കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കും

Google Oneindia Malayalam News

Recommended Video

cmsvideo
മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ | Oneindia Malayalam

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഉത്തരേന്ത്യയിലാണെങ്കിലും പ്രത്യക്ഷത്തില്‍ ഐക്യം ശക്തിപ്പെടുന്നത് ഇങ്ങ് ദക്ഷിണേന്ത്യയിലാണ്. ദക്ഷിണേന്ത്യയില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ചൂട് ബിജെപി ശരിക്കും അറിഞ്ഞത് കര്‍ണാടകയിലായിരുന്നു.

തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും കോണ്‍ഗ്രസ്സും ജനതാദള്‍ എസും വൈര്യം മറന്ന് ഒന്നിച്ചതോടെ ബിജെപിക്ക് കര്‍ണാടകത്തില്‍ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുകൊണ്ടാണ് തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് അടിത്തറയിട്ടത്. സഖ്യത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു തീരുമാനവുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുയാണ് ഡിഎംകെ.. വിശദാംശങ്ങള്‍ ഇങ്ങനെ..

132 സീറ്റുകളിലും

132 സീറ്റുകളിലും

പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ ദക്ഷിണേന്ത്യയിലെ 132 സീറ്റുകളിലും മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. കര്‍ണാടകത്തിലെ ജനതാദള്‍ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ ഇതിനോടകം തന്നെ തീരുമാനമായിട്ടുണ്ട്.

തമിഴ്‌നാട്

തമിഴ്‌നാട്

തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഡിപിയുമായി സഖ്യം ചേര്‍ന്നത് വിജയകരമായെങ്കിലും ആന്ധ്രാപ്രദേശില്‍ ടിഡിപി സഖ്യം ഗുണകരമായേക്കും എന്ന് കരുതുന്ന വിഭാഗവും കോണ്‍ഗ്രസ്സിലുണ്ട്. അടുത്തതായി കോണ്‍ഗ്രസ് പ്രധാനമായും ലക്ഷ്യം വെക്കുന്നത് തമിഴ്‌നാടാണ്.

ഡിഎംകെയുമായി സഖ്യം

ഡിഎംകെയുമായി സഖ്യം

കോണ്‍ഗ്രസ്സിന് വലിയ സ്വാധീനമുള്ള സംസ്ഥാനമല്ലെങ്കിലും ഡിഎംകെയുമായി സഖ്യം ചേര്‍ന്നാല്‍ മികച്ച നേട്ടം കൊയ്യാമെന്നാണ് കോണ്‍ഗ്രസ് വിലിയിരുത്തുന്നത്. ശക്തമായ കേന്ദ്ര-സംസ്ഥാന ഭരണവിരുദ്ധ വികാരം നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷം ഡിഎംകെ സീറ്റുകള്‍ തൂത്തുവാരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദ്യ കക്ഷി

ആദ്യ കക്ഷി

പ്രതിപക്ഷ ഐക്യത്തിന്റെ വിവിധ രൂപങ്ങളും ചര്‍ച്ചകളും പല സംസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിപക്ഷ നേതൃത്വം കോണ്‍ഗ്രസ്സിന് നല്‍കാനും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ച ആദ്യ കക്ഷി ഡിഎംകെയായിരുന്നു.

മന്‍മോഹന്‍സിങ്

മന്‍മോഹന്‍സിങ്

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രാജ്യസഭയില്‍ എത്തിക്കാന്‍ ഡിഎംകെ തയ്യാറാവുന്നത്. ന്യൂസ് 18 നാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ആസാമില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് മന്‍മോഹന്‍സിംഗ്.

 കോണ്‍ഗ്രസ്സിന് സാധിക്കില്ല

കോണ്‍ഗ്രസ്സിന് സാധിക്കില്ല

മന്‍മോഹന്‍ സിംഗിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കാനിരിക്കുകയാണ്. അസമില്‍ ഭരണം നഷ്ടമായതിനാല്‍ മന്‍മോഹന്‍ സിങ്ങിനെ വീണ്ടും അവിടെ നിന്ന് രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല.

ആറ് സീറ്റുകളില്‍ മൂന്നെണ്ണം

ആറ് സീറ്റുകളില്‍ മൂന്നെണ്ണം

ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗിനെ തമിഴ്‌നാട്ടിലെ ഒരു രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഡിഎംകെ തയ്യാറാവുന്നത്. ആറ് രാജ്യസഭാ സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യത്തിന് ഉറപ്പുള്ള സീറ്റുകളാണ്.

തുടര്‍ന്നും പരിഗണിക്കണം

തുടര്‍ന്നും പരിഗണിക്കണം

അടുത്ത വര്‍ഷത്തോടെ മന്‍മോഹന്‍സിംഗിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കും. മന്‍മോഹന്‍സിംഗിനെ രാജ്യസഭയില്‍ തുടര്‍ന്നും പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും ആവശ്യം. അതേസമയം ഇത് സംബന്ധിച്ച വാര്‍ത്തയോട് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാര്‍ത്ത തള്ളിയില്ല

വാര്‍ത്ത തള്ളിയില്ല

എന്നാല്‍ ഇതുസംബന്ധിച്ച വാര്‍ത്ത തള്ളിക്കളയാനും തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരുനാക്കര്‍സര്‍ തയ്യാറായതുമില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോള്‍ പറയാനായിട്ടില്ല. ഹൈക്കമാന്‍ഡ് ഇത് സംബന്ധിച്ച് ഞങ്ങളോട് സംസാരിച്ചിട്ടില്ല. രാഹുല്‍ എന്താണോ പറയുന്നത് അത് ഞങ്ങള്‍ അനുസരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് രാജ്യസഭാ എംപിമാരില്‍

ആറ് രാജ്യസഭാ എംപിമാരില്‍

തമിഴ്നാട്ടില്‍ നിന്ന് കാലാവധി അവസാനിക്കുന്ന ആറ് രാജ്യസഭാ എംപിമാരില്‍ 4 സീറ്റ് എഐഎഡിഎംകെയ്ക്കും ഒരെണ്ണം വീതം ഡിഎംകെയ്ക്കും, സിപിഐയ്ക്കുമാണുള്ളത്. സ്ഥാനമൊഴിയുന്ന ഡിഎംകെയുടെ എംപി സ്റ്റാലിന്റെ സഹോദരിയായ കനിമൊഴിയാണ്.

സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്

സ്റ്റാലിന്‍ ലക്ഷ്യമിടുന്നത്

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനിമൊഴി മത്സരിക്കുമെന്ന് സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിഎംകെയ്ക്ക് വിജയം ഉറപ്പുള്ള മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒന്ന് കോണ്‍ഗ്രസ്സിനും വിട്ടുനല്‍കാനാണ് സ്റ്റാലിന്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്.

English summary
Rahul-Stalin Bond Might Make Manmohan Singh Take Chennai Express to Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X