റെയില്‍ റോക്കോ പ്രതിഷേധം: നൂറ് കണക്കിന് കര്‍ഷകര്‍ റെയില്‍വെ ട്രാക്കില്‍, പഞ്ചാബില്‍ വമ്പന്‍ പ്രതിഷേധം
ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ കര്‍ഷകര്‍ ഇന്ന് നടത്തുന്ന ട്രെയിന്‍ തടയല്‍ സമരം പുരോഗമിക്കുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കര്‍ഷകര്‍ ട്രെയിന്‍ തടയുന്നത്. പഞ്ചാബിലെ സൗത്ത് മാള്‍വ മേഖലില്‍ കര്‍ഷകര്‍ ട്രാക്കിലെത്തി പ്രതിഷേധിച്ചതോടെ തീവണ്ടി ഗതാഗതം താറുമാറായി.

കര്‍ഷക യൂണിയനുകളിലെ പല നേതാക്കളും പഞ്ചാബിലെ ഫിറോസ്പൂര്‍ റെയില്‍വേ ഡിവിഷനിലെ 40 ലധികം സ്ഥലങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കര്‍ഷകര്‍ എത്തിയത്. നാല് മണിക്കൂര്‍ നേരത്തേക്ക് കര്‍ഷകര്‍ ട്രെയിന്‍ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ നാല് മണി വരെയാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുക.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍
അതേസമയം, 'റെയില്‍ റോക്കോ' പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് വ്യാഴാഴ്ച ഒരു ട്രെയിനും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തില്ലെന്ന് ഫിറോസ്പൂര്‍ ഡിവിഷണ്‍ മാനേജര്‍ രാഗേഷ് അഗര്‍വാള്‍ അറിയിച്ചു. പഞ്ചാബിലെ വിവിധയിടങ്ങളില്‍ 100 കണക്കിന് കര്‍ഷകരാണ് റെയില്‍വെ ട്രാക്കിലെത്തി പ്രതിഷേധിച്ചത്. അംബാല ഡിവിഷനു കീഴില്‍ ഓടുന്ന ട്രെയിനുകള്‍ മേഖലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാല് മണിക്ക് ശേഷം സമരം അവസാനിപ്പിക്കുന്നതോടെ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനാണ് സാധ്യത.
നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications