കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വിജയ ഫോര്‍മുല തീവ്ര ഹിന്ദുത്വം.... ഇനി എല്ലാ തിരഞ്ഞെടുപ്പുകളും ഈ രീതിയില്‍!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പൊളിച്ചെഴുതുകയാണ് രാഹുല്‍ ഗാന്ധി. ഇനി എല്ലാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ നയം പാര്‍ട്ടി നേതൃത്വം പിന്തുടരുമെന്നാണ് സൂചിപ്പിക്കുന്നത്. തീവ്ര ഹിന്ദുത്വത്തില്‍ അടിസ്ഥാനമാക്കിയുള്ള തന്ത്രമാണ് രാഹുല്‍ ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക നേതാക്കളെ വരെ ലക്ഷ്യമിടുന്നുണ്ട്. മധ്യപ്രദേശില്‍ ഇതിന്റെ ചുമതല കമല്‍നാഥ് ഏറ്റെടുത്തിരുന്നു. അത് വലിയ വിജയവും കണ്ടിരുന്നു.

ഹിന്ദുക്കളുടെ വീരപുരുഷനായി രാഹുലിനെ കാണിക്കുക എന്നതാണ് ലക്ഷ്യം. പക്ഷേ 2019ല്‍ നിര്‍ണായക വിഷയങ്ങളായ അയോധ്യയും രാമക്ഷേത്രവും എങ്ങനെ അവതരിപ്പിക്കുമെന്ന ആശയക്കുഴപ്പവും രാഹുലിനുണ്ട്. ഇതിന് മുമ്പ് രാജീവ് ഗാന്ധി നടത്തിയ നീക്കങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കാനും രാഹുല്‍ ശ്രമിക്കും. തന്റെ പിതാവാണ് രാമക്ഷേത്രം എന്ന ആശയം സാധ്യമാക്കാന്‍ മുന്നില്‍ നിന്നതെന്നും അയോധ്യ തുറന്ന് കൊടുത്തത് അദ്ദേഹമാണെന്നും രാഹുല്‍ ഉന്നയിക്കും.

രാഹുലിന്റെ തീവ്ര ഹിന്ദുത്വം

രാഹുലിന്റെ തീവ്ര ഹിന്ദുത്വം

രാഹുല്‍ തീവ്ര ഹിന്ദുത്വം പിന്തുടരാന്‍ മനപ്പൂര്‍വമാണ് തീരുമാനിച്ചത്. ബംഗാളില്‍ മമതാ ബാനര്‍ജി പത്ത് സൂര്യ ക്ഷേത്രങ്ങളാണ് നിര്‍മിക്കുന്നത്. അഖിലേഷ് യാദവ് വിഷ്ണു ക്ഷേത്രമാണ് നിര്‍മിക്കുന്നത്. ഇതെല്ലാം ബിജെപി ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാനാണ്. ഇതിനെ വെല്ലുന്ന തന്ത്രമാണ് രാഹുല്‍ പയറ്റുന്നത്. ഓരോ സംസ്ഥാനത്തും ഹിന്ദുക്കള്‍ക്കിടയിലുള്ള സുപ്രധാന വിഷയങ്ങള്‍ എടുത്ത ഉയര്‍ത്തി കൊണ്ടുവരാനാണ് രാഹുലിന്റെ ശ്രമം. ഇതിന് വന്‍ പിന്തുണ ലഭിക്കുന്നുണ്ട്.

മുസ്ലീങ്ങളും പിന്തുണയ്ക്കുന്നു

മുസ്ലീങ്ങളും പിന്തുണയ്ക്കുന്നു

രാഹുല്‍ മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് തീവ്ര ഹിന്ദുത്വം പയറ്റുന്നത്. ലഖ്‌നൗവിലെ മതപണ്ഡിതന്‍ മൗലാന ഖല്‍ബെ സാദിഖ് രാമക്ഷേത്രത്തിനായി വാദിക്കുന്ന നേതാവാണ്. അദ്ദേഹത്തെ രാഹുല്‍ പിന്തുണയ്ക്കുന്നുണ്ട്. ഇത് വഴിയാണ് അദ്ദേഹം മുസ്ലീങ്ങളുടെ പിന്തുണയും നേടിയത്. തന്റെ ഹിന്ദുത്വം എല്ലാവരെയും തുല്യരായി കാണുന്നതാണ് എന്നതാണ് രാഹുലിന്റെ നയം. ഇതാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വിജയകരമായിരിക്കുന്നത്.

രാമക്ഷേത്രം നിര്‍മിച്ചാല്‍....

രാമക്ഷേത്രം നിര്‍മിച്ചാല്‍....

രാമക്ഷേത്രത്തിന് നിശ്ശബദ്മായ പിന്തുണ കോണ്‍ഗ്രസില്‍ നിന്നുണ്ട്. അതുകൊണ്ട് ഇത് സാധ്യമായാല്‍ വന്‍ പിന്തുണ ഹിന്ദുക്കളില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കും. ഇപ്പോള്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിന് പല പ്രാദേശിക നേതാക്കളും മുന്‍കൈയ്യെടുക്കുന്നുണ്ട്. ഇത് 2019ല്‍ കോണ്‍ഗ്രസിനെ ഭൂരിപക്ഷത്തിലേക്ക് നയിച്ചാല്‍ പോലും അദ്ഭുതപ്പെടാനില്ല. ബിജെപിയുടെ വോട്ട് ബാങ്കില്‍ കയറിയാണ് രാഹുല്‍ കളിക്കുന്നത്. ഹിന്ദുവിന്റെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ഒപ്പം നിന്ന് അവരുടെ പിന്തുണ നേടുകയാണ് രാഹുല്‍.

