കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പുവല്ല,2019 ല്‍ രാഹുല്‍ വേറെ ലെവലാണ്,മോദി സ്റ്റുഡിയോ വിട്ട് പുറത്തുവരണമെന്ന് സോഷ്യല്‍ ലോകം,വീഡിയോ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
അഞ്ചു വർഷം കൊണ്ട് ഉയർത്തെഴുനേറ്റ രാഹുൽ ഗാന്ധി

ദില്ലി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കണ്ടിട്ടില്ല. മുന്‍കൂട്ടി തയ്യാറാക്കിയ അഭിമുഖങ്ങളില്‍ അല്ലാതെ നരേന്ദ്ര മോദി പങ്കെടുക്കാറില്ലെന്നതും പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ന്യൂസ് നാഷന്‍ പുറത്തുവിട്ട അഭിമുഖവും നേരത്തേ തയ്യാറാക്കി വെച്ച ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

മറ്റൊരു പൊതുതിരഞ്ഞെടുപ്പ് കൂടി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സോഷ്യല്‍ ലോകം ഫുള്‍ മാര്‍ക്ക് നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ. മോദി മികച്ച പ്രാസംഗികന്‍ തന്നെ എന്നാല്‍ ആത്മവിശ്വാസമുള്ള കരുത്തുറ്റ നേതാവായി രാഹുല്‍ വളര്‍ന്നെന്ന് സോഷ്യല്‍ ലോകം പറയുന്നു. രാഹുലിന്‍റേയും മോദിയുടേയും അഭിമുഖങ്ങള്‍ താരതമ്യം ചെയ്തുള്ള സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ദി ക്വിന്‍റ് ആണ് തയ്യാറാക്കിയത്. സോഷ്യല്‍ ലോകം പറയുന്നത് ഇങ്ങനെ

 രാഷ്ട്രീയം സംസാരിച്ച് രാഹുല്‍

രാഷ്ട്രീയം സംസാരിച്ച് രാഹുല്‍

ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് രാജ്യം കടന്നു കഴിഞ്ഞു. മെയ് 19 ന് നടക്കുന്ന അവസാന ഘട്ട തിരഞ്ഞെടുപ്പോടെ ഏഴ് ഘട്ടം പൂര്‍ത്തിയാവും. തിരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നിരവധി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി. നേരത്തേ എഴുതി തയ്യാറാക്കിയ അഭിമുഖങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞപ്പോള്‍ ചോദ്യങ്ങളെ ഭയക്കാതെ രാഹുല്‍ ആത്മവിശ്വാസത്തോടെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു.

 ഉദാഹരണങ്ങള്‍

ഉദാഹരണങ്ങള്‍

രണ്ട് നേതാക്കളുടേയും അഭിമുഖത്തിന്‍റെ ശൈലിയില്‍ വലിയ വ്യത്യാസം തന്നെ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി മോദി സംസാരിക്കുമ്പോള്‍ റാഫേല്‍ അഴിമതിയെ കുറിച്ചും കോണ്‍ഗ്രസിന്‍റെ സ്വപ്ന പദ്ധതി ന്യായ് യെ കുറിച്ചുമാണ് രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്നാണ് സോഷ്യല്‍ ലോകം പറയുന്നത്. ന്യൂസ് നാഷണ്‍ പുറത്തുവിട്ട മോദിയുടേയും രാഹുലിന്‍റേയും അഭിമുഖവും ഉദാഹരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു.

കവിതയെഴുത്തും മാങ്ങക്കഴിക്കലും

നേരത്തേ തയ്യാറാക്കി വെച്ച ചോദ്യങ്ങളില്‍ മോദി തന്‍റെ ഇഷ്ട ഭക്ഷണത്തേയും വസ്ത്രത്തേയും കുറിച്ച സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സംസാരിച്ചത് രാഷ്ട്രീയ കാര്യങ്ങളായിരുന്നു. ഇരുനേതാക്കളേയും ന്യൂസ് നാഷന്‍റെ മാധ്യപ്രവര്‍ത്തകനായ ദീപക് ചൗസരിയ തന്നെയാണ് രാഹുലിനേയും അഭിമുഖം ചെയ്തത്. പ്രധാനമന്ത്രിയായ നരേന്ദ്രമോദിയോട് കവിതയെഴുതാറുണ്ടോ, പഴ്‌സില്‍ പണം സൂക്ഷിക്കാറുണ്ടോ തുടങ്ങിയ അപ്രധാന ചോദ്യങ്ങളാണ് ചൗരസ്യ ചോദിച്ചതെന്ന വിമര്‍ശനം ശക്തമായിരുന്നു. എന്നാല്‍ രാഹുലിനോട് രാഷ്ട്രീയ പ്രാധാന്യമുള്ള ചോദ്യങ്ങളായിരുന്നു ചൗരസ്യ എറിഞ്ഞത്.

