കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വന്നേ പറ്റൂ, ഗുജറാത്തില്‍ കോണ്‍ഗ്രസിന് മിസിംഗ്; വിജയിക്കണമെങ്കില്‍ ആ പ്രചാരണം വേണം

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് പവര്‍ പോരെന്ന് പരാതി. രാഹുല്‍ ഗാന്ധിയുടെ പ്രചാരണമികവിന്റെ അഭാവം ഇത്തവണ വല്ലാതെ അനുഭവപ്പെടുന്നുണ്ടെന്ന് നേതാക്കള്‍ തുറന്ന് പറയുന്നു. 2017ല്‍ ജനങ്ങളുടെ പള്‍സ് അറിഞ്ഞായിരുന്നു രാഹുല്‍ പ്രചാരണം നടത്തിയത്. അത് കൃത്യമായി തന്നെ ജനങ്ങളിലെത്തിയിരുന്നു.

സംഘടനാ ദൗര്‍ബല്യമുണ്ടായിരുന്നെങ്കിലും, ആ പ്രചാരണം വലിയ രീതിയില്‍ ഏറ്റെടുത്തിരുന്നു. കര്‍ഷകരും, ദളിതുകളും, പാട്ടീദാര്‍ വിഭാഗവും ഒരുപോലെ കോണ്‍ഗ്രസിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ പക്ഷേ രാഹുല്‍ ഇല്ലാത്തത് കൊണ്ട് കോണ്‍ഗ്രസ് ക്യാമ്പ് ആകെ സൈലന്‍ഡ് മോഡിലാണ്. രാഹുല്‍ വരുമോ എന്നാണ് അവര്‍ ചോദിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

രാഹുല്‍ അവസാന നിമിഷം വന്ന് അത്ഭുതം കാണിക്കുമെന്നാണ് ഗുജറാത്ത് കോണ്‍ഗ്രസ് ഇപ്പോഴും വിശ്വസിക്കുന്നത്. ഇനിയും ദിവസങ്ങള്‍ ഉണ്ട്. ആ പത്ത് ദിവസത്തിനുള്ളില്‍ പ്രചാരണമാകെ മാറി മറിയുമെന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ തവണ തോല്‍വിയുടെ വക്കില്‍ നിന്ന് ബിജെപിയെ ഫീനിക്‌സ് പക്ഷിയെ പോലെ വിജയിപ്പിച്ചത് നരേന്ദ്ര മോദി അവസാന നിമിഷം നടത്തിയ പ്രചാരണമാണ്. അതുപോലൊന്ന് രാഹുലില്‍ നിന്നും ഗുജറാത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

2

ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!ഉച്ചഭക്ഷണത്തിനിടെ 10 ഡോളറിന്റെ ലോട്ടറിയെടുത്തു, കനേഡിയക്കാരന് കിട്ടിയത് 4 കോടി, മഹാഭാഗ്യം!!

രാഹുല്‍ ഗാന്ധി തിങ്കളാഴ്ച്ച ഗുജറാത്ത് സന്ദര്‍ശിക്കുന്നുണ്ട്. ഇത് വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ ഗിയര്‍ തന്നെ മാറുമെന്നും നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. ബിജെപിക്ക് വെല്ലുവിളിയാവില്ലെന്ന വാദങ്ങളെ കോണ്‍ഗ്രസ് തള്ളുന്നു. 27 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ട് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ ബിജെപിയുടെ അവസ്ഥ അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.

3

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിന്റെ വാദങ്ങളെ രഹസ്യമായി സമ്മതിക്കുന്നു. ഇത്തവണ ബിജെപിക്ക് എടുത്ത് കാണിക്കാന്‍ കാര്യമായി ഒന്നുമില്ല. സീറ്റ് കുറയാനും സാധ്യതയുണ്ട്. ഫലം വരുമ്പോള്‍ ചില അമ്പരപ്പിക്കുന്ന സാഹചര്യങ്ങള്‍ രൂപപ്പെടുമെന്നും നേതാക്കള്‍ സമ്മതിക്കുന്നു. അതേസമയം എഎപിയാണോ കോണ്‍ഗ്രാണോ നേട്ടമുണ്ടാക്കുകയെന്ന് പറയാനാവാത്ത അവസ്ഥയാണ്. മാധ്യമങ്ങളില്‍ വരുന്നത് നോക്കേണ്ടെന്നും, അവരൊരിക്കലും കോണ്‍ഗ്രസിന് സാധ്യത കല്‍പ്പിക്കാറില്ലെന്നും നേതാക്കള്‍ പറയുന്നു.

4

കോണ്‍ഗ്രസ് ജനസമ്പര്‍ക്ക് പരിപാടികളും ബൂത്ത് മാനേജ്‌മെന്റിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. വലിയ റാലികള്‍ക്ക് പകരം ഇത്തരം കാര്യങ്ങള്‍ വോട്ട് നേടി തരുമെന്നാണ് കരുതുന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തവണ കടുത്ത പോരാട്ടം നടത്തുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പ്രാദേശിക നേതാക്കളെല്ലാം നിരവധി യാത്രകളിലൂടെ സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ച് കഴിഞ്ഞു. ഇനി കാര്യങ്ങള്‍ രാഹുലിന്റെ കൈയ്യിലാണ്.

5

ഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാംഇതാ ഭൂമിയിലെ സ്വര്‍ഗം, ഒരു ചിത്രശലഭമല്ലേ ആ പോകുന്നത്; കണ്ടെത്താമോ? 5 സെക്കന്‍ഡ് തരാം

സൂറത്തിലും രാജ്‌കോട്ടിലുമാണ് രാഹുലിന്റെ രണ്ട് പൊതുയോഗങ്ങള്‍ ഉള്ളത്. കോണ്‍ഗ്രസിന് ഈ ഘട്ടത്തില്‍ ആവശ്യവും അങ്ങനെയൊരു ദേശീയ നേതാവിനെയാണ്. ബിജെപിയുടെ ക്യാമ്പയിന്‍ മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചാണ്. ഒപ്പം അമിത് ഷായുമുണ്ട്. മൈക്രോ മാനേജ്‌മെന്റില്‍ ശ്രദ്ധിക്കാനാണ് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ പ്രചാരണം രണ്ട് നിര്‍ണായക നഗരങ്ങളിലാണെന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. നേരത്തെ ആദിവാസി മേഖലയായ ദഹോഡില്‍ രാഹുലിന്റെ സന്ദര്‍ശനം വന്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് കഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു തവണ കൂടി രാഹുല്‍ സംസ്ഥാനത്തെത്താനാണ് സാധ്യത.

English summary
rahul gandhi should come for campaign, gujarat congress hopes for a last time miracle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X