മധ്യപ്രദേശിലെ തുടക്കം....

മധ്യപ്രദേശിലെ തുടക്കം....

മധ്യപ്രദേശില്‍ തീവ്ര ഹിന്ദുത്വ ആശയങ്ങള്‍ തന്നെ നടപ്പിലാക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവിടെ 90 ശതമാനം ജനങ്ങളും ഹിന്ദുക്കളാണ്. അതേസമയം രാമന്‍ എന്ന വികാരത്തെ മുന്‍നിര്‍ത്തിയാണ് നീക്കം. ശ്രീരാമന്‍ വനയാത്ര നടത്തിയ പാതയെന്ന് വിശേഷണമുള്ള പാതയെ നവീകരിക്കാനാണ് രാഹുല്‍ കമല്‍നാഥിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഗോശാലകളും ഇതിന് പിന്നാലെ എത്തും. പട്ടികജാതി വിഭാഗക്കാര്‍ക്ക് ക്ഷേത്രം പോലുള്ള മേഖലകളില്‍ പ്രാമുഖ്യം കൊണ്ടുവരാനും, അതോടൊപ്പം തന്നെ എസ്‌സി എസ്ടി ബില്ലിനെ അവഗണിക്കാനുമാണ് നിര്‍ദേശം.

എന്തുകൊണ്ട് ഹിന്ദുത്വ അജണ്ട

എന്തുകൊണ്ട് ഹിന്ദുത്വ അജണ്ട

മധ്യപ്രദേശില്‍ ഹിന്ദുത്വ അജണ്ട ഇല്ലാതെ പിടിച്ച് നില്‍ക്കാനാവില്ലെന്ന് രാഹുലിന് അറിയാം. ശക്തി ആപ്പിലൂടെ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ് ന്യൂനപക്ഷ മുഖമായി ചുരുങ്ങിയെന്നായിരുന്നു പലരുടെയും ആരോപണം. നേരത്തെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇത് തന്നെ പറഞ്ഞിരുന്നു. അതേസമയം ക്ഷേത്രങ്ങളില്‍ നിന്ന് ആര്‍എസ്എസിന്റെ സ്വാധീനം ഇല്ലാതാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ആര്‍എസ്എസ് ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതില്‍ ഹിന്ദുത്വത്തെ കൈവിടരുതെന്നും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ ബ്രാഹ്മണരെ കൂട്ടുന്നു

രാജസ്ഥാനില്‍ ബ്രാഹ്മണരെ കൂട്ടുന്നു

രാജസ്ഥാനില്‍ ബ്രാഹ്മണരെ കൂടെ നിര്‍ത്താനാണ് രാഹുലിന്റെ നിര്‍ദേശം. ഇവിടെ എസ്‌സി എസ്ടി ബില്‍ അവതരിപ്പിച്ചതിനാല്‍ ബിജെപിക്കെതിരെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ ബ്രാഹ്മണരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം. ഇത് 2019ലും വലിയ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്. രാഹുലിനെ ഹിന്ദുക്കളുടെ നേതാവായി തന്നെ പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. പ്രാദേശിക കക്ഷികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് തന്നെ വോട്ട് ചെയ്യുമെന്നും, മുസ്ലീം വോട്ട് നഷ്ടമാവുമെന്ന ഭയം വേണ്ടെന്നുമാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്.

രാഹുലിന്റെ പ്രചാരണം

രാഹുലിന്റെ പ്രചാരണം

2019ല്‍ ഹിന്ദുത്വത്തിന്റെ കടുത്ത രീതി തന്നെയാണ് രാഹുല്‍ പിന്തുടരുക. മൂന്ന് സംസ്ഥാനങ്ങളില്‍ ഇത് വന്‍ വിജയമാണ് നേടി കൊടുത്തത്. അയോധ്യ, രാമക്ഷേത്രം എന്നിവ ഇത്തവണ കോണ്‍ഗ്രസും ഉന്നയിക്കും. ബിജെപി തിരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉന്നയിക്കുന്ന കാര്യം ഞങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും എന്ന വാഗ്ദാനവും രാഹുല്‍ നല്‍കും. അതേസമയം ദക്ഷിണേന്ത്യയില്‍ ഈ നയം വേണ്ടെന്നാണ് തീരുമാനം. ഹിന്ദി ഹൃദയ ഭൂമിയില്‍ എല്ലായിടത്തും ഈ രീതിയാണ് പരീക്ഷിക്കുക. ഇതിന് പുറമേ വികസനത്തിന്റെ പുതിയ രീതികളും കോണ്‍ഗ്രസ് പരീക്ഷിക്കും.

കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കാന്‍ കാരണമെന്ത്..... എല്ലാം രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം!!

കമലഹാസന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും? ബിജെപിയെ തളളിയ പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടാന്‍ രജനിയുംകമലഹാസന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും? ബിജെപിയെ തളളിയ പിന്നാലെ രാഹുലിനൊപ്പം വേദി പങ്കിടാന്‍ രജനിയും

English summary
rahul gandhis hindutva wins in 3 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X