കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ബജറ്റ്: 3,400 കോടി ചെലവില്‍ 3,000 എസ്കലേറ്ററുകള്‍ സ്ഥാപിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കി റെയില്‍വേയെ ആധുനീകരിക്കുക എന്ന ലക്ഷ്യത്തോടെ വരാനിരിക്കുന്ന ബജറ്റില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രധാന റെയില്‍വേസ്റ്റേഷനുകളില്‍ ലിഫ്റ്റുകളും എസ്കല്റ്റേറുകളും സ്ഥാപിക്കാനാണ് റെയില്‍വേയുടെ ഉദ്ദേശം. ഇതിനായി 3,400 കോടിയുടെ പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. കാന്തിവാലി, മാതുംഗ, ബാന്ദ്ര, ചര്‍ച്ച്ഗേറ്റ്, ദദാര്‍, എല്‍ഫിന്‍സ്റ്റോണ്‍ റോഡ്,മുംബൈയിലെ മഹാലക്ഷ്മി, ജോഗേശ്വരി തുടങ്ങി പ്രധാന സ്റ്റേഷനുകളില്‍ 372 എസ്കലേറ്ററുകളും മറ്റ് പ്രധാന സ്റ്റേഷനുകളില്‍ 2589 എസ്കലേറ്ററുകളും സ്ഥാപിക്കും.

train

കൂടുതല്‍ എസ്കലേറ്ററുകള്‍ സ്ഥാപിക്കുന്നതുവഴി ചെലവ് കുറഞ്ഞ് പദ്ധതി നടപ്പാക്കാനുകുമെന്നാണ് കണക്കാക്കുന്നതെന്ന് റെയില്‍വേ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി സീന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ വര്‍ഷങ്ങളില്‍ വാര്‍ഷിക വരുമാനം എട്ട് കോടിമുതല്‍ 60 കോടി വരേയുള്ള സ്റ്റേഷനുകളിലാണ് ലിഫ്റ്റുകളും എസ്കലേറ്ററുകളും സ്ഥാപിച്ചിരുന്നത്.

ഇത്തവണത്തെ കേന്ദ്ര ബജറ്റിനൊപ്പം അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കികൊണ്ട് ഉള്ളതാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിയിരുന്നു. കൂടാതെ പഴയ കോച്ചുകള്‍ മാറ്റി പുതിയ കോച്ചുകള്‍ കൊണ്ടുവരുന്നതിനും ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഫിബ്രവരി ഒന്നിനാണ് കേ റെയില്‍വേ ബജറ്റ് അവതരിപ്പിക്കുക.

English summary
With the aim of providing better amenities, Railways will make a budget provision of Rs 3,400 crore for installing about 3,000 escalators and 1,000 lifts at all major urban and suburban stations across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X