കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിനും മമതയും തേജസ്വിയും: അത്ഭുതം സംഭവിക്കാന്‍ രാഹുല്‍ ആ തീരുമാനം എടുക്കണം: പ്രേമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍എസ്പിയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടെന്നും യുഡിഎഫ് മുന്നണി വിടണമെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അത്തരത്തില്‍ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് വ്യക്തമാക്കുകയാണ് എന്‍കെ പ്രേമചന്ദ്രന്‍ എംപി.

കോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി- പി.സി ചാക്കോകോൺഗ്രസ് മുക്ത ഭാരതം: നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പാക്കുന്നത് രാഹുൽ ഗാന്ധി- പി.സി ചാക്കോ

ആര്‍എസ്പിയില്‍ അഭിപ്രായങ്ങള്‍ ഉണ്ട്, അല്ലാതെ പ്രശ്നങ്ങല്‍ ഇല്ലെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. ഒരു കാരണവശാലും യുഡിഎഫ് മുന്നണി വിടില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ആവര്‍ത്തിക്കുന്നത്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടത് അണികളില്‍ വലിയ തോതില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്‍റില്‍ ഒരു അംഗം ഉള്ളതുകൊണ്ട് സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം നിലനിര്‍ത്താന്‍ ആര്‍എസ്പിക്ക് സാധിക്കും. എങ്കില്‍ പോലും നിയമസഭയില്‍ അംഗങ്ങല്‍ ഇല്ലാത്ത പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിഗണന ലഭിക്കാത്ത പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് ശേഷം

തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ മൊത്തത്തിലുണ്ടായ സംഭവം അതാണ്. മുന്നണിയുടെ തന്നെ ആകെയുണ്ടായ കെട്ടുറപ്പിന്‍റേയും സംഘടനാ സംവിധാനത്തിന്‍റെയും ഭാഗമാണ് ഇപ്പോഴത്തെ തോല്‍വി. അതുകൊണ്ട് തന്നെ ഈ പ്രശ്നങ്ങള്‍ പരിഹരിച്ചെങ്കില്‍ മാത്രമേ മുന്നണിക്ക് കേരള രാഷ്ട്രീയത്തിലേക്ക് അതിശക്തമായ തിരിച്ച് വരാന്‍ കഴിയുള്ളു. പുതിയ നേതൃത്വം വന്നത് അതിന് മുതല്‍ക്കൂട്ടാവുമെന്ന അഭിപ്രായമാണ് ആര്‍എസ്പിക്ക് ഉള്ളതെന്നും അദ്ദേഹം പറയുന്നു.

യുഡിഎഫ് വിടുന്നത്

ആര്‍എസ്പി യുഡിഎഫ് വിടണം എന്ന അഭിപ്രായം പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നു എന്നുള്ളത് സത്യമാണ്. നേരത്തെ പറഞ്ഞ അരക്ഷിത ബോധമായിരുന്നു അതിനുള്ള കാരണം. തിരഞ്ഞെടുപ്പിന് ശേഷവും കോണ്‍ഗ്രസില്‍ ചില പ്രശ്നങ്ങല്‍ ഉണ്ടായി. സ്വാഭിവകമായും പ്രവര്‍ത്തകരില്‍ ഇത് കൂടുതല്‍ നിരാശയ്ക്ക് ഇടയാക്കി. അപ്പോഴാണ് മുന്നണി മാറ്റം എന്ന ചര്‍ച്ച ചില കോണുകളില്‍ നിന്നും വന്നത്.

കെട്ടുറപ്പും ഐക്യവും


കെട്ടുറപ്പും ഐക്യവുമുള്ള സംവിധാനമായി യുഡിഎഫ് മാറിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് ഒരിക്കലും പറയില്ല. അന്ന് അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ വലിയ പിളര്‍പ്പുണ്ടായേനെ. അതുകൊണ്ടാണ് 2014 ല്‍ എല്‍ഡിഎഫ് വിടാനുള്ള തീരുമാനം സ്വീകരിച്ചെന്നും എന്‍കെ പ്രേമചന്ദ്രന്‍ വ്യക്തമാക്കുന്നു.

എല്‍ഡിഎഫ് വിട്ടത്

കൊല്ലം ലോക്സഭാ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ അതിന് മുമ്പും പ്രശ്നങ്ങല്‍ ഉണ്ടായിട്ടുണ്ട്. 2009 ല്‍ മന്ത്രിസഭയില്‍ നിന്നും മന്ത്രിയെ പിന്‍വലിക്കാന‍് വരെ ആലോചിച്ചിരുന്നു. അന്ന് മന്ത്രിയായിരുന്ന ഞാന്‍ രാജിവെക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അന്നും ആര്‍എസ്പി വിട്ട് വീഴ്ച ചെയ്ത് എല്‍ഡിഎഫില്‍ തുടരുകയായിരുന്നു.

