50 ദിവസത്തിനു ശേഷം ഇന്ത്യയില്‍ എന്ത് സംഭവിച്ചാലും രാഹുലിനെന്താ, വിദേശത്ത് ന്യൂഇയര്‍ ആഘോഷിച്ചാല്‍ മതി
നോട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനിടെ വിദേശ യാത്രയ്ക്ക് പോയിരിക്കുകയാണ് രാഹുല്‍.
ദില്ലി: മോദിയുടെ വിദേശയാത്രമല്ല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളും പലപ്പോഴും വിവാദമായിരുന്നു. രാഹുലിന്റെ വിദേശ യാത്രകള്‍ പ്രശ്‌നങ്ങളില്‍ നിന്നുളള ഒളിച്ചോടലാണെന്ന ആരോപണം തന്നെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നോട്ട് നിരോധനവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനില്‍ക്കുന്നതിനിടെ വിദേശ യാത്രയ്ക്ക് പോയിരിക്കുകയാണ് രാഹുല്‍.
ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായിട്ടാണ് രാഹുല്‍ വിദേശത്തേക്ക് പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുതുവര്‍ഷം രാഹുല്‍ പലപ്പോഴും വിദേശത്താണ് ആഘോഷിക്കാറ്. തന്റെ വിദേശയാത്രയെ കുറിച്ച് രാഹുല്‍ തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നു.

നിഷേധിച്ച് കോണ്‍ഗ്രസ്
അതേസമയം എല്ലാവര്‍ഷത്തെയും പോലെ വര്‍ഷാവസാന പരിപാടികള്‍ക്കായി രാഹുല്‍ വിദേശത്ത് പോയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബുധനാഴ്ച തന്നെ അദ്ദേഹം ലണ്ടനിലേക്ക് പോയെന്നാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യം നിഷേധിച്ചിരുന്നു.

സ്വകാര്യ സന്ദര്‍ശനം
പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. രാഹുലിന്റെ സന്ദര്‍ശനം ഒരാഴ്ച നീളുമെന്നാണ് വിവരങ്ങള്‍.

നോട്ട് നിരോധനത്തിനിടെ
രാജ്യത്തെ സുപ്രധാന സംഭവ വികാസങ്ങള്‍ക്കിടെയാണ് രാഹുലിന്റെ വിദേശ യാത്ര. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോദി പറഞ്ഞ 50 ദിവസത്തെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഇതിനൊന്നും കാത്തു നില്‍ക്കാതെയാണ് രാഹുല്‍ പോയിരിക്കുന്നത്. മാത്രമല്ല, മോദിക്കെതിരെ രാഹുല്‍ അഴിമതി ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

സ്വകാര്യ സന്ദര്‍ശനം
കഴിഞ്ഞ വര്‍ഷവും രാഹുല്‍ പുതുവര്‍ഷം ആഘോഷിച്ചത് വിദേശത്തായിരുന്നു. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. സ്വാകാര്യ സന്ദര്‍ശനങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്നുവെന്നാണ് രാഹുല്‍ അന്ന് അറിയിച്ചിരുന്നത്.

വിവാദ യാത്രകള്‍
ഈവര്‍ഷം ജൂണിലായിരുന്നു രാഹുലിന്റെ ആദ്യ വിദേശ യാത്ര. ജൂണ്‍ 20നാണ്് രാഹുല്‍ പോയത്. ചെറിയൊരു വിദേശ സന്ദര്‍ശനത്തിനായി പോകുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ അറിയിച്ചു. രാഹുലിന്റെ പല വിദേശ യാത്രകളും നേരത്തെ വിവാദമായിരുന്നു.

വന്‍ വിവാദം
2015ല്‍ ബജറ്റ് സമ്മേളനത്തിനിടെ രാഹുല്‍ വിദേശ യാത്ര നടത്തിയത് വന്‍ വിവാദമായി. ബജറ്റുപോലെ സുപ്രധാന നടപടികള്‍ക്കിടെ രാഹുല്‍ വിദേശ യാത്ര നടത്തിയത് അപമാനമാണെന്ന് ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പറഞ്ഞിരുന്നു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനായി രണ്ട് മാസമാണ് രാഹുല്‍ മാറി നിന്നത്. വിവദങ്ങള്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് വളരെ പ്രയാസപ്പെട്ടിരുന്നു. കൂടാതെ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെപ്തംബറില്‍ ആസ്‌പെന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയതും വിവാദമായി.

സംരക്ഷിച്ച് കോണ്‍ഗ്രസ്
തേസമയം നോട്ട് നിരോധനം പോലുള്ള നടപടിക്കിടെ രാഹുല്‍ ഇന്ത്യ വിട്ടതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിവാദങ്ങള്‍ കാത്തിരുന്ന് തന്നെ കാണണം. ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടാക്കുന്നതില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന ആരോപണവും ഇതിനോടകം ശക്തമായിട്ടുണ്ട്. അതേസമയം എല്ലാ തവണത്തെയും പോലെ കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിച്ച് രംഗത്തെത്തും.












Click it and Unblock the Notifications