Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈ ചലിച്ചു തുടങ്ങി; യാത്രാ സര്‍വ്വീസുകള്‍ ആരംഭിച്ചു

ചെന്നൈ: പ്രളയകെടുതിയില്‍ നിന്നും ചെന്നൈ കരകേറി തുടങ്ങി. ആഴ്ചകളോളം സ്തംഭിച്ചു കിടന്ന ഗതാഗത സര്‍വ്വീസുകള്‍ എല്ലാം പുനസ്ഥാപിച്ചു. ശനിയാഴ്ചയോടെ ട്രെയിന്‍ ഗതാഗതം ഭാഗികമായി ആരംഭിച്ചിരുന്നു. രണ്ടാഴ്ചയായി അടഞ്ഞു കിടന്ന വിമാനതാവളങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ സര്‍വ്വീസുകളും ആരംഭിച്ചു.

വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചപ്പോള്‍ അവശ്യമായ രേഖകള്‍ നഷ്ടപ്പെട്ടതായിരുന്നു ചെന്നൈയിലെ ജനങ്ങള്‍ നേരിടുന്നു വലിയ പ്രശ്‌നം. എന്നാല്‍ ഇത് പരിഹരിക്കാനായി വെള്ളപ്പൊക്കത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു രൂപ പോലും ചിലവില്ലാതെ പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

railways

യാത്രാ സര്‍വ്വീസുകള്‍ മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് ചെന്നൈയില്‍ കുടുങ്ങി പോയത്. റെയില്‍വ്വേയും എയര്‍ ഇന്ത്യയും സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈദ്യുതി പുനസ്ഥാപിച്ചു തുടങ്ങിയെങ്കിലും ഭാഗികമായി പൂര്‍ത്തീകരിക്കാനേ സാധിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായഹസ്തവുമായി ആയിരക്കണക്കിന് ആളുകളാണ് ചെന്നൈയില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+