• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ തകര്‍ന്നാല്‍ പ്രശ്‌നമില്ല..... കോണ്‍ഗ്രസിന്റെ മിഷന്‍ യുപിയുടെ ലക്ഷ്യം മറ്റൊന്ന്

ദില്ലി: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ വലിയ നേട്ടം ലക്ഷ്യമിടുന്നുണ്ടെന്ന് ഉറപ്പാണ്. പക്ഷേ ഇനി സീറ്റുകളില്‍ കുറവ് വന്നാലും നിരാശപ്പെടേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. പകരം മറ്റൊരു കാര്യം മുന്നില്‍ വെച്ച് തന്നെ പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം. ഇതുവഴി പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. വലിയ സസ്‌പെന്‍സുകള്‍ നിറഞ്ഞൊരു പോരാട്ടം രാഹുല്‍ തയ്യാറാക്കുന്നുണ്ട്.

അതേസമയം മഹാസഖ്യത്തെയും ബിജെപിയെയും വ്യത്യസ്തമായ രീതിയില്‍ നേരിടാനാണ് പുതിയ മുന്നൊരുക്കം. ഇതുവഴി രണ്ട് വിഭാഗത്തെയും പിന്തുണയ്ക്കുന്നവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരാനാണ് നീക്കം. ഇതിന് പക്ഷേ ജനങ്ങളുടെ വിശ്വാസ്യത പിടിച്ചു പറ്റണമെന്ന് പ്രത്യേക നിര്‍ദേശവും രാഹുല്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ സീറ്റ് നല്‍കൂ എന്ന ആശയം ഇത് മുന്‍നിര്‍ത്തിയാണ് രാഹുല്‍ തയ്യാറാക്കിയത്.

സീറ്റുകള്‍ കുറഞ്ഞാല്‍ പ്രശ്‌നമല്ല

സീറ്റുകള്‍ കുറഞ്ഞാല്‍ പ്രശ്‌നമല്ല

യുപിയില്‍ സീറ്റുകള്‍ പരമാവധി പിടിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ സീറ്റുകള്‍ വല്ലാതെ കുറയുകയാണെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാകേണ്ട എന്നാണ് രാഹുലിന്റെ നിര്‍ദേശം. ചിലപ്പോള്‍ കോണ്‍ഗ്രസിന് അമേത്തിയിലും റായ്ബറേലിയിലും മാത്രമേ വിജയിക്കാന്‍ സാധിക്കൂ എന്നാണ് വിലയിരുത്തല്‍. പടിപടിയായി കോണ്‍ഗ്രസിന്റെ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിക്കാനാണ് നിര്‍ദേശം.

2022ല്‍ മുഖ്യമന്ത്രി

2022ല്‍ മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏത്ര സീറ്റ് കിട്ടിയാലും അതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അമിതമായി സന്തോഷിക്കുകയോ സങ്കടപ്പെടുകയോ വേണ്ട, പകരം 2022ല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ഉത്തര്‍പ്രദേശില്‍ ഉണ്ടാവുന്നതിനായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. യുപിയില്‍ മുഖ്യമന്ത്രി ഉണ്ടായാല്‍ കോണ്‍ഗ്രസ് അതിശക്തമായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാകും. ബിജെപി ഓരോ സംസ്ഥാനങ്ങളിലും ഭരണം പിടിച്ചാണ് വന്‍ ശക്തിയായത്. അതേ ഫോര്‍മുല വ്യത്യസ്തമായ രീതിയിലാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്.

പ്രിയങ്ക ഫാക്ടര്‍ വേണ്ട

പ്രിയങ്ക ഫാക്ടര്‍ വേണ്ട

പ്രിയങ്കയെ അമാനുഷിക ശക്തിയായി അവതരിപ്പിച്ചുള്ള കാര്യങ്ങള്‍ വേണ്ടെന്നാണ് രാഹുലിന്റെ അഭിപ്രായം. അത് വ്യക്തിയില്‍ അധിഷ്ഠിതമായ പാര്‍ട്ടി സംവിധാനമാകും. പകരം കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റാനാണ് രാഹുല്‍ ശ്രമിക്കുന്നത്. ഇതുവഴി ഉറച്ച വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കും. അമേത്തിയിലും റായ്ബറേലിയില്‍ നിന്നുമുള്ള വോട്ടര്‍മാരുടെ നിര്‍ദേശങ്ങളും ഇതിനായി സ്വീകരിക്കാന്‍ തീരുമാനമുണ്ട്.

