രാഹുൽ ഗാന്ധിക്ക് നേരെ കല്ലേറ്; രക്ഷപ്പെട്ടത് തലനാരിഴക്ക്, പിന്ന‍ിൽ ബിജെപി? സംഭവം ഗുജറാത്തിൽ!

  • By: Akshay
Subscribe to Oneindia Malayalam

ഗാന്ധിനഗർ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വാദനത്തിന് നേരെ കല്ലേറ്. മോദി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആൾക്കൂട്ടം രാഹുൽ സഞ്ചരിച്ചിരുന്ന കാറിനു നേരെ കല്ലെറിയുകയായിരുന്നു. ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് പൊലീസ് സുപ്രണ്ട് നീരജ് ബദുഗുജാര്‍ അറിയിച്ചു. ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നുവെന്ന് പോലീസ് സുപ്രണ്ട് നീരജ് ബദുഗുജാര്‍ പറഞ്ഞു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

Rahul Gandhi

ഒഴിഞ്ഞു മാറിയതുകൊണ്ടാണ് അദ്ദേഹം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാന്‍ കഴിയില്ലെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു. ഗുജറാത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ബനസ്‌കന്ധ മേഖലയില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. എന്നാൽ ഇവരെല്ലാം ബെംഗളൂരുവിലെ റിസോർട്ടിലാണ് ഇപ്പോൾ ഉള്ളതെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

English summary
ongress vice-president Rahul Gandhi’s car was pelted with stones while he was travelling during his tour to the flood-affected Banaskantha district of Gujarat on Friday. Window panes of the car were broken in the attack, but Rahul Gandhi escaped unhurt as he was sitting in the front seat
Please Wait while comments are loading...