• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടീം രാഹുലിന്റെ ആദ്യ നീക്കം പഞ്ചാബില്‍... അമരീന്ദറിന് വാണിംഗ്, സീനിയേഴ്‌സിനെ അഴിച്ചുവിടില്ല!!

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനുള്ളില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നു. എന്നാല്‍ ഇത് അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചെത്തുന്നതിന് മുമ്പുള്ള നീക്കമാണ്. രാജസ്ഥാന് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസിലും ശക്തമായി ടീം രാഹുല്‍ ഇടപെട്ടിരിക്കുകയാണ്. അതേസമയം സീനിയര്‍ നേതാവായ അമരീന്ദര്‍ സിംഗിനെ പൂട്ടാനുള്ള നീക്കമാമിത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാമെന്ന മോഹം അമരീന്ദറിനുണ്ട്. അത് നടക്കാന്‍ പോകുന്നില്ലെന്ന സൂചനകള്‍ വളരെ കൃത്യമായി രാഹുല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കളം നിറഞ്ഞുള്ള നീക്കം

കളം നിറഞ്ഞുള്ള നീക്കം

കോണ്‍ഗ്രസിലെ ഓരോ അധികാര കേന്ദ്രങ്ങള്‍ രാഹുല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്റെ കീഴിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ 50-50 ഫോര്‍മുല നടപ്പാക്കാനാണ് തീരുമാനം. സീനിയര്‍-ജൂനിയര്‍ നേതാക്കള്‍ പകുതി വീതം എന്ന ഫോര്‍മുലയാണ് ഇത്. പക്ഷേ പല സീനിയര്‍ നേതാക്കള്‍ ഈ ഫോര്‍മുല വന്നാല്‍ പുറത്താവും. അതുപോലെ കഴിവില്ലാത്തതും ബിജെപി ബന്ധമുള്ളതുമായ ജൂനിയര്‍ നേതാക്കളും ഈ ടീമില്‍ നിന്ന് പുറത്താവും. അതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. പാര്‍ട്ടിയിലെ ശുദ്ധികലശമാണെന്ന് ടീം രാഹുല്‍ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങളില്‍ ശക്തി

സംസ്ഥാനങ്ങളില്‍ ശക്തി

കോണ്‍ഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവുന്നുണ്ടെന്ന് രാഹുല്‍ ഡാറ്റാ അനലിറ്റിക്‌സ് വിവരത്തിലൂടെ മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ തലത്തിലേക്ക് എന്ന ഫോര്‍മുലയാണ് രാഹുലിന്റെ തിരിച്ചുവരവിലുള്ളത്. സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ കഴിഞ്ഞ ആഴ്ച്ച തന്നെ രാഹുല്‍ തന്റെ പുതിയ ഫോര്‍മുല ആരംഭിച്ചിരുന്നു. സച്ചിനെ തിരിച്ചുകൊണ്ടുവന്നതിലൂടെ രാജസ്ഥാന്‍ രാഹുലിന്റെ കീഴിലാണ്. ഛത്തീസ്ഗഡും സമാനമാണ്. ശക്തരായ മുഖ്യമന്ത്രിമാര്‍ തനിക്ക് കീഴില്‍ ഉണ്ടാവണമെന്നാണ് രാഹുലിന്റെ ആവശ്യം.

cmsvideo
  priyanka Gandhi is the real heroine in rajasthan | Oneindia Malayalam
  ജനകീയ ഫോര്‍മുല

  ജനകീയ ഫോര്‍മുല

  പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം നടക്കുന്നുണ്ടെന്നും ബിജെപിയെ പോലെയല്ല എന്നും തെളിയിക്കാനാണ് ടീം രാഹുലിനുള്ള ആദ്യ നിര്‍ദേശം. പഞ്ചാബില്‍ അതേ ടീമാണ് ഇപ്പോള്‍ അമരീന്ദറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രതാപ് സിംഗ് ബജ്വ ടീം രാഹുലിന്റെ കുന്തമുനയാണ്. രാഹുല്‍ തിരിച്ചുവന്നതോടെ വീണ്ടും സജീമായിരിക്കുകയാണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രണ്‍വീത് സിംഗ് ബിട്ടു, അമരീന്ദര്‍ സിംഗ് രാജാ വാറിംഗ്, ഷംഷേര്‍ സിംഗ് ദുല്ലോ എന്നിവരാണ് വ്യാജമദ്യ ദുരന്തം അമരീന്ദറിനെതിരെ തിരിച്ചത്.

