• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൊഴില്‍ മേഖലയില്‍ തുടക്കമിട്ട് കോണ്‍ഗ്രസ്.... രാഹുല്‍ ഗാന്ധി നടപ്പാക്കുന്നത് ദേശീയ പാക്കേജ്

ദില്ലി: ബിജെപിക്കെതിരെ കോണ്‍ഗ്രസ് മൂര്‍ച്ചയേറിയ വജ്രായുധമാണ് തയ്യാറാക്കുന്നത്. ചില മാറ്റങ്ങളോടെ രാഹുല്‍ ഗാന്ധിയാണ് തന്നെയാണ് ഇത് തയ്യാറാക്കുന്നത്. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ ടീമില്‍ നേരത്തെ തന്നെ എത്തിയിരുന്നു. ഇവരോട് നിലവിലെ സാഹചര്യത്തില്‍ വേണ്ട ഭേദഗതികള്‍ വരുത്താനാണ് നിര്‍ദേശം. നഗര തൊഴില്‍ മേഖലയ്ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത്.

പൊതു മിനിമം പരിപാടി എന്ന സങ്കല്‍പ്പത്തിലാണ് ഇപ്പോഴത്തെ പ്രചാരണം നടക്കുന്നത്. അതേസമയം ഗ്രാമീണ മേഖല ഒപ്പം നിന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ വേണ്ട സീറ്റുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കും. പ്രധാനമായും മോദി സര്‍ക്കാര്‍ കാരണം തകര്‍ന്ന് പോയ മേഖലകളെ കൂട്ടുപിടിച്ചാണ് ഈ പരിപാടി രാഹുല്‍ ആസൂത്രണം ചെയ്യുന്നത്. മോദിയെ കുറിച്ച് നെഗറ്റീവ് ഇമേജ് ഈ മേഖലകളില്‍ ഉണ്ട്.

പ്രതിപക്ഷത്തെ ഒന്നിക്കുന്നു

പ്രതിപക്ഷത്തെ ഒന്നിക്കുന്നു

പൊതു മിനിമം പരിപാടി ആസൂത്രണം ചെയ്ത് പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാവര്‍ക്കും സ്വീകാര്യമായ കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തുന്നത്. നഗര മേഖലയിലെ യുവാക്കള്‍ക്ക് തൊഴിലുറപ്പ് നല്‍കുന്ന പദ്ധതിയാണ് ആദ്യം തയ്യാറാക്കുന്നത്. മഹാത്മാഗ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി ആക്ടില്‍ ഉള്‍പ്പെടുത്തി നിയമം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം.

നഗര തൊഴില്‍ മേഖല

നഗര തൊഴില്‍ മേഖല

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം, ജിഎസ്ടി എന്നീ പ്രഖ്യാപനങ്ങള്‍ കാരണം നഗര മേഖലയിലെ തൊഴില്‍ കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ദില്ലി, രാജസ്ഥാന്‍, മുംബൈ എന്നീ മേഖലകളില്‍ പല യുവാക്കള്‍ക്കും തൊഴില്‍ ഇല്ലാതായിരിക്കുകയാണ്. ഇവരെ കൈയ്യിലെടുക്കാനാണ് നിര്‍ദേശം. ബജറ്റില്‍ ഇവരെ ലക്ഷ്യമിട്ട് യാതൊരു പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. മോദിക്കെതിരെ ഗ്രാമീണ മേഖലയ്ക്ക് സമാനമായ പ്രതിഷേധം നഗര മേഖലകളിലും ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

നാഷണ്‍ സാമ്പിള്‍ സര്‍വേ

നാഷണ്‍ സാമ്പിള്‍ സര്‍വേ

ദേശീയ സര്‍വേയില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ മോദി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ പ്രതിഷേധിച്ച് സര്‍വേ നടത്തിയ സമിതിയിലെ അംഗങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് അര്‍ബന്‍ ജോബ് പോളിസി തയ്യാറാക്കുന്നത്.

