രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഡിസംബര്‍ 4ന്

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തീരുമാനം. പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഏകകണ്ഠയമായി പാസ്സാക്കുകയിരുന്നു.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ് നടത്താനാണ് പവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവീക്കുക.

rg

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 4നിനാണ്. എതിര്‍ സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ ഡിസംബര്‍ 5ന് രാഹുല്‍ഗാന്ധിയെ അദ്ധ്യക്ഷ പദവിയില്‍ എത്തിക്കാനാണ് യോഗത്തില്‍ തീരുമാനമായത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് രാഹുലിനെ അദ്ധ്യക്ഷ പദവിയിലേക്ക് എത്തിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ 17 വര്‍ഷമായി സോണിയാഗാന്ധിയാണ് പാര്‍ട്ടി അദ്ധ്യക്ഷ. രാഹുല്‍ പ്രസിഡന്റ് പദവിയിലെത്തുന്നതോടെ അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നുമാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍.

English summary
rahul gandi will become congress president. decession in congress working commite

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്