കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയായി സ്വയം അവരോധിച്ച രാഹുല്‍ ഗാന്ധിയുടേത് ധാര്‍ഷ്ട്യമെന്ന് മോദി

  • By Desk
Google Oneindia Malayalam News

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പുകോര്‍ത്ത് നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ താന്‍ ഒരുക്കമാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ കര്‍ണാടകയിലെ സ്റ്റാര്‍ കാമ്പെയ്നറായ പ്രധാനമന്ത്രി മോദി. രാഹുലിന്‍റെ മനസിലിരുപ്പ് അദ്ദേഹത്തിന്‍റെ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നതെന്ന് മോദി ആരോപിച്ചു. രാഷ്ട്രീയത്തില്‍ തഴക്കവും വഴക്കവും വന്ന നേതാക്കള്‍ കോണ്‍ഗ്രസിലും സഖ്യകക്ഷികളിലും ഉണ്ടെന്നിരിക്കെ പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്ന രാഹുല്‍ ഗാന്ധി ഏഴാം സ്വര്‍ഗത്തിലാണെന്നും മോദി പറഞ്ഞു.

modi rahul

'കഴിഞ്ഞ ദിവസം കോലാറില്‍ പ്രചാരണത്തിനിറങ്ങിയ ഒരാള്‍ പറഞ്ഞത് പ്രധാനമന്ത്രിയാകാന്‍ താന്‍ ഒരുക്കമാണെന്നായിരുന്നു. പ്രധാനമന്ത്രിയായി സ്വയം അവരോധിക്കാന്‍ ഒരാള്‍ക്ക് എങ്ങനെയാണ് കഴിയുക. പ്രത്യേകിച്ച് മുതിര്‍ന്നതും കഴിവുള്ളവരുമായ നേതാക്കള്‍ ഉണ്ടെന്നിരിക്കെ. ഇത് മറ്റൊന്നുമല്ല പറഞ്ഞ വ്യക്തിയുടെ ധാര്‍ഷ്ട്യമാണ് വെളിവാക്കുന്നത് മോദി പറഞ്ഞു. നാടുവാഴിയുടെ ആഗ്രഹത്തിന് അവിടെ കൂടിയവര്‍ എന്ത് മറുപടിയാണ് കൊടുത്തതെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

കഴിഞ്ഞ ദിവസം കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2019 ല്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷിയായി മാറുകയാണെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ ഒരുക്കമാണോയെന്ന ചോദ്യത്തിനാണ് എന്തുകൊണ്ട് ആയിക്കൂട എന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണത്തിന്‍റെ തിരക്കുകളിലാണ് മുന്നണികള്‍. അവസാന ഘട്ട പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും ഇന്ന് വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. മെയ് 12 നാണ് വോട്ടെടുപ്പ് നടക്കുന്നത്. എല്ലാ സര്‍വ്വേകളിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്

English summary
Rahul is an arrogant naamdaar, Modi says on Congress president's ready to be PM remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X