മോദിക്കെതിരെ ഇനിയും പോരാടും, പക്ഷേ ദേഷ്യമില്ല, വിമർശിക്കുമ്പോൾ കെട്ടിപ്പിടിക്കാൻ തോന്നുമെന്ന് രാഹുൽ
ഭുവനേശ്വർ: ദിവസേന മോദിക്കെതിരെ വിമർശന ശരങ്ങൾ തൊടുത്തതുവിടുന്ന് വ്യക്തിയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദി എന്നോട് ഒരുതരത്തിലും യോജിക്കില്ല. തിരിച്ച് എനിക്കും യോജിക്കാനാകില്ല. എന്നാൽ നരേന്ദ്രമോദിയോട് ഒരു ദേഷ്യവുമില്ല. അദ്ദേഹത്തോട് ഇനിയും ഏറ്റുമുട്ടികൊണ്ടിരിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.
അഞ്ച് കൊല്ലം മോദിയുടെ കുത്ത്.. തെരഞ്ഞെടുപ്പ് വന്നപ്പോൾ സുഖിപ്പിക്കാൻ കത്ത്, മോദിക്കെതിരെ എംബി രാജേഷ്
ഭുവനേശ്വറിൽ 'ദ ഒഡീഷ ഡയലോഗ്’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. തനിക്കെതിരെ ആഞ്ഞടിക്കുന്ന ഓരോ പ്രാവശ്യവും മോദിയെ കെട്ടിപ്പിടിക്കാൻ തോന്നുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂലൈയിൽ ലോക്സഭ നടപടികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചിരുന്നു. ഇത് വിവാദത്തിലാകുകയും ചെയ്തിരുന്നു.

നരേന്ദ്രമോദിക്ക് കോൺഗ്രസ് പാർട്ടിയോട് വെറുപ്പാണ്. എന്നാൽ ഞങ്ങൾക്ക് അദ്ദേഹത്തോട് ദേഷ്യമില്ല. അങ്ങിനെയാണ് കോൺഗ്രസ് പാർട്ടിയുടെ രൂപ കൽപ്പനയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസിനും ബിജെപിക്കും എനിക്ക് നൽകാവുന്ന ഏറ്റവും വലിയ കാര്യം അധിക്ഷേപങ്ങളാണ്. തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനങ്ങൾ അത് തന്നെയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. നരേന്ദ്രമോദി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും രാഹുൽ ആരോപിച്ചു.












Click it and Unblock the Notifications