 പേടിക്കാതെ രാഹുല്‍

പേടിക്കാതെ രാഹുല്‍

ചോദ്യങ്ങളിലെ വ്യത്യാസങ്ങള്‍ മാത്രമല്ല അഭിമുഖങ്ങളില്‍ ഇരു നേതാക്കളും ചോദ്യങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നും സോഷ്യല്‍ ലോകം ചൂണ്ടിക്കാട്ടുന്നു. രവിഷ് കുമാറിന് രാഹുല്‍ നല്‍കിയ അഭിമുഖത്തെ സോഷ്യല്‍ ലോകം വാഴ്ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈവായി പല ചോദ്യങ്ങള്‍ക്കും കൃത്യവും വ്യക്തവുമായ മറുപടികളാണ് രാഹുല്‍ നല്‍കിയതെന്നും സോഷ്യല്‍ ലോകം അഭിപ്രായപ്പെട്ടു.

 പപ്പു ഇമേജ് മാറി

പപ്പു ഇമേജ് മാറി

2014 ല്‍ നിന്ന് 2019 ലേക്കെത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവിന് വന്ന മാറ്റത്തേയും സോഷ്യല്‍ മീഡിയ പ്രകീര്‍ത്തിക്കുന്നു. 2014 ല്‍ അര്‍ണബ് ഗോസ്വാമിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ അഭിമുഖം വലിയ രീതിയില്‍ പരിഹാസത്തിന് ഇടയാക്കിയിരുന്നു. രാഹുല്‍ ഒട്ടും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല, വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല.

 ചക്കെന്ന് പറഞ്ഞപ്പോള്‍ കൊക്കെന്ന്

ചക്കെന്ന് പറഞ്ഞപ്പോള്‍ കൊക്കെന്ന്

ഗുജറാത്ത് കലാപത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്ത്രീശാക്തീകരണത്തെ കുറിച്ചും വിവരാവകാശത്തെ കുറിച്ചുമായിരുന്നു രാഹുലിന്‍റെ മറുപടി. സിഖ് കൂട്ടക്കൊല ചോദിച്ചപ്പോള്‍ താന്‍ അതില്‍ പങ്കെടുത്തില്ലെന്നും പറഞ്ഞു. ഈ അഭിമുഖം രാഹുലിന്‍റെ ഇമേജ് പൊളിഞ്ഞടിയാന്‍ കാരണമായി. കോണ്‍ഗ്രസിനെ സംബന്ധിച്ചും അത് വലിയ ദുരന്തമായി.

ദുരന്ത നായകനല്ല

എന്നാല്‍ അന്നത്തെ "ദുരന്തനായകന്‍' പപ്പു എന്ന ഇമേജ് മാറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടുതല്‍ ജനകീയനും സ്വീകാര്യമുമായി മാറിയെന്നും സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. ഈ ലോക്സഭ തിരഞ്ഞെടുപ്പ് കാലത്ത് രാഹുലിന്‍റെ ആദ്യ അഭിമുഖം എന്‍ഡിടിവിയ്ക്കായിരുന്നു നല്‍കിയത്. ചോദ്യത്തോടുള്ള മറുപടികളില്‍ രാഹുലിന്‍റെ ആത്മവിശ്വാസം പ്രകടമായിരുന്നു.

 സ്റ്റുഡിയോ വിടു

സ്റ്റുഡിയോ വിടു

മോദിയെക്കാള്‍ രാഹുല്‍ ഗാന്ധി നല്ല പ്രാസംഗികനല്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം ആത്മവിശ്വാസത്തോടെ ചോദ്യങ്ങളെ ഭയക്കാതെ സംസാരിക്കുന്നതില്‍ രാഹുല്‍ എന്ന നേതാവിന്‍റെ കഴിവിനേയും അംഗീകരിക്കുന്നു. ഇനിയെങ്കിലും മോദി സ്റ്റുഡിയോ റൂമുകളിലെ എഴുതി തയ്യാറാക്കിയ അഭിമുഖങ്ങളില്‍ നിന്ന് പുറത്തു കടക്കണമെന്നും രാഹുലിനെ പോലെ ലൈവായി ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറാകണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നുണ്ട്.

വീഡിയോ

ട്വിറ്റര്‍ പ്രതികരണങ്ങള്‍

English summary
Rahul gandhi v/s modi this is what social media says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X