കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി, വിളിച്ചാലും കിട്ടുന്നില്ല, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍

Google Oneindia Malayalam News

പനാജി: ഗോവയില്‍ പ്രതിസന്ധിയുടെ ആഴം കനക്കുന്നു. പല എംഎല്‍എമാരെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണയും ഭരണം പിടിക്കുന്നതില്‍ വീഴ്ച്ച വന്നതോടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവുകയാണ്. ഏകദേശം ആംആദ്മി പാര്‍ട്ടി നടത്തിയ പ്രചാരണം സത്യമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

5 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുങ്ങി, വിളിച്ചാലും കിട്ടുന്നില്ല, ഗോവയില്‍ മഹാരാഷ്ട്ര മോഡല്‍

കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ അത് ബിജെപിക്ക് മുതല്‍ക്കൂട്ടാകുമെന്ന് എഎപി തിരഞ്ഞെടുുപ്പ് സമയത്ത് പ്രചാരണം നടത്തിയിരുന്നു. തുടര്‍ച്ചയായ പത്ത് കൊല്ലം അധികാരത്തിന് പുറത്തിരിക്കേണ്ടി വരുന്നത് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നിന്ന് തന്നെ തീര്‍ത്തും ഇല്ലാതാക്കാനാണ് സാധ്യത. വിശദമായ വിവരങ്ങളിലേക്ക്...

1

ഇന്ന് നിയമസഭ ചേരുമ്പോള്‍ പതിനൊന്ന് എംഎല്‍എമാരും അവിടെയുണ്ടായിരുന്നു. വിമത നീക്കത്തെ ഇവരെല്ലാം തള്ളി പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു പ്രശ്‌നവുമില്ലാത്ത അവസ്ഥയില്‍ നിന്നാണ് കോണ്‍ഗ്രസ് പേടിച്ച കാര്യങ്ങള്‍ നടന്നത്. ബിജെപിയുമായി ചില എംഎല്‍എമാര്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചോളം എംഎല്‍എമാരെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇവരെ ഫോണില്‍ വിളിച്ച് പോലും കിട്ടുന്നില്ലെന്നാണ് വിവരം. ബിജെപി നേതൃത്വം ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ടെന്നാണ് സൂചന.

2

മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍ ഞെട്ടിച്ച വെളിപ്പെടുത്തലും ഇതിനിടെ നടത്തി. നാല്‍പ്പത് കോടിയാണ് കൂറുമാറാനായി എംഎല്‍എമാര്‍ക്ക് ബിജെപി ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് ചോഡന്‍കര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും മൈക്കല്‍ ലോബോയും കൈവിട്ട് പോയതായിട്ടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നത്. വലിയ വ്യവസായ ഭീമന്മാരും കല്‍ക്കരി മാഫിയകളുമാണ് എംഎല്‍എമാരെ വിളിക്കുന്നത്. ഇത്തരത്തില്‍ വിളി വന്ന എംഎല്‍എമാര്‍ തന്നെയാണ് ഇക്കാര്യം ദിനേശ് ഗുണ്ടുറാവുവിനെ അറിയിച്ചതെന്നും ചോഡന്‍കര്‍ പറഞ്ഞു.

3

ബിജെപി ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അവരുടെ എംഎല്‍എമാരെ തങ്ങള്‍ പണവുമായി സമീപിച്ചിട്ടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് തനാവാഡെ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അവര്‍ സ്ഥിരം ഉന്നയിക്കുന്നതാണ്. അതില്‍ യാതൊരു കഴമ്പുമില്ല. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ലെന്നും തനാവാഡെ പറഞ്ഞു. അഇതേസമയം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സംസ്ഥാന കോണ്‍ഗ്രസ് അവകാശപ്പെടുന്നു. കോണ്‍ഗ്രസ് യോഗത്തിലേക്ക് എംഎല്‍എമാര്‍ എത്താതിരുന്നതും ആശങ്കപ്പെടുത്തുന്നതാണ്.

4

ശനിയാഴ്ച്ച കോണ്‍ഗ്രസിന്റെ എംഎല്‍എമാരുടെ യോഗമുണ്ടായിരുന്നു. ബജറ്റ് സെഷന് മുന്നോടിയായിട്ടുള്ള യോഗമായിരുന്നു ഇത്. എന്നാല്‍ ഏഴ് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ദിഗംബര്‍ കാമത്ത് ഈ യോഗത്തിനെത്തിയില്ല. അതേസമയം താന്‍ ബിജെപിയിലേക്ക് പോകുന്നില്ലെന്ന് ലോബോ പറഞ്ഞു. അവര്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ നോക്കുകയാണ്. അഭ്യൂഹങ്ങള്‍ പരത്തുകയാണ്. ഞാന്‍ വീട്ടിലിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ നടന്നുവെന്ന് പറയുന്നതില്‍ സത്യമില്ല. എവിടേക്കും ഞാന്‍ പോകുന്നില്ല. ദിഗംബര്‍ കാമത്ത് ഏതോ മതപരമായ ചടങ്ങിന് പോയിരിക്കുകയാണെന്നും ലോബോ പറഞ്ഞു.

5

അതേസമയം മൈക്കല്‍ ലോബോയും ദിഗംബര്‍ കാമത്തും കൂറുമാറ്റത്തിനായി ഗൂഢാലോചന നടത്തിയെന്നാണ് ദിനേശ് ഗുണ്ടുറാവു ആരോപിച്ചത്. ലോബോയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും മാറ്റി. നേരത്തെ ബിജെപി വിട്ടിട്ടാണ് ലോബോ കോണ്‍ഗ്രസിലെത്തിയത്. അഞ്ച് എംഎല്‍എമാരാണ് യോഗത്തിനെത്തിയത്. ബാക്കിയുള്ള ആറ് പേര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ആദ്യമായി എംഎല്‍എയാവുന്നവരാണ് കൂറുമാറാന്‍ ഒരുങ്ങുന്നത്. കാമത്തിനും ലോബോയ്ക്കുമെതിരെ നിയമനടപടിയെടുക്കാനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. തന്നെ കാണാന്‍ പലരും വരുമെന്നും, എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്നും പ്രമോദ് സാവന്ത് പറഞ്ഞു.

'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം'അവന്‍ ദില്‍ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്', തുറന്നടിച്ച് ബിഗ് ബോസ് താരം റിയാസ് സലീം

Recommended Video

cmsvideo
ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India

English summary
goa politics: five of the mla's from congress untraceable, horse trading hit party again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X