സഖ്യസാധ്യത തേടുന്നു

സഖ്യസാധ്യത തേടുന്നു

കോണ്‍ഗ്രസിനെ ഏറ്റവും വലിയ കക്ഷിയായി ഉയര്‍ത്താനാണ് രാഹുലിന്റെ ശ്രമം. സമാജ് വാദി പാര്‍ട്ടി ബിഎസ്പി എന്നിവരുമായി യാതൊരു പ്രശ്‌നവുമില്ല. ഇവരുമായി സഖ്യമുണ്ടാക്കാമെന്നാണ് രാഹുലിന്റെ നിലപാട്. 2022ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായാല്‍ ഇവരുടെ സഹായത്തോടെ അധികാരത്തിലെത്താമെന്നും രാഹുല്‍ കണക്ക് കൂട്ടുന്നു. അതേസമയം എസ്പി ബിഎസ്പിയുമായുള്ള സഖ്യം പരാജയപ്പെട്ടതില്‍ രാഹുലിന് നിരാശയുണ്ട്.

ബൂത്ത് തലത്തിലേക്ക്

ബൂത്ത് തലത്തിലേക്ക്

കോണ്‍ഗ്രസ് പ്രിയങ്കയുടെ നിര്‍ദേശ പ്രകാരം ബൂത്ത് തലത്തില്‍ സജീവമായി കഴിഞ്ഞു. ഇതുവരെ നിര്‍ജീവമായിരുന്ന പ്രവര്‍ത്തകരെ കണ്ട് പലര്‍ക്കും അമ്പരപ്പുമുണ്ട്. വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് പഠിക്കുകയും, ഇത് പ്രിയങ്കയ്ക്ക് സമര്‍പ്പിക്കുകയും ചെയ്യും, ഇതിലൂടെ പ്രകടനപത്രികയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. പ്രിയങ്കയ്ക്ക് പ്രാദേശിക തലത്തില്‍ ഏകോപനമുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുണ്ട്.

വിമതരെ ലക്ഷ്യമിടുന്നു

വിമതരെ ലക്ഷ്യമിടുന്നു

ബിജെപി വിമതരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. യുപിയില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിമത നേതാക്കള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളാവും. സിറ്റിംഗ് സീറ്റുകള്‍ ഇവര്‍ക്ക് നല്‍കില്ലെന്ന് രാഹുല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പരമാവധി കുറച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് രാഹുലിനുള്ളത്. അതിനായി പ്രത്യേക ടീമിന് യുപിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

മൂന്നംഗ ടീം

മൂന്നംഗ ടീം

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജോതിരാദിത്യ സിന്ധ്യ എന്നിവര്‍ മിഷന്‍ യുപിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ മേഖലയാണ് പ്രവര്‍ത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രിയങ്ക ഗാന്ധി ദളിത് മേഖലയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുല്‍ കര്‍ഷകരെ കാണും. സിന്ധ്യക്ക് മുന്നോക്ക വിഭാഗത്തെയാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്. പ്രിയങ്ക ചന്ദ്രശേഖര്‍ ആസാദിനെ നേരില്‍ പോയി കണ്ടത് ഇതിന്റെ തുടക്കം മാത്രമാണ്. യുപിയില്‍ ദളിത്-മുസ്ലീം രാഷ്ട്രീയത്തിന് വലിയ പ്രചാരമുണ്ടെന്ന് രാഹുല്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.

ടോം വടക്കന് തിരിച്ചടിയായത് ശശി തരൂരിന്റെ വരവ്? കോണ്‍ഗ്രസ് വിടാനുണ്ടായ യഥാര്‍ഥ കാരണം ഇതാണോ

English summary
rahul gandhi wants to see congress cm in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X