ചര്‍ച്ച നടത്തിയില്ല


2014 ആവട്ടെ എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച പോലും നടത്തിയില്ല. രേഖാമൂലം കത്ത് കൊടുക്കുകയും പലരേയും കണ്ട് സീറ്റ് ചോദിക്കുകയും ചെയ്തു. എന്നിട്ട് പോലും ചര്‍ച്ച നടത്തിയില്ല. മുന്നണിയിൽ ചർച്ച നടത്തി സീറ്റ് ഇല്ല എന്നെങ്കിലും പറയൂ എന്നുവരെ പറഞ്ഞു നോക്കി. ഇതോടെയാണ് സീറ്റില്ലെങ്കില്‍ മുന്നണി വിടണമെന്ന ആവശ്യം ശക്തമായത്.

എഎ അസീസ്

സ്ഥാനാര്‍ത്ഥി പ്രഖ്യാനം വരെ നടത്തിയതിന് ശേഷമാണ് ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ സീറ്റ് ഒന്നും എടുക്കില്ലെന്ന് ചര്‍ച്ചയില്‍ പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ എഎ അസീസ് പൊട്ടിത്തെറിച്ചു. അങ്ങനെയാണ് ഇറങ്ങിപോന്നത്. അപ്പോഴും മുന്നണിവിട്ട് ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് യുഡിഎഫിന്‍റെ ഭാഗമാവുന്നത്.

തിരഞ്ഞെടുപ്പ് തോല്‍വി

തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് മുന്നണി മാറുന്നത് ഏറ്റവും വലിയ അരാഷ്ട്രീയ വാദമാണ്. പ്പോൾ അധികാരരാഷ്ട്രീയത്തിനു വേണ്ടി നിൽക്കുന്നുവെന്നു വരും. ഭാവിയിൽ എന്താകും എന്നു പ്രവചിക്കാനാവില്ല. നമ്മളാരും പ്രതീക്ഷിക്കുന്നത് പോലെ അല്ലാലോ രാഷ്ട്രീയ സംഭവവികാസങ്ങല്‍ ഉരുത്തിരിയുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കേരളം ഒഴികെ ഈ മുന്നണി രാഷ്ട്രീയത്തിന് പ്രസക്തിയില്ല. ദേശീയ തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ്.

ദേശീയ തലത്തില്‍

ദേശീയ തലത്തില്‍ ഒരു ബദല്‍ രൂപപ്പെടുത്താന്‍ ഇന്നും കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. മമത ബാനർജി, എം.കെ സ്റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ നിരയ്ക്കൊപ്പം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും വന്നാല്‍ അത്ഭുതകരമായ മാറ്റം സംഭവിക്കും. അതിനുള്ള ഒരു പൊതു പ്ലാറ്റ് ഫോം ഉണ്ടാക്കേണ്ടതുണ്ട്.

മമത

ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി സംഘടനാ രംഗത്തും രാഷ്ട്രീയ രംഗത്തും കൂടുതല്‍ സജീവമാകണം. രാഹുല്‍ പ്രതികരണങ്ങളിലും കാംപെയിനുകളിലും നിറഞ്ഞ് നിന്നാല്‍ പോര, എഐസിസി പ്രസിഡന്റായി ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയാറാകണം. അതിന് ആദ്യം നേരത്തെ പറഞ്ഞ ഒന്നിപ്പിക്കല്‍ വേണം.
മമത ബാനര്‍ജി ഒഴികെയുള്ളവരെ രാഹുലിന് മാനേജ് ചെയ്യാന്‍ കഴിയുന്നതാണ്. മമതയ്ക്ക് തന്നെ ഒരു പരിധി വിട്ട് പോവാന്‍ കഴിയില്ലെന്നും എന്‍കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നു.

പുതിയ നേതൃത്വം

കോണ്‍ഗ്രസില്‍ പുതിയൊരു ശൈലിമാറ്റം പുതിയ നേതൃത്വത്തിന് കീഴില്‍ വരാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്. അത് യുഡിഎഫിന്‍റെ മുന്നേറ്റത്തിന് സഹായകരമാവും സിപിഎം വളരെയധികം ഹൈ ടെക്കും പ്രഫഷനലും ആയി. കോണ്‍ഗ്രസിനേയും പൊളിറ്റിക്കൽ പ്രഫഷനലിസത്തിലേക്ക് മാറ്റിയെടുക്കാന്‍ കഴിയണം. അതിന് പുതിയ നേതൃത്വത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam
ഗ്രൂപ്പ് താല്‍പര്യം

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് അതീതമായി വരുന്നവര്‍ ആയതിനാല്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മുന്നോട്ട് പോവും. പുതിയ നേതൃത്വത്തെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കളും സഹായിക്കണം. മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് കൊണ്ടുപോവാന്‍ പുതിയ നേതൃത്വത്തിന് കഴിയണം.

ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

English summary
Rahul Gandhi should take over national leadership of Congress: NK Premachandran MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X