കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയ്ക്കെതിരെ രാഹുല്‍: ഗുജറാത്തിലെ ഏറ്റവും വലിയ അഴിമതി ഭൂമി ഏറ്റെടുക്കല്‍!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റവും വലിയ അഴിമതിയാണ് കര്‍ഷകരില്‍ നിന്നുള്ള ഭൂമി ഏറ്റെടുക്കലെന്നാണ് രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ മാറ്റം വരുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഗുജറാത്ത് നവ സര്‍ജന്‍ യാത്രക്കിടെ ദക്ഷിണ ഗുജറാത്തില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരിന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

rahul-gandhi

ഭൂമി ഏറ്റെടുക്കല്‍ നിയമത്തോടെ ഭൂമി നഷ്ടപ്പെട്ടവരും നോട്ടീസ് ലഭിച്ചവരുമായ കര്‍ഷകരെ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തങ്ങളുടെ അനുമതിയില്ലാതെയാണ് ദില്ലി- മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, വാപി- വഡോദര ​എക്സ്പ്രസ് വേ എന്നിവയുള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്തതെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആരോപണം.

English summary
Alleging that the land acquisition from farmers has been the biggest corruption in the present government, Congress vice-president Rahul Gandhi announced that his party will change the land acquisition laws in Gujarat if voted to power. Rahul was interacting with farmers of South Gujarat during the third leg of the Gujarat Navsarjan Yatra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X