Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈന ഇന്ത്യന്‍ പ്രദേശം പിടിച്ചടക്കി... സാറ്റലൈറ്റ് ഫോട്ടോകള്‍ കാണിക്കുന്നത്, രാഹുല്‍ ഗാന്ധി പറയുന്നു

ദില്ലി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനീസ് സൈന്യം പിടിച്ചടക്കിയെന്നാണ് സാറ്റലൈറ്റ് ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ ചൈന കൈയ്യടക്കിയെന്നാണ് വ്യക്തമാകുന്നത്. നരേന്ദ്ര മോദി പറയുന്നത് ഇതില്‍ നിന്നും വ്യത്യസ്തമായ കാര്യങ്ങളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ ദിവസം സറണ്ടര്‍ മോദി പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി സാറ്റലൈറ്റ് ഫോട്ടോകളുമായി രംഗത്തുവന്നിരിക്കുന്നത്.

X

ചൈനയോട് ഇന്ത്യ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദി ജപ്പാന്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സൂചിപ്പിച്ചാണ് 'സുരേന്ദര്‍ മോദി' പ്രയോഗം രാഹുല്‍ ഗാന്ധി നടത്തിയത്. ? രാഹുല്‍ ഗാന്ധി സറണ്ടര്‍ എന്ന് എഴുതിയത് തെറ്റായി സുരേന്ദര്‍ എന്നായിപ്പോയതാണോ എന്ന് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചു. എന്നാല്‍ സ്വന്തം അനുയായികളെ കൊണ്ടുതന്നെ മോദി കീഴടങ്ങി എന്ന് തിരുത്തി വായിപ്പിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തതെന്നും അഭിപ്രായമുയര്‍ന്നു. സുരേന്ദര്‍ മോദി ട്വിറ്ററില്‍ ട്രെന്‍ഡിങ് ആകുകയും ചെയ്തു.

Recommended Video

cmsvideo
    Surender Modi-Rahul Gandhi takes a jibe at PM over Ladakh standoff with China | Oneindia Malayalam

    വെള്ളിയാഴ്ച പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ആരും ഇന്ത്യന്‍ പ്രദേശം കൈയ്യേറിയിട്ടില്ലെന്നാണ് മോദി യോഗത്തില്‍ പറഞ്ഞത്. ഇന്ത്യന്‍ സൈന്യത്തിന്റെ കാവല്‍പുരകള്‍ പിടിച്ചടക്കിയിട്ടില്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപഗ്രഹ ഫോട്ടോകള്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് രാഹുല്‍ ഗാന്ധി ഞായറാഴ്ച വൈകീട്ട് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

    കിഴക്കന്‍ ലഡാക്കിലാണ് പാംഗോങ് തടാകം. ഇവിടെ മെയ് 5, 6 തിയ്യതികളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീടാണ് മേഖലയിലെ പലയിടങ്ങളിലും സംഘര്‍ഷത്തിന്റെ വക്കിലെത്തിയത്. സൈനികതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമമുണ്ടായി. ഇതിനിടെയാണ് ഈ മാസം 15ന് രാത്രി ചൈന പ്രകോപനം സൃഷ്ടിച്ചതും 20 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയതും.

    ഈ സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് മോദി സര്‍വകക്ഷി യോഗം വിളിച്ചത്. ആരും ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറിയിട്ടില്ലെന്നും ഇന്ത്യന്‍ ഭൂമി നഷ്ടമായിട്ടില്ലെന്നും മോദി പറഞ്ഞു. പിന്നെ എങ്ങനെയാണ് സൈനികര്‍ കൊല്ലപ്പെട്ടത് എന്ന ചോദ്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഈ വിഷയത്തില്‍ ചോദ്യവുമായി രംഗത്തുവന്നിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+