• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ പുതിയ നേതാക്കളെത്തി, ഹര്‍ദിക് പോയാല്‍ പകരക്കാര്‍, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ ഹര്‍ദിക് പട്ടേല്‍ പോയതിന്റെ ക്ഷീണം മാറ്റാന്‍ പുതിയ പ്ലാനുമായി ഇറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഹൈക്കമാന്‍ഡിന്റെ ഇവിടെ കൃത്യമായി ഇടപെടുന്നുണ്ട്. രാഹുലിന്റെ ആദ്യ സമ്പൂര്‍ണ പ്രചാരണം ഗുജറാത്തില്‍ നിന്നായിരിക്കുമെന്ന് സൂചനയുണ്ട്.

5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി, വിളിച്ചാലും കിട്ടുന്നില്ല, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍

അതിന് മുമ്പേ ഭാരതയാത്ര രാഹുല്‍ ആരംഭിക്കും. ഗുജറാത്തില്‍ യുവ നേതാക്കളുടെ വലിയൊരു നിരയാണ് രാഹുല്‍ ഗാന്ധിക്ക് ചുറ്റുമുണ്ടാവുക. ഹൈക്കമാന്‍ഡ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഇതിനായി നിയമിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ജയിച്ചില്ലെങ്കിലും ശക്തമായൊരു പോരാട്ടം ഇത്തവണയുമുണ്ടാകുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങളിലേക്ക്....

1

കൃത്യമായ സോഷ്യല്‍ എഞ്ചിനീയറിംഗാണ് പുതിയ നിയമനത്തില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. വാദ്ഗം എംഎല്‍എ ജിഗ്നേഷ് മേവാനിയും മുന്‍ സൂറത്ത് മേയര്‍ കാദിര്‍ പിര്‍സാദയും പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരില്‍ വരും. 2017ല്‍ കോണ്‍ഗ്രസിന്റെ ഇത്തരമൊരു തകര്‍പ്പന്‍ നീക്കമാണ് വമ്പന്‍ മുന്നേറ്റത്തിന് സഹായിച്ചത്. അത് തന്നെ ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ തുഷാര്‍ ചൗധരി, പരേഷ് ധനാനി, കാര്‍സന്‍ ദാസ് സോനേരി, കുവാര്‍ജി ബാവലിയ എന്നിവരെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്. ഇത് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബാവലിയ ബിജെപിയില്‍ ചേര്‍ന്നതോടെ എല്ലാം പൊളിഞ്ഞു.

2

29 എംഎല്‍എമാരെയാണ് ഇതുവരെ കോണ്‍ഗ്രസിന് നഷ്ടമായത്. നിലവില്‍ 64 എംഎല്‍എമാരാണ് കോണ്‍ഗ്രിസനുള്ളത്. ഇത്തവണയും കൂറുമാറ്റത്തെ തടയാനാണ് ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് നടത്തിയത്. ഹര്‍ദിക് പട്ടേലിന് പകരക്കാരുമാണ് ഇവര്‍. ഹര്‍ദിക് പോയതും നരേഷ് പട്ടേല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞതും കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയിട്ടുണ്ട്. ഹര്‍ദിക്കിനെ കൊണ്ട് കാര്യമായ ഗുണമുണ്ടായില്ലെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ പ്രാദേശിക നേതൃത്വത്തെ മാത്രം ലക്ഷ്യമിട്ടാല്‍ മതിയെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. രാഹുല്‍ ഗാന്ധിയും ഇതിനോട് യോജിച്ചു. മോദിയെ തൊട്ടുകളിക്കേണ്ടെന്നാണ് നിര്‍ദേശം.

3

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സ്വകാര്യ അഹങ്കാരമാണ്. മോദിയെ തൊട്ടാല്‍ കോണ്‍ഗ്രസ് അതോടെ തിരഞ്ഞെടുപ്പ് തോറ്റെന്ന് ഉറപ്പിക്കാം. കഴിഞ്ഞ തവണ തന്നെ മണിശങ്കര്‍ അയ്യരിന്റെ പരാമര്‍ശം കോണ്‍ഗ്രസിനെ തോല്‍വിയിലേക്ക് തള്ളിയിട്ടിരുന്നു. അതുകൊണ്ട് ഇത്തവണ മോദിയെ തൊട്ട് കളിയില്ല. പകരം സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ച്ചകള്‍ ഓരോന്നായി ഉന്നയിക്കും. മോദിയോളം ജനപ്രീതി ബിജെപിയിലെ ഒരു നേതാവിനും ഇല്ല. ബിജെപിക്ക് അത്രത്തോളം പിന്തുണയുമില്ല. അതുകൊണ്ടാണ് ബിജെപി നേതൃത്വത്തെ വീഴ്ത്താന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നത്. ഇത് സത്യമാണ്.

4

മുമ്പ് പരാജയപ്പെട്ട ഓരോ തന്ത്രവും ഇത്തവണ പ്രയോഗിക്കരുതെന്നാണ് നിര്‍ദേശം.അതില്‍ നിന്നെല്ലാം കാര്യങ്ങള്‍ പഠിച്ചായിരിക്കണം ബിജെപിയെ ഇത്തവണ പ്രതിരോധിക്കേണ്ടത്. മോദിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റരുതെന്ന് കൂട്ടായ തീരുമാനമെടുത്തിരിക്കുകയാണ്. 2007ല്‍ സോണിയാ ഗാന്ധി മരണത്തിന്റെ വ്യാപാരിയെന്ന് മോദിയെ വിശേഷിപ്പിച്ചിരുന്നു. ഇത് വ്യക്തിപരമായ ആക്രമണമായിരുന്നു. അന്ന് കോണ്‍ഗ്രസിനെ ഇത് തരിപ്പണമാക്കിയിരുന്നു. പിന്നീട് രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് മാറി. അതും കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്കുള്ള കാരണമായി. ഇത്തവണ അത്തരമൊരു താരതമ്യമേ വേണ്ടെന്നാണ് നിര്‍ദേശം.

5

ഇത്തവണ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് ടിക്കറ്റ് വിതരണത്തില്‍ നിര്‍ണായക റോളുണ്ടാവും. പ്രാദേശികമായി ജനപ്രീതിയുള്ളവര്‍ക്കാവും ഇത്തവണ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുക. ഭൂപേന്ദ്ര പട്ടേല്‍ ബിജെപിയുടെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്ന് രാഹുലിനും ഹൈക്കമാന്‍ഡിനും അറിയാം. അതുകൊണ്ട് പ്രാദേശിക പ്രശ്‌നങ്ങള്‍ നന്നായി ഉന്നയിക്കണമെന്നാണ് നിര്‍ദേശം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കില്ല. കോണ്‍ഗ്രസിലെ നേതാക്കള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഒബിസി, ദളിത്, പാട്ടീദാര്‍, ഗുജ്ജര്‍ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തവണ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്. ഇതെല്ലാം ഗുജറാത്തിലെ രാഷ്ട്രീയത്തെ മാറ്റി മറിക്കുമെന്നാണ് കരുതുന്നത്.

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

Recommended Video

cmsvideo
  ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India
  English summary
  rahul gandhi will showcase a full fludge campaign, gujarat congress appoints new leaders
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X