കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യനീതി.. ഒടുവിൽ കോൺഗ്രസ് പദ്ധതിയെ ആശ്രയിച്ച് മോദി! മോദിയുടെ പഴയ വീഡിയോ പങ്കുവെച്ച് രാഹുൽ!!

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉയർത്തിയ പല നിർദ്ദേശങ്ങളും കേന്ദ്രസർക്കാരിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തിയതും കുടിയേറ്റ തൊഴിലാളികളുടെ മടക്ക യാത്രയ്ക്ക് വഴിയൊരുക്കിയതുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നതാണ്.

'രഹസ്യ നീക്കങ്ങളുമായി' കമൽനാഥ്!! അസംതൃപ്തരെ ചാടിക്കും.. നെഞ്ചിടിപ്പോടെ ബിജെപി'രഹസ്യ നീക്കങ്ങളുമായി' കമൽനാഥ്!! അസംതൃപ്തരെ ചാടിക്കും.. നെഞ്ചിടിപ്പോടെ ബിജെപി

ഈ ശ്രണിയിൽ ഏറ്റവും ഒടുവിലായി മറ്റൊരു കോൺഗ്രസ് പദ്ധതിയെ കൂടി ആശ്രയിച്ചിരിക്കുകയാണ് മോദി സർക്കാർ. ഒരിക്കൽ മോദി തന്നെ പരിഹസിച്ച പദ്ധതിയാണിതെന്നാണ് ശ്രദ്ധേയം. മോദിയുടെ പരിഹാസ വീഡിയോ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 കോൺഗ്രസ് പദ്ധതി

കോൺഗ്രസ് പദ്ധതി

ഒരിക്കൽ മോദി പരിഹസിച്ച് തള്ളിയ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെയാണ് സർക്കാർ വീണ്ടും ആശ്രയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ആത്മ നിർഭർ ഭാരത് പാക്കേജിന്റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40,000 കോടി രൂപയാണ് കേന്ദ്രസർക്കാർ അധികമായി നീക്കിവെച്ചത്.

 അധികമായി അനുവദിച്ചു

അധികമായി അനുവദിച്ചു

2020-21 ലെ ബജറ്റില്‍ മുന്‍ ബജറ്റിനെക്കാള്‍ കുറവായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസർക്കാർ നീക്കിവെച്ചത്. 2019-20 ലെ പുതുക്കിയ ബജറ്റ് കണക്കുകള്‍ പ്രകാരം 71,002 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് ചിലവഴിച്ചത്.

 കൊവിഡിനിടെ

കൊവിഡിനിടെ

എന്നാൽ കഴിഞ്ഞ ബജറ്റിൽ ഇതിന്റെ വിഹിതം കുറച്ചു. 61,500 കോടി രൂപയാണ് നീക്കിവെച്ചത്. ഇതാണ് കൊവിഡ് കാലത്തെ പ്രതിസന്ധിയ്ക്കിടെ ഉയർത്തിയിരിക്കുന്നത്.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 69000 കോടിക്ക് പുറമെയാണ് ഇത്.

 സർക്കാർ പ്രതീക്ഷ

സർക്കാർ പ്രതീക്ഷ

300 കോടി തൊഴില്‍ ദിനങ്ങള്‍ ഇത് വഴി അധികമായി സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നും പ്രഖ്യാപനത്തിനിടെ ധനമന്ത്രി പറഞ്ഞിരുന്നു. തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കാൻ ആകുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്.

നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

അതേസമയം സർക്കാർ നടപടിക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. പദ്ധതിയുടെ ഉദ്ദേശം തിരിച്ചറിഞ്ഞതില്‍ നന്ദിയുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പദ്ധതിയെ നരേന്ദ്ര മോദി പരിഹസിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

 പരിഹസിക്കുന്ന വീഡിയോ

പരിഹസിക്കുന്ന വീഡിയോ

2015 ൽ ലോക്സഭയിൽ ഒരു ചർച്ചയ്ക്കിടെ പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയെ പരിഹസിക്കുന്ന വീഡിയോ ആണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. കോൺഗ്രസ് ഭരണത്തിന്റെ കുത്തഴിഞ്ഞ ഭരണത്തിന്റെ പ്രതീകമാണെന്നായിരുന്നു മോദി അന്ന് പറഞ്ഞത്. മോദിയുടെ വാക്കുകൾ ഇങ്ങനെ

 പരാജയത്തിന്റെ സ്മാരകം

പരാജയത്തിന്റെ സ്മാരകം

നിങ്ങൾക്ക് തോന്നുന്നുണ്ടോ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഞാൻ വേണ്ടെന്ന് വെയ്ക്കുമെന്ന്. എന്റെ രാഷ്ട്രീയ ബോധ്യം എന്നെ അതിന് അനുവദിക്കുന്നില്ല. 60 വർഷത്തിനിടയിൽ ദാരിദ്ര്യത്തെ നേരിടുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതിന്റെ ജീവനുള്ള സ്മാരകമാണിത്. ഇത് ഓർപ്പിക്കാൻ ഈ പദ്ധതി ഞാൻ നിലനിർത്തുമെന്നായിരുന്നു മോദി പറഞ്ഞത്.

 യുപിഎ സർക്കാർ

യുപിഎ സർക്കാർ

2005 ൽ യുപിഎ സർക്കാരിന്റെ കാലത്താണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കുന്നത്. പിന്നീട് ഏറെ ചർച്ച ചെയ്യപ്പെട്ട പദ്ധതി 2009 ൽ യുപിഎ സർക്കാർ വീണ്ടും അധികാരത്തിലേറുന്നതിന് നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ ഏറിയതോട പദ്ധതിയോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നു.

English summary
rahul gandhi thanked modi for allocating additional fund for MNREGA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X