വിവരമില്ലാത്ത മതഭ്രാന്തന്‍മാര്‍ ലക്ഷദ്വീപിനെ തകര്‍ക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ചീഫ് അഡ്മിനിസ്‌ട്രേറ്ററും ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി തുടങ്ങിയ പ്രമുഖ കക്ഷികളും ബിജെപി ലക്ഷദ്വീപ് ഘടകവും പ്രഫുല്‍ പട്ടേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ കേന്ദ്രത്തിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായപ്രകടനം.

ലക്ഷദ്വീപ് ഇന്ത്യന്‍ സമുദ്രത്തിലെ ആഭരണമാണ് എന്നാണ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. അതിനെ വിവരമില്ലാത്ത മതഭ്രാന്തന്‍മാര്‍ തകര്‍ക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ദ്വീപിലെ സംസ്‌കാരവും സമാധാനവും തകര്‍ക്കുകയാണ് പ്രഫുല്‍ പട്ടേല്‍ എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ പീഡിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിഷേധങ്ങള്‍ കണ്ട് പിന്‍മാറേണ്ട എന്നാണ് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശമത്രെ. പുതിയ ചില പരിഷ്‌കാരങ്ങള്‍ കൂടി നടപ്പാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരിക്കുകയാണ്.
വിദഗ്ധ ചികില്‍സയ്ക്ക് കൊച്ചിയിലേക്കു കൊണ്ടുപോകേണ്ട എല്ലാ രോഗികള്‍ക്കും ഇനി എയര്‍ ആംബുലന്‍സ് അനുവദിക്കില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചു. സമതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ലഭിക്കൂ. നേരത്തെ മെഡിക്കല്‍ ഓഫീസറാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി നല്‍കിയിരുന്നത്. കാര്യക്ഷമമില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ വകുപ്പ് മേധാവികളോട് നിര്‍ദേശിച്ചിരിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍. റിക്രൂട്ട്‌മെന്റുകള്‍ പുനഃപരിശോധിക്കാനും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications