കര്‍ഷക സമര നേതാവിന് നേരെ ആക്രമണം; വിദ്യാര്‍ഥി അറസ്റ്റില്‍, കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ദില്ലി: കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ വച്ച് ആക്രമണം. അദ്ദേഹത്തിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ഒരു വിദ്യാര്‍ഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയില്‍ അംഗമാണ് ഇയാള്‍ എന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ ആരോപിച്ചു. സംഭവത്തില്‍ കടുത്ത വിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു.

അക്രമ രഹിത സമരത്തിന്റെ പാതയിലാണ് കര്‍ഷര്‍. സത്യഗ്രഹത്തിന്റെ പാതയാണ് അവര്‍ സ്വീകരിച്ചിരിക്കുന്നത്. അവര്‍ ഭയമില്ലാതെ സമരം തുടരുമ്പോഴാണ് സംഘ് അധ്യാപകര്‍ ആക്രമണം നടത്താന്‍ പഠിപ്പിച്ചുവിടുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ സമരം ഐക്യത്തോടെ തുടരുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ദില്ലിയുടെ മൂന്ന് അതിര്‍ത്തികളില്‍ മാസങ്ങളായി കര്‍ഷകര്‍ സമരത്തിലാണ്. ഗാസിപൂര്‍, സിഘു, തിക്രി എന്നീ അതിര്‍ത്തികളിലാണ് സമരം. കര്‍ഷകര്‍ ടെന്റ് കെട്ടി കടുത്ത തണിപ്പിലും ചൂടിലും സമരം തുടരുന്നു. നിയമം പിന്‍വലിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ കേന്ദ്രം പാസാക്കിയത്. നിയമത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ പഞ്ചാബില്‍ സമരം തുടങ്ങിയിരുന്നു. നിയമം പാസാക്കിയതോടെ സമരം ദില്ലി അതിര്‍ത്തിയിലേക്ക് മാറ്റി. വരും ആഴ്ചകളില്‍ സമരം ശക്തമാക്കുമെന്ന് സമര നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് പിന്തുണ തേടുകയാണ് അദ്ദേഹം. അതിനിടെയാണ് വെള്ളിയാഴ്ച രാജസ്ഥാനില്‍ വച്ച് ആക്രമണ ശ്രമമുണ്ടായി എന്ന് കര്‍ഷകര്‍ പറഞ്ഞത്.
ഹോട്ട് ലുക്കിൽ നടി അകാൻഷ, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications