മോദി ഗുജറാത്തിലെ സ്ത്രീകള്‍ക്ക് എന്തുനല്‍കി? സുരക്ഷയും വിദ്യാഭ്യാസവും എവിടെയെത്തിയെന്ന് രാഹുല്‍!!

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയെക്കുറിച്ചാണ് മോദിയോടുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ അഞ്ചാമത്തെ ചോദ്യം. ഗുജറാത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും സര്‍ക്കാരില്‍ നിന്ന് ചൂഷണം മാത്രമാണ് സ്ത്രീകള്‍ അഭിമുഖീകരിക്കുന്നതെന്നും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു.

അക്വേറിയം വീടിനുള്ളില്‍ വച്ചാല്‍ പണപ്പെട്ടി നിറഞ്ഞു കവിയും!! സമ്പാദ്യത്തിന് വാസ്തുു നല്‍കുന്ന 30 നിര്‍ദേശങ്ങള്‍

ഇന്ത്യയ്ക്കെതിരെ അങ്കം വെട്ടാന്‍ ഹാഫിസ് സയീദ്: തിരഞ്ഞെടുപ്പില്‍ മത്സരിക്കും ഇന്ത്യയ്ക്ക് പണിയും തരും

ഗുജറാത്തിലെ സംസ്ഥാനത്തെ അംഗണ്‍വാടി ടീച്ചര്‍മാരും ആശാ വര്‍ക്കര്‍മാര്‍ക്കും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിയ്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലെ സ്ത്രീകള്‍ക്ക് മോദി നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ഡിസംബര്‍ 9,14 തിയ്യതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിന്‍റെ ഭാവി നിര്‍ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. ഗുജറാത്ത് മോഡല്‍ വികസനത്തെ വിമര്‍ശിച്ച് മോദിക്കെതിരെ രംഗത്തെത്തിയ രാഹുല്‍ ഇതിനകം അഞ്ച് ചോദ്യങ്ങളാണ് മോദിയോട് ചോദിച്ചിട്ടുള്ളത്. ഒരു ദിവസം ഒരു ചോദ്യമെന്ന കണക്കില്‍ രാഹുല്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിക്കുമെന്ന് കോണ്‍ഗ്രസ് തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് വ്യക്തമാക്കിയത്.

 സ്ത്രീകള്‍ക്ക് എന്ത് നല്‍കി!

സ്ത്രീകള്‍ക്ക് എന്ത് നല്‍കി!


ഗുജറാത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നീ കാര്യങ്ങള്‍ സംബന്ധിച്ചാണ്കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍റെ ചോദ്യങ്ങള്‍. ഗുജറാത്തിലെ സംസ്ഥാനത്തെ അംഗണ്‍വാടി ടീച്ചര്‍മാരും ആശാ വര്‍ക്കര്‍മാര്‍ക്കും സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ട്വീറ്റില്‍ കുറിയ്ക്കുന്നു.

 മോദിയും ബിജെപിയും പ്രതികരിക്കുമോ?

മോദിയും ബിജെപിയും പ്രതികരിക്കുമോ?

രണ്ട് ദശാബ്ദക്കാലം ഗുജറാത്ത് ഭരിച്ച ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ ഏതെല്ലാം വാദ്ഗാനങ്ങളാണ് ഇക്കാലയളവിനുള്ളില്‍ പാലിക്കപ്പെട്ടതെന്നും രാഹുല്‍ ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്ക് മോദിയും ബിജെപിയും മറുപടി നല്‍കുമെന്ന് കരുതുന്നതായി കോണ്‍ഗ്രസ് വക്താവ് ദീപേന്ദര്‍ സിംഗ് ഹൂഡ വ്യക്തമാക്കി.

വിദ്യാഭ്യാസം ബാധ്യത

വിദ്യാഭ്യാസം ബാധ്യത


ഗുജാറത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവുകള്‍ താങ്ങാനാവാത്തത് എന്തുകൊണ്ടാണ് എന്നാണ് രാഹുലിന്‍റെ ഒടുവിലത്തെ ചോദ്യം. ഗുജറാത്തില്‍ കുറഞ്ഞ പണം മാത്രമാണ് വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നതെന്നും എന്തുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നുമായിരുന്നു രാഹുല്‍ ചോദിക്കുന്നു. ഗുജറാത്തില്‍ ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയോട് ചോദ്യങ്ങളുന്നയിച്ച് രാഹുല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഈ സിരീസിലെ നാലാമത്തെ ചോദ്യമാണ് ഗുജറാത്തിലെ വിദ്യാഭ്യാസ ചെലവിനെക്കുറിച്ചുള്ളത്. ട്വിറ്ററിലാണ് വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടാണ് ഗുജറാത്ത് 26ാം സ്ഥാനത്ത് നില്‍ക്കുന്നതെന്നും ഇതില്‍ എന്താണ് യുവാക്കളുടെ ഭാഗത്തുള്ള തെറ്റെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

 ​എന്തിന് സ്വകാര്യ കമ്പനികളുടെ പോക്കറ്റ് നിറച്ചുു

​എന്തിന് സ്വകാര്യ കമ്പനികളുടെ പോക്കറ്റ് നിറച്ചുു

എന്തുകൊണ്ടാണ് മോദിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സര്‍ക്കാര്‍ 2014 വരെ ഉയര്‍ന്ന നിരക്കില്‍ നാല് സ്വകാര്യ കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങിയിരുന്നതെന്നായിരുന്നു. രാഹുലിന്‍റെ നാല് ചോദ്യങ്ങളിലൊന്ന്. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങി സ്വകാര്യ കമ്പനികളുടെ പോക്കറ്റ് നിറച്ച സര്‍ക്കാര്‍ നടപടികളെയും രാഹുല്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നാല് കമ്പനികളുടെ പേര് പരാമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല.


 വിദ്യാഭ്യാസം കച്ചവടമോ

വിദ്യാഭ്യാസം കച്ചവടമോ


ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസ കച്ചവടമാണ് നടത്തുന്നതെന്നും രാഹുല്‍ ആരോപിക്കുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസ ചെലവ് ഉയരുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ബാധ്യതയാണെന്ന് ചൂണ്ടിക്കാണിക്കുന്ന രാഹുല്‍ ഗാന്ധി പിന്നെ എങ്ങനെയാണ് പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയെന്നും ചോദിക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Continuing with his series of questions posed to Prime Minister Narendra Modi in the run up to the Gujarat Assembly election, Congress vice-president Rahul Gandhi put his fourth question today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്