  തലമുറ മാറ്റം

  തലമുറ മാറ്റം

  പഞ്ചാബില്‍ തലമുറ മാറ്റം ഉറപ്പിച്ചിരിക്കുകയാണ് രാഹുല്‍. സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കറിനും അമരീന്ദറിനുമുള്ള കൃത്യമായ സന്ദേശമാണിത്. വിമത ഭീഷണി ഉയര്‍ത്തിയവര്‍ക്ക് വന്‍ പിന്തുണയാണ് രാഹുലില്‍ നിന്നുള്ളത്. ബജ്വയും ദുല്ലോയും 2016ല്‍ രാജ്യസഭയിലേക്ക മത്സരിച്ചവരാണ്. അന്ന് ഇവരെ ഏറ്റവുമധികം എതിര്‍ത്തത് അമരീന്ദറാണ്. എന്നാല്‍ അതിന് മേലെയുള്ള ഹൈക്കമാന്‍ഡ് ഇവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ രാഹുലിന്റെ പങ്ക് വലുതായിരുന്നു.

  അമരീന്ദറിനെ വിശ്വാസമില്ല

  അമരീന്ദറിനെ വിശ്വാസമില്ല

  അമരീന്ദറിനെ വ്യക്തിപരമായി ആക്രമിക്കുന്ന രീതിയില്‍ നിന്ന് ടീം രാഹുല്‍ മാറി നില്‍ക്കും. ഇത്തരത്തില്‍ നിര്‍ദേശം രാഹുലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അതേസമയം പഞ്ചാബിലെ മാറ്റങ്ങള്‍ക്കായി മാത്രമുള്ള നീക്കമായി ഇതിനെ മാറ്റണമെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. ഒരിക്കലും സര്‍ക്കാരിനെ വീഴ്ത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറരുതെന്നാണ് രാഹുല്‍ കരുതുന്നത്. അതേസമയം ചില നേതാക്കള്‍ക്ക് അമരീന്ദര്‍ രാഹുല്‍ജി എന്ന് അഭിസംബോധന ചെയ്യാത്തതിലുള്ള വിരോധവുമുണ്ട്. ദൂണ്‍ സ്‌കൂളില്‍ രാജീവ് ഗാന്ധിയുടെ സീനിയറായിരുന്നു താനെന്നാണ് അമരീന്ദര്‍ തിരിച്ചടിച്ചത്. ഇതിന് ശേഷം അമരീന്ദറിനെ രാഹുല്‍ പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.

  പ്രിയങ്ക ഫോര്‍മുല

  പ്രിയങ്ക ഫോര്‍മുല

  പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നവീകരിക്കുന്ന പുതിയൊരു രീതിയും രാഹുലിന് കീഴില്‍ പരീക്ഷിക്കുന്നുണ്ട്. സോണിയാ ഗാന്ധിക്ക് കീഴില്‍ രാഹുല്‍ ഉപാധ്യക്ഷനായിരുന്നത് പോലെ പ്രിയങ്ക രാഹുലിന് കീഴില്‍ ഉപാധ്യക്ഷയായിരിക്കും. ഇത് യുപി തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും സംഭവിക്കുക. കോണ്‍ഗ്രസിലെ തീര്‍ത്തും അറിയാത്ത പ്രാദേശിക നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നല്‍കുന്ന രീതിയാണിത്. ഇവര്‍ പോപ്പുലര്‍ നേതാക്കളായിരിക്കും. മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും വരെ കൃത്യമായ രാഷ്ട്രീയം ഇവര്‍ക്ക് ഉണ്ടാവുമെന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുന്നവരായിക്കണം ഇവരെന്ന് നിര്‍ബന്ധമുണ്ട്.

  തിരഞ്ഞെടുപ്പ് ഫോര്‍മുല

  തിരഞ്ഞെടുപ്പ് ഫോര്‍മുല

  പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് ഒറ്റക്കെട്ടായി പിന്തുണച്ച് നടപ്പാക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഫോര്‍മുല. ന്യായ് പദ്ധതികള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തിക പരിധിക്കുള്ളില്‍ നിന്ന് നടപ്പാക്കാനുള്ള മാര്‍ഗരേഖ ടീം രാഹുല്‍ തയ്യാറാക്കും. വര്‍ഷം 12000 രൂപ വരെയുള്ള വരുമാനത്തിന് പകരം 6000 രൂപയില്‍ താഴെ എന്ന രീതിയിലെത്തും. തൊഴിലിനായിരിക്കും ന്യായ് പദ്ധതിയില്‍ കൂടുതല്‍ പ്രാമുഖ്യമുണ്ടാവുക. എല്ലാ സംസ്ഥാനങ്ങളിലും ഇനി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇതായിരിക്കും ഫോര്‍മുല. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഈ ഫോര്‍മുല സഹായിക്കും.

  English summary
  rahul gandhi supports youngsters in punjab congress, amarinder singh shows worry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X