കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടട്ടില്ല; ആരോപണം മാത്രമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

എന്നാൽ ആൾക്കൂട്ടം എങ്ങനെയാണ്​ രേഖകൾ പരിശോധിക്കുന്നതെന്നും എബിവിപി പ്രവർത്തകർക്ക്​ അതിനുള്ള​ അധികാരം ഉണ്ടോയെന്നും മന്ത്രി വിശദീകരിച്ചില്ല

Google Oneindia Malayalam News

ന്യൂഡൽഹി: കന്യസ്ത്രീകൾ ഝാൻസിയിൽ ട്രെയിനിനുള്ളിൽ അക്രമിക്കപ്പെട്ടുവന്നത് ആരോപണം മാത്രമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും ട്രെയിനിൽ ഉണ്ടായെന്ന്​ പറയുന്ന സംഭവം യാത്രക്കാരെ സംബന്ധിച്ച സംശയം ദുരീകരിക്കുക മാത്രമായിരുന്നുവെന്നും പിയൂഷ് ഗോയൽ മാധ്യമങ്ങളോട് പറഞ്ഞു.

Piyush Goyal

"പരാതിയുടെ അടിസ്ഥാനത്തിൽ കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, അവർ യഥാർഥ കന്യാസ്ത്രീകൾ തന്നെയാണെന്ന്​ ബോധ്യപ്പെട്ടപ്പോൾ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്​തു. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പ്രചരിപ്പിക്കുകയാണ്," പിയുഷ് ഗോയല്‍ പറഞ്ഞു.

എന്നാൽ ആൾക്കൂട്ടം എങ്ങനെയാണ്​ രേഖകൾ പരിശോധിക്കുന്നതെന്നും എബിവിപി പ്രവർത്തകർക്ക്​ അതിനുള്ള​ അധികാരം ഉണ്ടോയെന്നും മന്ത്രി വിശദീകരിച്ചില്ല. നേരത്തെ ഝാൻസിയിൽ കന്യസ്ത്രീകളെ അധിക്ഷേപിച്ചത് വലിയ പ്രതിഷേധത്തിന് കാരണായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവേ മന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കന്യസ്ത്രീകളെ എബിവിപി പ്രവർത്തകർ തടഞ്ഞുവെച്ചത്. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു. ഇത് അവഗണിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

മതംമാറ്റാൻ നടക്കുന്നവർ എന്ന്​ ആരോപിച്ചായിരുന്നു സംഘം കന്യാസ്​ത്രീക​ളെ തടഞ്ഞുവെച്ചത്​. സംഭവത്തിൽ വിശദമായ അന്വേഷണവും നടപടിയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതിനിടെ കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ അന്വേഷിച്ച്​ നടപടിയെടുക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു.

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വർഷിണി, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മതംമാറ്റാന്‍ ശ്രമമെന്ന് ആരോപണം | Oneindia Malayalam

English summary
Railway minister Piyush Goyal about Nuns attacked in train
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X