Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്: ജൂണ്‍ 29ന് സംസ്ഥാനം സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29, 30 തിയതികളിലായിട്ടാണ് അദ്ദേഹം മണിപ്പൂര്‍ സന്ദര്‍ശിക്കുക. കോണ്‍ഗ്രസ് ജനറല് സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്. മണിക്കൂരില്‍ കലാപം ആളിക്കത്തുന്നതിനിടെയാണ് രാഹുലിന്റെ സന്ദര്‍ശനം.

കഴിഞ്ഞ രണ്ട് മാസത്തോളമായി മണിപ്പൂര്‍ കത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ സമാധാനം പുുലരാന്‍ വേണ്ട നടപടികളുണ്ടാവണം. എങ്കില്‍ മാത്രമേ അക്രമത്തില്‍ നിന്ന് മാറി സമാധാനത്തിന്റെ പാതയിലേക്ക് നീളാന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് സാധിക്കൂ. ഇത് മാനവിക ദുരന്തമാണ്. സ്‌നേഹത്തിന്റെ ശക്തികളാവുകയെന്നത് ഞങ്ങളുടെ ബാധ്യതയാണെന്ന് വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

rahul-gandhi

അതേസമയം രാഹുല്‍ ഇംഫാല്‍, ചൂരചന്ദ്രാപൂര്‍ എന്നിവിടങ്ങളാണ് സന്ദര#ശിക്കുക. ദുരിത്വാസ ക്യാമ്പുകളും, ജനപ്രതിനികളെയും, പൗരസമൂഹത്തെയും കണ്ട് രാഹുല്‍ സംസാരിക്കുംഅതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷമായ വിമര്‍ശനം നടത്തുനിടെയാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിലെ അക്രമങ്ങളില്‍ പ്രതികരിച്ചിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ അമിത് ഷാ ഫലപ്രദമല്ല, മുഖ്യമന്ത്രി ബിരേന്‍ സിംഗ് പ്രവര്‍ത്തിക്കുന്നില്ല. മണിപ്പൂര്‍ കത്തുകാണ്. മോദി അപ്പോഴെല്ലാം നിശബ്ദനാണെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പറഞ്ഞു. ബിരേന്‍ സിംഗ് രാജിവെക്കണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.

ബിരേന്‍ സിംഗ് മുഖ്യമന്ത്രിയായി തുടരുന്ന ഓരോ നിമിഷവും, മണിപ്പൂരിലും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പാഴാക്കുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു.മണിപ്പൂരിനെ കുറിച്ച് മോദിക്ക് ആശങ്കയുണ്ടെങ്കില്‍, ആദ്യം ബിരേന്‍ സിംഗിനെ പുറത്താക്കുകയാണ് വേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചിരുന്നു.

നേരത്തെ സര്‍വകക്ഷി യോഗം വരെ കേന്ദ്രം ചേര്‍ന്നിരുന്നു. സാഹചര്യങ്ങള്‍ ഇവര്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ നിരവധി കുടുംബങ്ങള്‍ ഡല്‍ഹി പ്രതിഷേധ പ്രകടനവും നടത്തുന്നുണ്ട്. വിമര്‍ശനങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അമിത് ഷായെ വിളിച്ച് സംസ്ഥാനത്തെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു.

സ്ത്രീകള്‍ അടക്കം ആയുധമെടുത്ത് തെരുവിലിറങ്ങിയതിനാല്‍ സമാധാനം പുനസ്ഥാപിക്കുന്നത് വലിയ പ്രതിസന്ധിയാണെന്ന് സൈന്യവും അറിയിച്ചിട്ടുണ്ട്. മെയ്തികളും, കുക്കികളും, പരസ്പരം സ്വന്തം ഗ്രാമത്തെ രക്ഷിക്കാന്‍ കാവലിരിക്കുകയാണ്. ബങ്കറുകള്‍ നിര്‍മിച്ചാണ് ഇവര്‍ കാവലിരിക്കുന്നത്. വീടുകള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് സംരക്ഷണം. വ്യാപകമായി വീടുകള്‍ അഗ്നിക്കിരയാക്കുന്ന സാഹചര്യത്തിലാണ്. അതേസമയം കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധവും സംസ്ഥാനത്തുണ്ട്. അവശ്യ സാധനങ്ങളുടെ വന്‍ വിലക്കയറ്റമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അരിയും, പച്ചക്കറികലുമെല്ലാം വന്‍ വില കൊടുത്താണ് നാട്ടുകാര്‍ വാങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+