• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദളിത് ഫോര്‍മുലയുമായി രാഹുല്‍ ഗുജറാത്തിലേക്ക്; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മോഡിലേക്ക്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോണ്‍ഗ്രസ് സമിതിയെ സജീവമാക്കാന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം ഇന്ന് ഗുജറാത്തിലെത്തും. വലിയ ലക്ഷ്യത്തിന്റെ ആദ്യ ചുവടുവെപ്പായിട്ടാണ് രാഹുല്‍ ഇതിനെ കാണുന്നത്. അതിലുപരി തെലങ്കാനയില്‍ കോണ്‍ഗ്രസ് അണികളുടെ അടക്കം വിശ്വാസം നേടിയെടുത്ത രാഹുല്‍ മോഡലിനാണ് ഗുജറാത്തിലും നേതാക്കള്‍ ആഗ്രഹിക്കുന്നത്.

മാഡത്തെ രക്ഷിക്കാന്‍ കാവ്യ അടക്കമുള്ളവരുടെ പ്ലാന്‍? പോലീസിന് കൂച്ചുവിലങ്ങുണ്ടെന്ന് സംവിധായകന്‍

തീര്‍ച്ചയായും ഹര്‍ദിക് പട്ടേല്‍ അടക്കമുള്ളവരുടെ പ്രശ്‌നങ്ങളും രാഹുല്‍ കേള്‍ക്കും. അദ്ദേഹം പാര്‍ട്ടി വിടാന്‍ അടക്കം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ അവരെ പിടിച്ച് നിര്‍ത്തേണ്ടത് രാഹുലിന്റെ കടമയാണ്. ഇതിനൊക്കെ പുറമേ പ്രാദേശിക നേതാക്കള്‍ പോവാന്‍ ഒരുങ്ങുമ്പോള്‍ എല്ലാവധി ഇടപെലുകളും സംസ്ഥാന സമിതിയില്‍ നിന്ന് വേണമെന്നാണ് നിര്‍ദേശം.

1

ഗുജറാത്തില്‍ ആക്ടീവായി ഇത്തവണ രാഹുല്‍ ഗാന്ധിയുണ്ടാവുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. കഴിഞ്ഞ തവണ സൈന്യാധിപനെ പോലെ രാഹുല്‍ ഗുജറാത്തിലെ പ്രചാരണം ഏറ്റെടുത്തിരുന്നു. അത് നേട്ടമായി മാറിയിരുന്നു. അതുവരെയില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് കുതിപ്പ് നടത്തി. 77 സീറ്റായി ഉയരുകയും ചെയ്തു. വളരെ ചെറിയ മാര്‍ജിനാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. പക്ഷേ ഇത്തവണ അതിനേക്കാള്‍ സാധ്യത കൂടിയിട്ടും പഴയ വാശിയിലേക്ക് കോണ്‍ഗ്രസ് എത്തിയിട്ടില്ല. പ്രധാന കാരണം സംഘടനാ ദൗര്‍ബല്യമാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആളുകളിലേക്ക് എത്താനാവാത്ത അവസ്ഥയിലാണ് ഉള്ളതെന്നും പ്രവര്‍ത്തകര്‍ കരുതുന്നു.

2

രാഹുല്‍ ഇപ്പോള്‍ ചെയ്യുന്നത് ഓരോ സംസ്ഥാനത്തും ദുര്‍ബലമായി കിടക്കുന്ന നേതൃത്വത്തിലെ മുഴുവന്‍ നേതാക്കളെയും കണ്ട് അവരുടെ വിശ്വാസം നേടിയെടുക്കലാണ്. ജനങ്ങള്‍ക്കായി പ്രതീക്ഷ നല്‍കുക എന്നതാണ് ഇവിടെയുള്ള രാഹുലിന്റെ ഓപ്ഷന്‍. ഇത്രയും കാലം അത്തരമൊരു പ്രസരിപ്പാര്‍ന്ന പ്രകടനം രാഹുലില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ നിരവധി നേതാക്കളാണ് പാര്‍ട്ടി വിടുന്നത്. അതേസമയം തെലങ്കാനയില്‍ പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ സ്വീകരിക്കപ്പെട്ടു. ഇത്തരത്തിലുള്ള രാഹുല്‍ ഗാന്ധിയെയാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും നേതാക്കള്‍ തന്നെ പറഞ്ഞു.

