കോടികളുടെ സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്, വിമർശനവുമായി രാഹുൽ ഗാന്ധി
ദില്ലി: കൊവിഡ് രൂക്ഷമായി ആളുകള്‍ മരിച്ച് വീഴുന്ന നേരത്ത് സെന്‍ട്രല്‍ വിസ്ത പ്രൊജക്ടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ രംഗത്ത് വന്നത്. സെന്‍ട്രല്‍ വിസ്ത അത്യാവശ്യമല്ല, കാഴ്ചപ്പാടുളള ഒരു കേന്ദ്ര സര്‍ക്കാരാണ് ആവശ്യം എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.
1500 കോടിയുടെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടുമായി മുന്നോട്ട് പോകാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം അടക്കം ശക്തമായ വിമര്‍ശനം ആണ് ഉയര്‍ത്തുന്നത്. ദില്ലിയില്‍ ഓക്‌സിജന്‍ കിട്ടാതെ അടക്കം കൊവിഡ് രോഗികള്‍ മരിച്ച് വീഴുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ സമയത്താണ് അവശ്യ സര്‍വ്വീസ് എന്ന് വ്യക്തമാക്കി സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പുതിയ ഔദ്യോഗിക വസതികളും അടക്കമുളളതാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത. ഈ കൊവിഡ് പ്രതിസന്ധി കാലത്ത് അനാവശ്യമായ ആര്‍ഭാടമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി എന്നാണ് പ്രതിപക്ഷം അടക്കം വിമര്‍ശിക്കുന്നത്. ഈ പദ്ധതിക്കുളള തുക കൊവിഡ് പ്രതിരോധത്തിന് വിനിയോഗിക്കണം എന്നും പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെടുന്നു.
രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാന്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ചെലവാക്കുന്ന പണം ഉപയോഗിക്കണം എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ ആവശ്യപ്പെട്ടു. ആ പണം കൊണ്ട് കൂടുതല്‍ പിപിഇ കിറ്റുകള്‍ വാങ്ങാനും കുടിയേറ്റ തൊഴിലാളികളെ നാടുകളിലേക്ക് എത്തിക്കാനും സാധിക്കുമായിരുന്നു എന്നും ഡെറിക് ഒബ്രിയാന്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു.












Click it and Unblock the Notifications