്‍ഗ്രസില്‍ അടുത്ത കാലത്തൊന്നും ഒരു നേതാവ് പോലും പരീക്ഷിക്കാത്ത തന്ത്രമാണിത്. സോണിയ അധ്യക്ഷയായപ്പോള്‍ ഇതേ രീതി വിജയകരമായി പരീക്ഷിച്ചിരുന്നു.

ആരാണ് വോട്ടുബാങ്ക്

ആരാണ് വോട്ടുബാങ്ക്

കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ മുസ്ലീം വോട്ടുബാങ്കിനെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ ഇന്ത്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിനി സാധ്യമല്ല. മാത്രമല്ല മുസ്ലീം വോട്ട് കോണ്‍ഗ്രസിന് മാത്രമായി ലഭിക്കുന്ന കാലവും കഴിഞ്ഞു. ഇത് രാഹുല്‍ മാത്രമാണ് തിരിച്ചറിഞ്ഞത്. നേരത്തെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു. മുസ്ലീം വോട്ടുകള്‍ ബംഗാള്‍, യുപി, ബീഹാര്‍, എന്നിവിടങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ലഭിക്കുക. കുറച്ച് മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. അതുകൊണ്ട് വോട്ടുബാങ്ക് പരിഷ്‌കരണം കോണ്‍ഗ്രസ് അത്യാവശ്യമായി നടത്തേണ്ടതുണ്ട്. ഇതിനും രാഹുല്‍ മാത്രമാണ് മുന്നിലുള്ള മാര്‍ഗം.

ഉദ്ധവിനെ സമീപിക്കാം

ഉദ്ധവിനെ സമീപിക്കാം

ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം നേരത്തെ പയറ്റി ജനകീയ മുഖം നേടിയ പാര്‍ട്ടിയാണ് ശിവസേന. ഇപ്പോള്‍ മികച്ച ഭരണത്തിന്റെ പേരിലും അവര്‍ കൈയ്യടി നേടുന്നുണ്ട്. ഇവരില്‍ നിന്ന് ഹിന്ദു വോട്ടുകളെ കേന്ദ്രീകരിക്കാനുള്ള ആശയങ്ങള്‍ രാഹുലിന് തേടാം. ഇത് വര്‍ഗീയപരമായ ആശയമല്ല. മറിച്ച് ഒരേ വോട്ടുബാങ്കിനെ നേടിയെടുക്കുന്ന ശ്രമമാണ്. മുമ്പ് രാജീവ് ഗാന്ധിയും പിവി നരസിംഹ റാവുവും ഇതേ രീതി സ്വീകരിച്ചിരുന്നു. സോണിയയുടെ കാലത്താണ് ഇതില്‍ നിന്ന് മാറിയൊരു ശ്രമം നടന്നത്. അവിടെ നിന്ന് മുസ്ലീം-ഹിന്ദു വോട്ടുകള്‍ സംയോജിപ്പിച്ചുള്ള വോട്ടുബാങ്ക് രാഹുല്‍ രൂപീകരിക്കേണ്ടി വരും.

തിരിച്ചുവരാനുള്ള സമയം

തിരിച്ചുവരാനുള്ള സമയം

രാഹുലിന് മുന്നില്‍ തിരിച്ചുവരാന്‍ മൂന്ന് കാരണമാണ് ഉള്ളത്. ഒന്ന് നരേന്ദ്ര മോദി, അമിത് ഷാ സഖ്യം ഇപ്പോള്‍ മുന്നിലില്ല. അവര്‍ കോവിഡ് കാലത്ത് അപ്രത്യക്ഷരായിരിക്കുകയാണ്. ഈ സമയത്ത് പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ രാഹുലിന് ശ്രമം നടത്താം. ന്യായ് പദ്ധതിയുടെ വിവിധ വശങ്ങളെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാം. തിരിച്ചുവരാന്‍ ഇതിലും നല്ല ശ്രമം രാഹുലിനില്ല. പാര്‍ട്ടിയിലെ യുവനേതാക്കള്‍ ഒന്നിന് പിറകേ ഒന്നായി ബിജെപിയിലേക്ക് പോകുന്നത് തടയാന്‍ രാഹുലിന് സാധിക്കുന്ന സമയമാണിത്. അവരെ കേള്‍ക്കുന്ന പ്രചോദിപ്പിക്കുന്ന നേതാവാണെന്ന പ്രതിച്ഛായ പാര്‍ട്ടിയില്‍ രാഹുലിനെ ശക്തനാക്കും.

cmsvideo
  Rahul Gandhi Changing His Angry Young Man Attitude
  സത്യസന്ധരായ ടീം

  സത്യസന്ധരായ ടീം

  കുടുംബാധിപത്യമില്ലാത്ത കഴിവുള്ളവരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ആദ്യം സ്ഥാപിക്കണം. മോദിയുടെ ഏറ്റവും വലിയ ശക്തി കോണ്‍ഗ്രസിലെ ഈ കുടുംബാധിപത്യമാണ്. ജിതിന്‍ പ്രസാദ, സച്ചിന്‍ പൈലറ്റ് തുടങ്ങിയ സത്യസന്ധരായവരുടെ ഒരു ടീം രാഹുല്‍ ഉണ്ടാക്കിയെടുക്കേണ്ടി വരും. യുപിഎ രണ്ടാം സര്‍ക്കാരിന്റെ ഭാഗമായവരെ കുറിച്ച് പൊതുമധ്യത്തില്‍ മോശം കാഴ്ച്ചപ്പാടാണ് ഉള്ളത്. രാഹുല്‍ ഇവരെ ഒതുക്കി നിര്‍ത്തണം. പകരം പുതിയ കോണ്‍ഗ്രസാണ് ഇതെന്ന് ബോധ്യപ്പെടുത്തണം. സോണിയാ ഗാന്ധി 1998ല്‍ പുതിയ രീതി പരീക്ഷിച്ചിരുന്നു. 2009ല്‍ യുപിയില്‍ 21 സീറ്റ് കോണ്‍ഗ്രസ് നേടിയത് ഈ സംഘടനാ മികവ് കൊണ്ടായിരുന്നു. സോണിയ തന്നെയായിരിക്കണം രാഹുലിന്റെ പ്രചോദനം.

  English summary
  rahul gandhi need to change 3 things in congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X