3

ഗുജറാത്തില്‍ ഇത്തവണ ഏറ്റവും ശക്തമായ പ്രചാരണം തന്നെ നടത്തണമെന്നാണ് ആവശ്യം. അതുകൊണ്ടാണ് രാഹുല്‍ നേരിട്ട് വരുന്നത്. ഏകദിന സന്ദര്‍ശനത്തിനാണ് രാഹുലിന്റെ വരവ്. ആദിവാസി മേഖലയായ ധാഹോഡില്‍ അദ്ദേഹം അവരെട അഭിസംബോധന ചെയ്ത് സംസാരിക്കും. ദളിത് വോട്ടുകള്‍ നേടുക എന്ന ലക്ഷ്യവും ഇതിനുണ്ട്. ആദിവാസി സത്യഗ്രഹ റാലിയാണ് രാഹുല്‍ നടത്തുന്നത്. കോണ്‍ഗ്രസിലെ വിഭാഗീയത ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്. ഹിമാചലിലെയും കര്‍ണാടകത്തിലെയും പോലെ ഒറ്റക്കെട്ടാവാനാണ് നിര്‍ദേശം. രാജ്യത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വോട്ടുബാങ്കില്‍ ഒന്നാണ് ആദിവാസികള്‍.

4

രാഹുലിന്റെ വരവ് എഎപി ഉയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ച ചെയ്‌തേക്കും. ഇന്ന് തന്നെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനായിട്ടാണ് ഇത്. ഗുജറാത്തിലെ സുപ്രധാനപ്പെട്ട ആദിവാസി നേതാക്കളുമായും കോണ്‍ഗ്രസ് ചര്‍ച്ച നടത്തുന്നുണ്ട്. ഏപ്രില്‍ ഇരുപതിന് നിര്‍ബന്ധമായി സ്ഥലം ഏറ്റെടുക്കുകയാണെന്ന് അറിയാം. ആദിവാസി മേഖലയില്‍ ഇരുപതിനായിരം കോടിയുടെ റെയില്‍വേ വര്‍ക്ക് ഷോപ്പാണ് മോദി പ്രഖ്യാപിച്ചത്. ഇതേ മേഖലയില്‍ മോദിയെ വെല്ലുവിളിക്കാനാണ് രാഹുല്‍ ഒരുങ്ങുന്നത്. കഴിഞ്ഞ തവണത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നിര്‍ദേശമുണ്ട്.

5

കോണ്‍ഗ്രസ് കഴിഞ്ഞ തവണ തോല്‍ക്കാന്‍ പ്രദാന കാരണം മണിശങ്കര്‍ അയ്യരായിരുന്നു. അദ്ദേഹം പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമായിരുന്നു. ഇത്തവണ അതെല്ലാം ഒഴിവാക്കി ക്ലീനായി ഇറങ്ങാനാണ് രാഹുലിന്റെ പ്ലാന്‍. ജിഗ്നേഷ് മേവാനിക്കും, ഹര്‍ദിക് പട്ടേലിനും പ്രചാരണത്തിന്റെ ചുമതലയും നല്‍കും. ഗുജറാത്ത് പിടിക്കാനായാല്‍ ദേശീയ തലത്തില്‍ തന്നെ ഒരു സന്ദേശം നല്‍കാനാവുമെന്ന് രാഹുലിന് അറിയാം. അതിന് വേണ്ടിയാണ് ശക്തമായി തന്നെ രാഹുല്‍ രംഗത്തുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഈ വരവില്‍ ആവേശത്തിലാണ് ഹര്‍ദിക് പട്ടേലിനെ പാര്‍ട്ടി വിടാതെ തടഞ്ഞ് നിര്‍ത്തിയാല്‍ രാഹുലിനെ ഇടപെടലാണ്. അദ്ദേഹവുമായും രാഹുല്‍ ചര്‍ച്ച നടത്താനാണ് സാധ്യത.

തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്തെലങ്കാനയില്‍ രാഹുല്‍ 2.0, പ്രശാന്തിനെ വെല്ലാന്‍ സുനില്‍ കനുഗോലു വരും? പ്ലാന്‍ മാറ്റി കോണ്‍ഗ്രസ്

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  rahul gandhi will visit gurjat today, but the target vogebank is secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion