Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം വരവിലും രാഹുല്‍ പഴയ രാഹുല്‍ തന്നെ, കിസാന്‍ റാലി പരാജയം?

ദില്ലി: രണ്ട് മാസത്തെ അജ്ഞാത വാസത്തിന് ശേഷം തിരിച്ചെത്തിയ രാഹുല്‍ ഗാന്ധി പുതിയ ഒരു പാഠവും പഠിച്ചില്ലേ. കളിയാക്കാന്‍ ബി ജെ പിക്ക് വീണ്ടും വീണ്ടും അവസരം ഉണ്ടാക്കിക്കൊടുക്കുകയാണോ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷന്‍. കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച കിസാന്‍ റാലിയെ ഒരു സാധാരണ റാലിയാക്കി മാറ്റിയത് രാഹുല്‍ ഗാന്ധിയുടെ നേതൃശേഷിക്കുറവാണോ?

എത്ര പ്രാവശ്യമാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ അവതരിപ്പിക്കുക എന്നാണ് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ് ചോദിക്കുന്നത്. രണ്ട് മാസത്തോളം ഇന്ത്യയില്‍ പോലും വരാതെ മാറി നിന്നിട്ട് പെട്ടെന്ന് ഒരു ദിവസം ഓടിവന്ന് കര്‍ഷകരോട് നുണപറയുന്നു എന്നാണ് ബി ജെ പി തങ്ങളുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കളിയാക്കുന്നത്.

ദില്ലി രാംലീല മൈതാനിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ച് തുടങ്ങിയപ്പോഴേ റാലിക്കെത്തിയ ആളുകള്‍ പലരും സ്ഥലം വിടാന്‍ തുടങ്ങിയിരുന്നത്രെ. രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ നോക്കൂ.

ആക്രമണം മോദിക്ക് നേരെ

ആക്രമണം മോദിക്ക് നേരെ

പഴയ പോലെ തന്നെ. വേണ്ടത്ര ഗൃഹപാഠം ഒന്നും നടത്തിയില്ലെങ്കിലും ആക്രമണം മോദിക്ക് നേരെ തന്നെയായിരുന്നു. കോര്‍പ്പറേറ്റുകളില്‍ നിന്ന് വാങ്ങിയ വായ്പ തിരിച്ചടക്കുന്നതിന് വേണ്ടിയാണ് ബി ജെ പി ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നായിരുന്നു രാഹുലിന്റെ പ്രധാന ആരോപണം.

കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ടത് ആരാണ്

കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ടത് ആരാണ്

എല്ലാക്കാലത്തും കര്‍ഷകര്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ രാഹുല്‍ പ്രസംഗം തുടരുന്നതിനിടെ എഴുന്നേറ്റ് പോയാണ് പലരും ഈ വാക്കുകളോട് പ്രതികരിച്ചത്.

യുദ്ധമെങ്കില്‍ യുദ്ധം

യുദ്ധമെങ്കില്‍ യുദ്ധം

ബി ജെ പിയുടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസ് പൂര്‍ണതോതില്‍ യുദ്ധം പ്രഖ്യാപിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പ്രസ്താവിച്ചു. കര്‍ഷകരുടെ ഭൂമി തട്ടിപ്പറിക്കലാണ് ബി ജെ പിയുടെ ലക്ഷ്യം. ഇത് സമ്മതിക്കില്ല.

ഗുജറാത്ത് മാതൃത നടക്കില്ല

ഗുജറാത്ത് മാതൃത നടക്കില്ല

കര്‍ഷകരുടെ ഭൂമി എളുപ്പത്തില്‍ തട്ടിപ്പറിക്കലാണ് നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍. ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ പിന്നെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ജോലി തരില്ല. ഗുജറാത്ത് മാതൃക രാജ്യം മൊത്തം വ്യാപിപ്പിക്കാനാണ് മോദിയുടെയും ബി ജെ പിയുടെയും ശ്രമം

യു പി എ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍...

യു പി എ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍...

കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്ത മന്ത്രിസഭയാണ് യു പി എയുടേത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. സ്വന്തം മണ്ണില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍ ഇപ്പോള്‍.

സോണിയാ ഗാന്ധിയും വെറുതെ ഇരുന്നില്ല

സോണിയാ ഗാന്ധിയും വെറുതെ ഇരുന്നില്ല

രാഹുല്‍ ഗാന്ധിക്ക് ശേഷം പ്രസംഗിച്ച സോണിയാ ഗാന്ധിയും മോദി സര്‍ക്കാരിനെതിരെ കനത്ത ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ രാഹുലിന്റെ പ്രസംഗത്തിന് ശേഷമായത് കൊണ്ട് ഇത് കേള്‍ക്കാന്‍ അധികം ആളുകളൊന്നും ഉണ്ടായില്ല എന്ന് മാത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+