രണ്ട് വിഷയങ്ങള്‍

രണ്ട് വിഷയങ്ങള്‍

പ്രധാനമായും കാര്‍ഷിക വിഷയങ്ങളും തൊഴിലുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്. യുവാക്കളും കര്‍ഷകരുമാണ് രാജ്യത്തെ വോട്ടുബാങ്കിന്റെ 70 ശതമാനത്തെ നിയന്ത്രിക്കുന്നത്. ഇവര്‍ ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. മറ്റ് രണ്ട് കാര്യങ്ങള്‍ കൂടി രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷയും അഴിമതിക്കെതിരെയുള്ള പോരാട്ടവുമാണ് പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര സുരക്ഷ പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമാണ് ഉള്‍പ്പെടുത്തിയത്.

രാഹുലിന്റെ നിര്‍ദേശം

രാഹുലിന്റെ നിര്‍ദേശം

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം ദേശീയ വിഷയങ്ങളും കൂടി കലര്‍ത്താനാണ് രാഹുലിന്റെ നിര്‍ദേശം. ഫെബ്രുവരി 26ന് ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ രാഹുല്‍ ഇക്കാര്യം പ്രതിപക്ഷ നേതാക്കളെയും അറിയിച്ചിരഹുന്നു. പ്രധാനമന്ത്രിയുടെ വീഴ്ച്ചകള്‍ എണ്ണി പറഞ്ഞ് അദ്ദേഹത്തെ പ്രതിരോധത്തിലാക്കാനാണ് ആദ്യ ശ്രമം. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ആ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ഉന്നയിക്കണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. ഇതുപ്രകാരമാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്.

ഇന്ദിരയുടെ നയം

ഇന്ദിരയുടെ നയം

അടിസ്ഥാനസൗകര്യങ്ങള്‍ പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നഗര മേഖലയില്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കും. ഇത് ഇന്ദിരയുടെ ഗ്രാമീണ സാമ്പത്തിക പാക്കേജിന് തുല്യമാണ്. നഗരമേഖലയിലെ പാവപ്പെട്ടവര്‍ക്ക് ജോലി ദേശീയ തൊഴില്‍ നയം അനുസരിച്ചാണ് നല്‍കുക. ഇത് ഉല്‍പ്പന്നത്തിന്റെ ആവശ്യകത അനുസരിച്ച് തൊഴിലാളികളെ നിയമിക്കുക എ്‌നതാണ്. അതേസമയം യുവാക്കളെ ഒന്നായി സ്വാധീനിക്കുന്ന കാര്യമാണിത്. രാജ്യത്തെ മുനിസിപ്പല്‍ സ്റ്റാഫുകളുടെ അപര്യാപ്തത, ജല സംരക്ഷണം, നദീ സംരക്ഷണം, എന്നിവയും തൊഴില്‍ വാഗ്ദാനമായി രാഹുല്‍ ഉയര്‍ത്തുന്നുണ്ട്.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

നിര്‍ദേശങ്ങള്‍ ഇങ്ങനെ

തൊഴില്‍ ദാതാക്കളില്‍ നിന്നും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ട്. നഗര, ചെറുകിട നഗര മേഖലകളില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുമ്പോള്‍ ജനങ്ങള്‍ മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുന്നത് കുറയുമെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഇത്തരം കുടിയേറ്റം തൊഴിലില്ലായ്മ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇത് പരിഹരിച്ചാല്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വയം പര്യാപ്തത നേടാം. മുമ്പ് ഇത്തരമൊരു നിര്‍ദേശമായിരുന്നു യുപിഎ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ എത്തുന്നതിന് കാരണമായത്.

ജമാല്‍ ഖഷോഗിയുടെ മൃതദേഹം നശിപ്പിച്ചോ? സൗദി കോണ്‍സുലിന്റെ വീട്ടില്‍ വെച്ച് നടന്നത് എന്ത്?

English summary
rahul gandhis congress may include urban job gurarantee in manifesto
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X